Thrissur Pooram 2025: തൃശൂർ പൂരം; സമയക്രമവും മറ്റ് വിവരങ്ങളും | Thrissur Pooram 2025, date time and other details here Malayalam news - Malayalam Tv9

Thrissur Pooram 2025: തൃശൂർ പൂരം; സമയക്രമവും മറ്റ് വിവരങ്ങളും

Updated On: 

05 May 2025 14:26 PM

Thrissur Pooram 2025: ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരത്തെ വരവേൽക്കാൻ കേരളത്തിന്റെ സാസംകാരിക തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. പൂരാരവത്തിന്റെ സമയക്രമവും മറ്റ് വിവരങ്ങളും വിശദമായി പരിശോധിക്കാം.

1 / 5ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരം മെയ് 6ന്. ഇന്ന് നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്ന് എറണാകുളം ശിവകുമാർ പൂരവിളംബരം നടത്തി.

ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരം മെയ് 6ന്. ഇന്ന് നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്ന് എറണാകുളം ശിവകുമാർ പൂരവിളംബരം നടത്തി.

2 / 5

നാളത്തെ പൂരത്തിന് മുന്നോടിയായി ആനകളുടെ ഫിറ്റ്നസ് പരിശോധന ഇന്ന് വൈകിട്ട് നടക്കും. നാളെ രാവിലെ ഏഴര മുതലാണ് ഘടകപൂരങ്ങളുടെ വരവ് തുടങ്ങുന്നത്.

3 / 5

മെയ് 6ന് രാവിലെ 11.30ന് ബ്രഹ്മസ്വം മഠത്തിനു മുന്നിൽ തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യം അരങ്ങേറും.

4 / 5

ഉച്ചയ്ക്ക് 2.30ന് വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിൽ ഇലഞ്ഞിത്തറ മേളവും വൈകിട്ട് 5.30ന് കുടമാറ്റവും നടക്കും. പുലർച്ചെ മൂന്നിനാണ് വെടിക്കെട്ട്.

5 / 5

മറ്റന്നാൾ (മെയ് 7 ) രാവിലെ പകൽപൂരത്തിനും വെടിക്കെട്ടിനും ശേഷം ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വ‍ർഷത്തെ പൂരത്തിന് അവസാനമാകും.

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം