Pomegranate Peel: ചുമയും തൊണ്ടവേദനയും ഇനി വരില്ല! മാതളനാരങ്ങ തൊലി ഇങ്ങനെ ഉപയോഗിക്കൂ
Pomegranate Peel Health Benefits; പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, ഫിനോളിക് സംയുക്തങ്ങൾ, ടാനിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ മാതളനാരങ്ങയുടെ തൊലി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ്. വിപണിയിലും ഇവയുടെ പൊടി ലഭ്യമാണ്. എന്നാൽ നമുക്കിത് വീട്ടിൽ തന്നെ വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് ഉപയോഗിക്കാവുന്നതാണ്.

മാതളനാരങ്ങ വളരെയധികം ഗുണമുള്ള പഴങ്ങളിൽ ഒന്നാണ്. ഇവയിൽ ഏറ്റവും കൂടുതൽ ആൻ്റിഓക്സിഡൻ്റുകൾ കാണപ്പെടുന്നു. എന്നാൽ സാധാരണ മാധളനാരങ്ങളുടെ ഉള്ളിലെ വിത്തുകൾ കഴിച്ചശേഷം അവയുടെ തൊലി വലിച്ചെറിയുകയാണ് പതിവ്. ചിലർ വയറുവേദനയ്ക്ക് ഇവ ഉണക്കി പൊടിച്ച് കഴിക്കാറുണ്ട്. എങ്കിലും നിങ്ങൾക്കറിയാത്ത നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ് മാതളനാരങ്ങയുടെ തൊലി. (Imagen Credis: Gettyimages)

പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, ഫിനോളിക് സംയുക്തങ്ങൾ, ടാനിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ മാതളനാരങ്ങയുടെ തൊലി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ്. വിപണിയിലും ഇവയുടെ പൊടി ലഭ്യമാണ്. എന്നാൽ നമുക്കിത് വീട്ടിൽ തന്നെ വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. മാതളനാരങ്ങയുടെ തൊലി നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നതിന്റെ ആവശ്യകത എന്തെല്ലാമെന്ന് നോക്കാം.

ഹൃദയാരോഗ്യം: മാതളനാരങ്ങയുടെ തൊലിയിലെ ആന്റിഓക്‌സിഡന്റുകൾ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കും. ഇവ രണ്ടും ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ മാതളനാരങ്ങ തൊലി പൊടി കലർത്തി രാവിലെ കുടിക്കുക.

ചുമയും തൊണ്ടവേദനയും: ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ മാതളനാരങ്ങയുടെ തൊലിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പൊടി ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി ഗാർഗിൾ ചെയ്യാൻ ഉപയോഗിക്കുന്നത് നല്ലതാണ്. ചിലർക്ക് കൂടുതൽ ആശ്വാസത്തിനായി ഇത് ചായയിൽ ഇട്ടും കുടിക്കാറുണ്ട്.

ദഹനത്തെയും കുടലിന്റെ ആരോഗ്യത്തിനും: നിങ്ങളുടെ ദഹനവ്യവസ്ഥയെ സ്വാഭാവികമായി പിന്തുണയ്ക്കാൻ മാതളനാരങ്ങയുടെ തൊലി നല്ലതാണ്. ഇവയിൽ നാരുകളും ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ അണുബാധ, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ദഹന ആരോഗ്യം മെച്ചപ്പെടുകയും പതിവ് മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.