Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ് ?
Who is social media influencer RJ Mahvash : യൂട്യൂബര്‍ ആര്‍ജെ മഹ്‌വാഷിനൊപ്പമുള്ള ചഹലിന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവരും ഡേറ്റിംഗിലാണെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ മഹ്‌വാഷ് ഇക്കാര്യം നിഷേധിച്ചു. ഓപ്പോസിറ്റ് ജെന്‍ഡറിലുള്ള ഒരാളോടൊപ്പം കാണപ്പെട്ടാല്‍ അവരുമായി ഡേറ്റിംഗ് നടത്തുകയാണെന്നാണോ അര്‍ത്ഥമെന്ന് അവര്‍ ചോദിച്ചു. അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, മറ്റുള്ളവരുടെ ചിത്രങ്ങള്‍ മറയ്ക്കുന്നതിനായി എന്റെ പേര് വലിച്ചിഴയ്ക്കാന്‍ ഒരു പിആര്‍ ടീമിനെയും അനുവദിക്കില്ലെന്നും മഹ്‌വാഷ് ആഞ്ഞടിച്ചു

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും ധനശ്രീ വര്‍മ്മയും വിവാഹമോചിതരാകുന്നുവെന്ന പ്രചരണം ശക്തമാണ്. ഇരുവരും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തു. ഇതിനിടെ യൂട്യൂബര്‍ ആര്‍ജെ മഹ്‌വാഷിനൊപ്പമുള്ള ചഹലിന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു (Image Credits : Instagram)

ഇരുവരും ഡേറ്റിംഗിലാണെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ മഹ്‌വാഷ് ഇക്കാര്യം നിഷേധിച്ചു. ഓപ്പോസിറ്റ് ജെന്‍ഡറിലുള്ള ഒരാളോടൊപ്പം കാണപ്പെട്ടാല്‍ അവരുമായി ഡേറ്റിംഗ് നടത്തുകയാണെന്നാണോ അര്‍ത്ഥമെന്ന് അവര്‍ ചോദിച്ചു. അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, മറ്റുള്ളവരുടെ ചിത്രങ്ങള്‍ മറയ്ക്കുന്നതിനായി എന്റെ പേര് വലിച്ചിഴയ്ക്കാന്‍ ഒരു പിആര്‍ ടീമിനെയും അനുവദിക്കില്ലെന്നും മഹ്‌വാഷ് ആഞ്ഞടിച്ചു (Image Credits : Instagram)

എന്തായാലും ഇതിന് പിന്നാലെ ആരാണ് മഹ്‌വാഷ് എന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. ഫാഷന്‍, ഫിറ്റ്‌നസ്, യാത്ര തുടങ്ങിയ കണ്ടന്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 24കാരിയായ റേഡിയോ ജോക്കിയാണ് ആര്‍ജെ മഹ്‌വാഷ്. സോഷ്യല്‍ മീഡിയയിലെ പ്രാങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയയാണ്. വിവാദങ്ങളില്‍ ചഹലും പ്രതികരിച്ചു (Image Credits : PTI)

സത്യമായിരിക്കാവുന്നതോ അല്ലാത്തതോ ആയ കാര്യങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളില്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടെന്ന് ചഹലും പ്രതികരിച്ചു. ആരാധകരുടെ അചഞ്ചലമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു (Image Credits : PTI)

എന്നാല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഒരു മകന്‍, സഹോദരന്‍, സുഹൃത്ത് എന്ന നിലയില്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ചഹല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം (Image Credits : PTI)