സ്മാര്‍ട്ട്‌ഫോണ്‍ ഇത്ര അപകടകാരിയോ? എസ്‌വിഎസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? | what is smartphone vision syndrome, Know the causes and symptoms Malayalam news - Malayalam Tv9

Smartphone vision syndrome : സ്മാര്‍ട്ട്‌ഫോണ്‍ ഇത്ര അപകടകാരിയോ? എസ്‌വിഎസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

Published: 

11 Feb 2025 15:48 PM

Smartphone vision syndrome symptoms : ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നതുവഴി കണ്ണുകള്‍ക്കുണ്ടാകുന്ന ഇറിട്ടേഷനെ സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രം സൂചിപ്പിക്കുന്നു. ഇത് വര്‍ധിച്ചുവരുന്ന ആശങ്കയായാണ് കാണുന്നത്. ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും അസ്വസ്ഥതയുമാണ് എസ്‌വിഎസ്

1 / 5സ്മാര്‍ട്ട്‌ഫോണും ലാപ്‌ടോപ്പുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. പല ജോലികളും പോലും ഇന്ന് ഇവയുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍ ദീര്‍ഘനേരം സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ദോഷം ചെയ്യും.  ഇത് സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോമി(എസ്‌വിഎസ്)ലേക്കും നയിക്കാം (Image Credit : Freepik)

സ്മാര്‍ട്ട്‌ഫോണും ലാപ്‌ടോപ്പുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. പല ജോലികളും പോലും ഇന്ന് ഇവയുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍ ദീര്‍ഘനേരം സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ദോഷം ചെയ്യും. ഇത് സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോമി(എസ്‌വിഎസ്)ലേക്കും നയിക്കാം (Image Credit : Freepik)

2 / 5

ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നതുവഴി കണ്ണുകള്‍ക്കുണ്ടാകുന്ന ഇറിട്ടേഷനെ ഇത് സൂചിപ്പിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം വര്‍ധിച്ചുവരുന്ന ആശങ്കയായാണ് കാണുന്നത്. ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും അസ്വസ്ഥതയുമാണ് എസ്‌വിഎസ് കൊണ്ട് അര്‍ത്ഥമാക്കുന്നത് (Image Credit : Freepik)

3 / 5

ജോലി, വിനോദം, മറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പലരും ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത്. സ്‌ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണ് ചിമ്മുന്ന നിരക്ക് പോലും ഏകദേശം 60 ശതമാനം കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട് (Image Credit : Freepik)

4 / 5

ഇതും കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുന്നു. ഫോണുകള്‍ കണ്ണുകള്‍ക്ക് വളരെ അടുത്ത് പിടിക്കുന്നതും മങ്ങിയ വെളിച്ചത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നതും കണ്ണിന്റെ പേശികളിലും ആയാസം വര്‍ധിപ്പിക്കും. കണ്ണുകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതാണ് എസ്‌വിഎസിന്റെ പ്രാരംഭ ലക്ഷണം (Image Credit : Freepik)

5 / 5

ഫോക്കസ് ചെയ്യാനുള്ള ബുദ്ധിമുട്ടും, മങ്ങിയ കാഴ്ചയും ലക്ഷണങ്ങളാണ്. കണ്ണ് വരണ്ടത് പോലെ അനുഭവപ്പെടല്‍, തലവേദന, കഴുത്തിലും തോളിലും വേദന, ഉറങ്ങുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും അനുഭവപ്പെടാം. ഇത്തരത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ ആരോഗ്യവിദഗ്ധനെ കാണുന്നതാണ് അഭികാമ്യം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതു തന്നെയാണ് പ്രധാന പ്രതിരോധ മാര്‍ഗം (Image Credit : Freepik)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും