Amrutha Suresh: മഹാകുംഭമേളയിൽ നിന്നും മഹാശിവരാത്രി ആശംസകൾ നേർന്ന് അമൃത സുരേഷ്; ചിത്രം പുറത്ത്
Amrita Suresh's Mahashivratri Wish: മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച്, പ്രാർഥനയോടെ കൈകൂപ്പി നിൽക്കുന്ന അമൃതയെയാണ് ചിത്രത്തിൽ കാണാനാകുന്നത്. ‘മഹാകുംഭമേളയിൽ നിന്നും മഹാശിവരാത്രി ആശംസകൾ’ എന്ന ക്യാപ്ഷനോടെയാണ് അമൃത സുരേഷ് ചിത്രം പങ്കുവച്ചത്.

ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്ത് ഗായിക അമൃത സുരേഷ്. പുണ്യനദിയിൽ സ്നാനം ചെയ്യുന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച്, പ്രാർഥനയോടെ കൈകൂപ്പി നിൽക്കുന്ന അമൃതയെയാണ് ചിത്രത്തിൽ കാണാനാകുന്നത്. (image credits:instagram)

‘മഹാകുംഭമേളയിൽ നിന്നും മഹാശിവരാത്രി ആശംസകൾ’ എന്ന ക്യാപ്ഷനോടെയാണ് അമൃത സുരേഷ് ചിത്രം പങ്കുവച്ചത്. 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയുടെ അവസാന ദിവസമായ മഹാശിവരാത്രി ദിനത്തിലാണ് അമൃത കുംഭമേളയ്ക്ക് എത്തിയത്. അമൃതയുടെ കൂടെ മറ്റ് ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. (image credits:instagram)

ഇതിനു മുൻപും താരം ഇത്തരത്തിലുള്ള തീർത്ഥയാത്ര നടത്തിയ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു. ഈ അടുത്ത് ക്ഷേത്രത്തിൽ നിന്നും പ്രാർഥനയ്ക്കു ശേഷം പൂവും പ്രസാദവും വാങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.(image credits:instagram)

അതേസമയം മുൻ ഭർത്താവും നടനുമായ ബാലയ്ക്കെതിരെ വീണ്ടും പോലീസിൽ പരാതി നൽകിയിരിക്കുകയാണ് താരം. വിവാഹമോചന കരാറിൽ ബാല കൃത്രിമത്വം കാട്ടി, തന്റെ വ്യാജ ഒപ്പിട്ടു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു അമൃത പോലീസിൽ പരാതി നൽകിയത്. മകളുടെ ഇൻഷൂറൻസിലും ബാല തട്ടിപ്പ് നടത്തിയെന്ന് അമൃത ആരോപിച്ചിരുന്നു. (image credits:instagram)

എന്നാൽ ഇതിനു പിന്നാലെ വലിയ വിമർശനമാണ് അമൃതയ്ക്കെതിരെ വരുന്നത്. 'അച്ഛനെ വേണ്ടാത്ത മകൾക്ക് അച്ഛന്റെ പണം എന്തിനാണെന്ന' രീതിയിലുള്ള വിമർശനമാണ് വരുന്നത്. എന്നാൽ ബാലയുടെ പണം ഞങ്ങളുടെ ലക്ഷ്യം അല്ലെന്നാണ് അമൃത സുരേഷ് പറഞ്ഞത്.(image credits:instagram)