Cooking Tips: പച്ചക്കറികളിലെ വിഷം കളയാന്‍ ബുദ്ധിമുട്ടുകയാണോ? വഴിയുണ്ട്
How to Remove Pesticides From Vegetables: ഒരു മനുഷ്യന്‍ അയാളുടെ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ അളവില്‍ തന്നെ പച്ചക്കറികള്‍ കഴിക്കേണ്ടതുണ്ട്. എന്നാല്‍ എന്നും ഒന്ന് തന്നെ കഴിച്ചല്ല ശരീരം നോക്കേണ്ടത്, അതിന് വ്യത്യസ്ത തരം പച്ചക്കറികള്‍ കൂടിയേ തീരൂ.

പച്ചകറികള്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ കഴിക്കാനായി നമ്മള്‍ വാങ്ങിക്കുന്ന പല പച്ചക്കറികളും മാരകമായ വിഷം അടങ്ങിയിരിക്കുന്നുവെന്നാണ് വിവരം. പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതിന് മുമ്പ് പച്ചക്കറികളില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നത് എങ്ങനെയെന്ന് നിങ്ങള്‍ക്കറിയാമോ? (Image Credits: PTI)

ഇലക്കറികളിലാണ് ധാരാളം കെമിക്കലുകള്‍ പൊതുവേ ഉപയോഗിക്കുന്നത്. കറിവേപ്പില, മല്ലിയില, പുതിനയില പോലുള്ള ഇലക്കറികള്‍ കീടനാശിനികള്‍ ഉണ്ടെന്ന് ഉറപ്പിക്കാം. അതില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിനായി വിനാഗിരി ലായനിയിലോ അല്ലെങ്കില്‍ വാളന്‍പുളി ലായനിയിലോ 15 മിനിറ്റ് മുക്കിവെക്കാം.

കൂടാതെ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളം ഉപയോഗിക്കാവുന്നതാണ്. മല്ലിയിലയുടെ വേരിന്റെ ഭാഗം പൂര്‍ണമായും നീക്കം ചെയ്യുക. ശേഷം ടിഷ്യൂ പേപ്പിറിലോ അല്ലെങ്കില്‍ കോട്ടണ്‍ തുണിയിലോ പൊതിയാം. എന്നിട്ട് പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

വെള്ളരി, പാവയ്ക്ക, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികള്‍ വൃത്തിയാക്കാന്‍ തുണി കഴുകാന്‍ ഉപയോഗിക്കുന്ന ബ്രഷ് വെച്ച് മൃദുവായി ഉരച്ച് കൊടുക്കാം. അതിന് ശേഷം ഇവയും മേല്‍പ്പറഞ്ഞ ലായനികളില്‍ മുക്കിവെക്കാം.

പച്ചമുളക്, കാപ്‌സിക്കം, തക്കാളി, ബീന്‍സ്, മുരിങ്ങ, ബീറ്റ്‌റൂട്ട്, കാരറ്റ് തുടങ്ങിയ പച്ചക്കറികളും ഇത്തരത്തില്‍ തന്നെ വൃത്തിയാക്കാവുന്നതാണ്. എന്നാല്‍ ഏത് പച്ചക്കറിയും ഫ്രിഡ്ജില്‍ വെക്കുന്നതിന് മുമ്പ് വെള്ളം പൂര്‍ണമായും തുടച്ച് കളയാന്‍ ശ്രദ്ധിക്കുക.