Minimum Balance Fine : മിനിമം ബാലൻസ് ഇല്ലെങ്കിൽ ഏതൊക്കെ ബാങ്കുകൾ പിഴ ഈടാക്കും
Minimum Balance Fines of Banks: അക്കൗണ്ടുകളില്‍ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് വിവിധ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഏകദേശം 8,495 കോടി രൂപ പിഴയായി ഈടാക്കിയതായി അടുത്തിടെ വാർത്തകളുണ്ടായിരുന്നു

2020 മുതൽ, സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിന് എസ്ബിഐ ഒരു ചാർജും ചുമത്തിയിട്ടില്ല.

ഐസിഐസിഐ 5000 രൂപയാണ് ഐസിഐസിഐ ബാങ്കിൻ്റെ കുറഞ്ഞ ബാലൻസ്. ഇത് സൂക്ഷിച്ചില്ലെങ്കിൽ മിനിമം ആവറേജ് ബാലൻസിൻ്റെകുറവിൻ്റെ 100 രൂപ + 5% പിഴ ഈടാക്കും

എച്ച്‌ഡിഎഫ്‌സി എച്ച്‌ഡിഎഫ്‌സി ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് പ്രതിമാസ ബാലൻസ് മെട്രോ ഏരിയ, അർബൻ ഏരിയ എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. 10,000 രൂപയാണ് വേണ്ടുന്ന ഏറ്റവും കുറഞ്ഞ ബാലൻസ്. ശരാശരി ബാലൻസിന് താഴെയായാൽ 600 രൂപ (ഏതാണ് കുറവ്) പിഴ ഒടുക്കേണ്ടി വരും.

പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ 400 രൂപയും അർദ്ധ നഗരങ്ങളിൽ 500 രൂപയും നഗര/മെട്രോ മേഖലകളിൽ 600 രൂപയുമാണ് പിഴ.

യെസ് ബാങ്കിൽ മിനിമം ബാലൻസ് ചാർജുകൾ ഈടാക്കില്ല.

ആക്സിസ് ബാങ്കിൽ സേവിംഗ്‌സ് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജില്ല. അതേസമയം, മെട്രോയിലും നഗര പ്രദേശങ്ങളിലും 600 മുതൽ 50 രൂപ വരെയും അർദ്ധ നഗരങ്ങളിൽ 300 മുതൽ 50 രൂപ വരെയും ഗ്രാമങ്ങളിൽ 150 മുതൽ 75 രൂപ വരെയും പിഴ ഈടാക്കും.