വിദേശ യാത്രകൾ ഇനി സുരക്ഷിതവും വേഗത്തിലുമാകും, ഇ-പാസ്‌പോർട്ടുമായി സർക്കാർ | The government introduced e-passports to enhance security and modernise international travel documents, check What it is, how does it work Malayalam news - Malayalam Tv9

e-passport: വിദേശ യാത്രകൾ ഇനി സുരക്ഷിതവും വേഗത്തിലുമാകും, ഇ-പാസ്‌പോർട്ടുമായി സർക്കാർ

Published: 

26 Jun 2025 14:13 PM

The government introduced e-passports: 2025 പകുതിയോടെ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ നിന്നും റീജിയണൽ പാസ്‌പോർട്ട് ഓഫീസുകളിൽ നിന്നും ചിപ്പ് ഘടിപ്പിച്ച പാസ്‌പോർട്ടുകൾ മാത്രമായിരിക്കും ഇനി വിതരണം ചെയ്യുക. ആധുനിക സർക്കാർ സേവനങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കുക എന്ന "വികസിത് ഭാരത്" ലക്ഷ്യത്തിന്റെ ഭാ​ഗമായാണ് ഈ നൂതന സാങ്കേതിക വിദ്യയുടെ നടപ്പാക്കൽ.

1 / 5അന്താരാഷ്ട്ര യാത്രകൾ കൂടുതൽ സുരക്ഷിതവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ ഇ-പാസ്‌പോർട്ടുകൾ അവതരിപ്പിച്ചു.  സുരക്ഷ വർദ്ധിപ്പിക്കുക, ഇമിഗ്രേഷൻ നടപടികൾ ലളിതമാക്കുക, ആധുനിക യാത്രാരേഖകൾ ഉറപ്പാക്കുക എന്നിവയെല്ലാം മുന്നിൽ കണ്ടാണ് ഇ-പാസ്‌പോർട്ട് പദ്ധതി.

അന്താരാഷ്ട്ര യാത്രകൾ കൂടുതൽ സുരക്ഷിതവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ ഇ-പാസ്‌പോർട്ടുകൾ അവതരിപ്പിച്ചു. സുരക്ഷ വർദ്ധിപ്പിക്കുക, ഇമിഗ്രേഷൻ നടപടികൾ ലളിതമാക്കുക, ആധുനിക യാത്രാരേഖകൾ ഉറപ്പാക്കുക എന്നിവയെല്ലാം മുന്നിൽ കണ്ടാണ് ഇ-പാസ്‌പോർട്ട് പദ്ധതി.

2 / 5

പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന്റെ ഭാഗമാണ് ഈ നീക്കം. സാധാരണ പാസ്‌പോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഇ-പാസ്‌പോർട്ടുകളിൽ ആർ.എഫ്.ഐ.ഡി ചിപ്പും ആന്റിനയും ചേർത്തിട്ടുണ്ട്. നിങ്ങളുടെ ചിത്രം, വിരലടയാളം, വ്യക്തിഗത വിവരങ്ങൾ, ഡിജിറ്റൽ സിഗ്‌നേച്ചർ എന്നിവയെല്ലാം ഈ ചിപ്പിൽ സുരക്ഷിതമായി എൻകോഡ് ചെയ്തിരിക്കും.

3 / 5

പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ അടിസ്ഥാനമാക്കിയുള്ള ഈ ചിപ്പ് ഡാറ്റയുടെ കൃത്യത ഉറപ്പാക്കുന്നു. വ്യാജരേഖകളും ബയോമെട്രിക് കൃത്രിമങ്ങളും ഇത് ഫലപ്രദമായി തടയും. ഇ-ഗേറ്റുകളിൽ തത്സമയ ബയോമെട്രിക്സുമായി ചിപ്പ് ഡാറ്റ ഒത്തുനോക്കി വേഗത്തിൽ പരിശോധന പൂർത്തിയാക്കാം.

4 / 5

ഇത് വിമാനത്താവളങ്ങളിലെ നടപടികൾ ലളിതമാക്കുന്നു. ഐ.സി.എ.ഒ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഇന്ത്യയുടെ ഇ-പാസ്‌പോർട്ടുകൾക്ക് ആഗോള അംഗീകാരമുണ്ട്. നിലവിലുള്ള സാധുവായ സാധാരണ പാസ്‌പോർട്ടുകൾ കാലാവധി തീരുന്നത് വരെ ഉപയോഗിക്കാം.

5 / 5

2025 പകുതിയോടെ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ നിന്നും റീജിയണൽ പാസ്‌പോർട്ട് ഓഫീസുകളിൽ നിന്നും ചിപ്പ് ഘടിപ്പിച്ച പാസ്‌പോർട്ടുകൾ മാത്രമായിരിക്കും ഇനി വിതരണം ചെയ്യുക. ആധുനിക സർക്കാർ സേവനങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കുക എന്ന "വികസിത് ഭാരത്" ലക്ഷ്യത്തിന്റെ ഭാ​ഗമായാണ് ഈ നൂതന സാങ്കേതിക വിദ്യയുടെ നടപ്പാക്കൽ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ