Vijay Varma-Tamannaah: ‘മൂടിവയ്ക്കാന്‍ എന്തിരിക്കുന്നു? വികാരങ്ങളെ താഴിട്ട് പൂട്ടിവയ്ക്കാനില്ല’; തുറന്നുപറഞ്ഞ് വിജയ് വർമ
Vijay Varma-Tamannaah Wedding: ഇരുവരും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന വാര്‍ത്തകള്‍ ചില തെലുങ്ക് മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിട്ടുണ്ട്. വിവാഹശേഷം താമസിക്കാനായി മുംബൈയില്‍ ഇരുവരും ആഡംബര അപ്പാര്‍ട്ടമെന്‍റ് വാങ്ങാനൊരുങ്ങുന്നതായും വിവരങ്ങളുണ്ട്.

സോഷ്യൽ മീഡിയ ആകെ നടി തമന്ന ഭാട്ടിയയുടെയും ബോളിവുഡ് നടൻ വിജയ് വർമയുടെയും വിവാഹ വാർത്തകളാണ്. ഇരുവരും തമ്മിൽ വിവാഹം അടുത്ത വർഷം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നും തീയതി ഉടൻ പുറത്തുവിടും എന്നും താരം വ്യക്തമാക്കിയിരുന്നു. (image credits: instagram)

ഇരുവരും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന വാര്‍ത്തകള്‍ ചില തെലുങ്ക് മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിട്ടുണ്ട്. വിവാഹശേഷം താമസിക്കാനായി മുംബൈയില്‍ ഇരുവരും ആഡംബര അപ്പാര്‍ട്ടമെന്‍റ് വാങ്ങാനൊരുങ്ങുന്നതായും വിവരങ്ങളുണ്ട്.സാധരണ താരങ്ങൾ പ്രണയം മൂടിവെയ്ക്കാറാണ് പതിവ്. (image credits: instagram)

എന്നാൽ തമന്നയും വിജയ്‌യും ഇക്കാര്യം തുറന്നുപറയാന്‍ മടികാട്ടിയില്ല. യുഭാങ്കര്‍ മിശ്രയുടെ യുട്യൂബ് ചാനലിലൂടെയാണ് വിജയ് ആദ്യമായി തമന്നയുമായുള്ള പ്രണയം തുറന്നുപറഞ്ഞത്. തനിക്ക് വികാരങ്ങളെ താഴിട്ട് പൂട്ടിവയ്ക്കാനാവില്ല എന്നു പറഞ്ഞു കൊണ്ടാണ് വിജയ് പ്രണയത്തെക്കുറിച്ച് പറഞ്ഞത്. (image credits: instagram)

ഞങ്ങൾ പരസ്പരം പ്രണയിക്കുന്നുവെന്നും ഒന്നിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താരം പറയുന്നു. അതില്‍ മൂടിവയ്ക്കാന്‍ എന്തിരിക്കുന്നുവെന്നാണ് വിജയ് ചോദിക്കുന്നത്. ഒരു ബന്ധം രഹസ്യമായി വെക്കണമെങ്കില്‍ വലിയ കഷ്ടപ്പാടാണ്. ഒരുമിച്ച് പുറത്തുപോകാന്‍ കഴിയില്ല. (image credits: instagram)

സുഹൃത്തുകളോടൊപ്പം പോയാല്‍ അവരോടൊപ്പം തങ്ങള്‍ക്ക് ഒന്നിച്ചുള്ള ഫോട്ടോ എടുക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. എനിക്ക് അത്തരം നിയന്ത്രണങ്ങള്‍ വെക്കുന്നതിനോട് താല്‍പര്യമില്ലെന്നും വിജയ് തുറന്നു പറയുകയുണ്ടായി.സമൂഹത്തിലെ എല്ലാവർക്കും മറ്റുള്ളവർ എന്തുചെയ്യുന്ന അറിയാനാണ് താത്പര്യം. എല്ലാവരുടെയും ബന്ധങ്ങള്‍ കണ്ടെത്തലും പ്രചരിപ്പിക്കലുമാണ് ഒരു വിഭാഗത്തിന്റെ ജോലി. അതൊരു രോഗം പോലെ വ്യാപിക്കുകയാണ്. (image credits: instagram)