Milk Drinking Issues: പാല് നല്ലതാണ്… പക്ഷെ ഈ പ്രശ്നങ്ങൾ ഉള്ളവർ കഴിക്കുന്നത് അപകടം
Lactose Intolerance: പ്രായമാകുമ്പോൾ ലാക്ടേസ് ഉത്പാദനം കുറയുന്നത് സാധാരണമാണ്. ചിലർക്ക് കുടലിന് അസുഖങ്ങൾ അല്ലെങ്കിൽ ശസ്ത്രക്രിയകൾ കാരണം ലാക്ടേസ് ഉത്പാദനം താൽക്കാലികമായി കുറയുന്നത് കാണാം. ജന്മനായുള്ള ലാക്ടേസ് കുറവുള്ള: വളരെ അപൂർവമായ അവസ്ഥ ഉള്ളവരും ഉണ്ട്.

പാൽ ഒരു സമീകൃത ആഹാരമാണ്. പാല് കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. പക്ഷെ ചിലർ പാലു കുടിക്കുമ്പോൾ ഛർദ്ദിക്കുകയും ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ. ഇത് ഒരു ശാരീരിക പ്രശ്നമാണ്.

ലാക്ടോസ് ഇൻടോളറൻസ് എന്നാണ് ഈ അവസ്തയുടെ പേര്. പാലിലും പാൽ ഉൽപ്പന്നങ്ങളിലും കാണുന്ന ലാക്ടോസ് എന്ന പഞ്ചസാരയെ ദഹിപ്പിക്കാൻ ശരീരത്തിന് കഴിയാത്ത അവസ്ഥയാണ്. ലാക്ടോസ് ദഹിപ്പിക്കാൻ ആവശ്യമായ 'ലാക്ടേസ്' എന്ന എൻസൈം ശരീരത്തിൽ കുറവോ ഇല്ലാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

ലാക്ടോസ് അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം 30 മിനിറ്റിനും 2 മണിക്കൂറിനും ഇടയിൽ സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങും.വയറുവേദന , വയറു വീർക്കൽ, വയറിളക്കം , ഗ്യാസ്, ഓക്കാനം, ചിലപ്പോൾ ഛർദ്ദി എന്നീ ലക്ഷണങ്ങളാണ് സാധാരണ കാണുക.

പ്രായമാകുമ്പോൾ ലാക്ടേസ് ഉത്പാദനം കുറയുന്നത് സാധാരണമാണ്. ചിലർക്ക് കുടലിന് അസുഖങ്ങൾ അല്ലെങ്കിൽ ശസ്ത്രക്രിയകൾ കാരണം ലാക്ടേസ് ഉത്പാദനം താൽക്കാലികമായി കുറയുന്നത് കാണാം. ജന്മനായുള്ള ലാക്ടേസ് കുറവുള്ള: വളരെ അപൂർവമായ അവസ്ഥ ഉള്ളവരും ഉണ്ട്.

ഈ അവസ്തയ്ക്ക് പൂർണ്ണമായ ചികിത്സയില്ല. ലാക്ടോസ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെയോ അല്ലെങ്കിൽ അവയുടെ അളവ് കുറയ്ക്കുന്നതിലൂടെയോ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സാധിക്കും എന്നത് മാത്രമാണ് പ്രതിവിധി.