whatsapp Selfi Sticker: ക്യാമറ ഇഫക്ടുകൾ, സെൽഫി സ്റ്റിക്കറുകൾ; പുത്തൻ ലുക്കിൽ വാട്‌സ്ആപ്പ്
whatsapp Selfi Sticker New Feature: വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ അനായാസമാക്കുന്നതിന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് മെറ്റ അധികൃതർ വ്യക്തമാക്കിയത്. പുത്തൻ ക്യാമറ ഇഫക്ടുകളും, സെൽഫി സ്റ്റിക്കറുകളും, ഷെയർ എ സ്റ്റിക്കർ പാക്കും, ക്വിക്കർ റിയാക്ഷനുകളുമാണ് ഈ പുതിയ ഫീച്ചറിൽ ഉള്ളത്. 2025ൽ കൂടുതൽ ഫീച്ചറുകൾ വാട്‌സ്ആപ്പിലേക്ക് വരുമെന്നും നേരത്തെ കമ്പനി അറിയിച്ചിരുന്നു.

വ്യത്യസ്തതകൊണ്ട് എന്നും അതിശയിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. പുതുപുത്തൻ ഫീച്ചറുകൾ എന്നും ഉപഭോക്താക്കൾക്ക് പുതിയ അനുഭവമാണ് നൽകുന്നത്. ഇപ്പോഴിതാ വാട്‌സ്ആപ്പ് ചാറ്റുകൾ കൂടുതൽ രസകരമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകളും സെൽഫി സ്റ്റിക്കറുകളും ക്വിക്കർ റിയാക്ഷനുകളും അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്.

വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ അനായാസമാക്കുന്നതിന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് മെറ്റ അധികൃതർ വ്യക്തമാക്കിയത്. പുത്തൻ ക്യാമറ ഇഫക്ടുകളും, സെൽഫി സ്റ്റിക്കറുകളും, ഷെയർ എ സ്റ്റിക്കർ പാക്കും, ക്വിക്കർ റിയാക്ഷനുകളുമാണ് ഈ പുതിയ ഫീച്ചറിൽ ഉള്ളത്. 2025ൽ കൂടുതൽ ഫീച്ചറുകൾ വാട്‌സ്ആപ്പിലേക്ക് വരുമെന്നും നേരത്തെ കമ്പനി അറിയിച്ചിരുന്നു.

നമ്മൾ വീഡിയോയോ ഫോട്ടോയോ എടുക്കുമ്പോഴും ചാറ്റ് വഴി അവ അയക്കുമ്പോഴും 30 ബാക്ക്‌ഗ്രൗണ്ടുകളാണ് ഇനി മുതൽ ഉപയോഗിക്കാൻ കഴിയുക. ഈ ഫിൽട്ടറുകളും ഇഫക്ടുകളും നിങ്ങളുടെ ഫോട്ടോകൾക്കും വീഡിയോകകൾക്കും വ്യത്യസ്തത കൊണ്ടുവരുന്നു. കൂടാതെ നിങ്ങളുടെ നിങ്ങൾക്ക് സെൽഫി ചിത്രങ്ങൾ സ്റ്റിക്കറുകളാക്കി മാറ്റാനും സാധിക്കും.

സെൽഫി സ്റ്റിക്കാറാക്കാൻ ക്രിയേറ്റ് സ്റ്റിക്കർ എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. അതിൽ കാണുന്ന ക്യാമറ ഓപ്ഷൻ ക്ലിക്ക് ചെയ്ത് സെൽഫിയെടുക്കാവുന്നതാണ്. ഇതിനെ ഓട്ടോമാറ്റിക്കായി സ്റ്റിക്കറാക്കി മാറ്റാം. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ രസകരമായ അനുഭവം നൽകുമെന്നാണ് കമ്പനിയുടെ വിശദീകരണം.

സ്റ്റിക്കർ പാക്കുകൾ ഇനി മുതൽ ചാറ്റ് വഴി നിങ്ങളുടെ സുഹൃത്തുകൾക്ക് നേരിട്ട് അയച്ചുകൊടുക്കാനാകും. നിലവിൽ ഒരു മെസേജിന് ക്വിക്ക് റിയാക്ഷൻ നൽകാനുള്ള ഓപ്ഷൻ വാട്സ്ആപ്പിലുണ്ട്. കൂടാതെ മെസേജിൽ ഡബിൾ ടാപ് ചെയ്താൽ ഇനി മുതൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച റിയാക്ഷനുകൾ സ്ക്രോൾ ചെയ്ത് കാണാനുള്ള അവസരവും വാട്സ്ആപ്പ് ഒരുക്കിയിട്ടുണ്ട്.