How To Select Sunscreen: വരണ്ട ചര്‍മത്തിന് സണ്‍സ്‌ക്രീന്‍ ലോഷനാണോ ജെല്‍ ആണോ നല്ലത്? ഇക്കാര്യം അറിഞ്ഞോളൂ
Things To Consider in Sunscreen Selection: വേനല്‍ കാലം കടുക്കുകയാണ്. ശരീരവും ചര്‍മവും ഒരുപോലെ ക്ഷീണിയ്ക്കുമെന്ന കാര്യം ഉറപ്പ്. വെയിലേറ്റ് ചര്‍മ്മത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ആരെയും ഓര്‍മപ്പെടുത്തേണ്ടതില്ല.

സണ്‍സ്‌ക്രീന്‍ വാങ്ങിക്കുന്ന സമയത്ത് നിങ്ങള്‍ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിക്കാറുള്ളത്? എന്നാല്‍ പലരും അടിസ്ഥാനപരമായ പല കാര്യങ്ങളും പരിഗണിച്ചുകൊണ്ടല്ല സണ്‍സ്‌ക്രീനുകള്‍ വാങ്ങിക്കുന്നത് എന്നതാണ് വാസ്തവം. (Image Credits: Freepik)

നിങ്ങളുടെ ചര്‍മം വരണ്ടതും ചൊറിച്ചിലുള്ളതുമാണെങ്കില്‍ ലോഷന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ മോയ്‌സ്ചറൈസിങ് നല്‍കും. എന്നാല്‍ നിങ്ങളുടേത് നോര്‍മല്‍ ചര്‍മമാണെങ്കില്‍ ക്രീം ഉപയോഗിക്കാവുന്നതാണ്. (Image Credits: Freepik)

മുഖക്കുരു വരുന്നവരാണ് നിങ്ങളെങ്കില്‍ ജെല്‍ ഉപയോഗിക്കാം. വെയിലിലേക്ക് പോകുന്നതിന് 20 മിനിറ്റ് മുമ്പ് സണ്‍സ്‌ക്രീന്‍ പുരട്ടിയാല്‍ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ. (Image Credits: Freepik)

മാത്രമല്ല സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതിന് മുമ്പായി മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്. ഇതാണ് ചര്‍മത്തിന് അടിസ്ഥാന സംരക്ഷണം നല്‍കുന്നതിന് സഹായിക്കുന്നത്. (Image Credits: Freepik)

പുതുതായി ഒരു സണ്‍സ്‌ക്രീന്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ കയ്യിലോ മറ്റോ പാച്ച്‌ടെസ്റ്റ് നടത്തണം. പുറത്തിറങ്ങുമ്പോള്‍ ഇടയ്ക്കിടെ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. നാല് മണിക്കൂര്‍ വരെ മാത്രമേ സണ്‍സ്‌ക്രീന്‍ സംരക്ഷണം നല്‍കുകയുള്ളൂ. (Image Credits: Freepik)