Diya Krishna: ‘ഈ ഗ്യാങ് അടിപൊളിയാണ്, ദിയയും ഭര്‍ത്താവും ഇല്ലാതിരുന്നത് നന്നായി’; സിന്ധുവിന്റെ വീഡിയോക്ക് താഴെ കമന്റ്
Hate Comment Under Sindhu Krishna's YouTube Video: നടന്‍ കൃഷ്ണ കുമാറിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് അദ്ദേഹത്തിന്റെ കുടുംബവും. നാല് മക്കളാണ് അദ്ദേഹത്തിനുള്ളത്. അവര്‍ നാലുപേരും ഭാര്യയായ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരാണ് കൃഷ്ണ കുമാറിന്റെ മക്കള്‍.

കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കൂടുതലുള്ളത്. ദിയ കൃഷ്ണ പങ്കുവെക്കുന്ന വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. യൂട്യൂബ് ചാനല്‍ കൂടാതെ സ്വന്തമായി ബിസിനസ് നടത്തിയും ദിയ വരുമാനം കണ്ടെത്തുന്നുണ്ട്. (Image Credits: Instagram)

കഴിഞ്ഞ വര്‍ഷമായിരുന്നു അശ്വിന്‍ ഗണേഷ് എന്ന യുവാവുമായി ദിയ കൃഷ്ണയുടെ വിവാഹം. ഇപ്പോഴിതാ ഒരു അമ്മയാകാനുള്ള ഒരുക്കത്തിലാണ് താരം. ഇരുവരും ഒരുമിച്ച് മാലിദ്വീപിലേക്ക് യാത്ര നടത്തിയതിന്റെ ചിത്രങ്ങളും താരങ്ങള്‍ പങ്കുവെച്ചിരുന്നു.

ദിയയും അശ്വിനും മാലിയിലേക്ക് പോയപ്പോള്‍ അമ്മയും സഹോദരിമാരും ജപ്പാനിലേക്കാണ് യാത്ര നടത്തിയത്. ജപ്പാന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സിന്ധു കൃഷ്ണ തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ചിരുന്നു.

വീഡിയോക്ക് താഴെ ഇവരെ വിമര്‍ശിച്ചും ആശംസകള്‍ അറിയിച്ചും നിരവധി കമന്റുകളാണ് എത്തുന്നത്. ഈ ഗ്യാങ് അടിപൊളിയാണ്. അമ്മു, ഇഷാനി, ഹന്‍സു, ദിയയും ഭര്‍ത്താവും ഉണ്ടായിരുന്നെങ്കില്‍ കുറച്ച് അസ്വാഭാവികമായേനെ എന്നാണ് ഒരാള്‍ കുറിച്ചത്.

എന്നാല്‍ ഈ കമന്റിനൊന്നും സിന്ധു കൃഷ്ണ മറുപടി നല്‍കിയിട്ടില്ല. അവര്‍ അവരുടേതായ തിരക്കുകളിലാണ്. ജപ്പാനില്‍ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ ദിയയുടെ സഹോദരിമാരും പങ്കുവെച്ചിട്ടുണ്ട്.