പാലിൻ്റെ കാര്യം പറയുമ്പോൾ മിക്കവരുടെയും മനസ്സിൽ പശുവിൻ്റെയും എരുമയുടെയും പാലാണ്. എന്നാൽ കറുത്ത പാൽ ഉള്ള ഒരു മൃഗം ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?
ലോകത്തിലെ മിക്ക മൃഗങ്ങളുടെയും പാൽ വെളുത്തതാണ്. പാലിന് മറ്റേതെങ്കിലും നിറമുള്ള ജീവികൾ ലോകത്ത് വളരെ കുറവാണ്. എന്നാൽ ചില വ്യത്യസ്തർ ഇതിൽ വേറെയുമുണ്ട്
കറുത്ത കാണ്ടാമൃഗങ്ങളാണ് കറുത്ത പാൽ ഉത്പാദിപ്പിക്കുന്നത്. ഇവയെ കൂടുതലായി ആഫ്രിക്കയിൽ കാണാം
ആഫ്രിക്കൻ ബ്ലാക്ക് റിനോ എന്നാണ് ഇവ അറിയപ്പെടുന്നത്. കാണ്ടാമൃഗത്തിൻ്റെ പാൽ വെള്ളം പോലെ നേർത്തതാണ്. ഇതിൽ 0.2 ശതമാനം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ.
നാലോ അഞ്ചോ വയസ്സ് തികയുമ്പോഴാണ് കറുത്ത കാണ്ടാമൃഗങ്ങൾക്ക് പ്രത്യുത്പാദനം ആരംഭിക്കുന്നത്. ഒരു വർഷത്തിൽ കൂടുതലാണ് ഇവയുടെ ഗർഭകാലം .