Snakes at Bamboo: ഇല്ലിക്കാടുകളിൽ പാമ്പ് ഒളിഞ്ഞിരിപ്പുണ്ട്, പോവരുതേ.. എന്ന് മുതിർന്നവർ പറയാറുണ്ടോ? സത്യാവസ്ഥ ഇങ്ങനെ
Why Snakes Are Found in Bamboo Groves: പൊതുവെ, വിജനമായതും മനുഷ്യന്റെ ശല്യമില്ലാത്തതുമായ പ്രദേശങ്ങളാണ് പാമ്പുകൾക്ക് ഇഷ്ടം. മുളങ്കാടുകൾ അത്തരം ഒരന്തരീക്ഷം നൽകാറുണ്ട്.

ഇല്ലി (മുളങ്കാടുകൾ) ഉള്ളിടത്ത് പാമ്പ് വരുമെന്ന് പറയുന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടില്ലേ... ഇതിൽ സത്യമുണ്ടോ? അല്ലെങ്കിൽ ഇതിനു കാരണമെന്ത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഒളിത്താവളം: മുളങ്കാടുകൾ ഇടതൂർന്നതും നിബിഡവുമാണ്. ഇത് പാമ്പുകൾക്ക് സുരക്ഷിതമായി ഒളിച്ചിരിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും പറ്റിയ ഒരിടം ഒരുക്കുന്നു.

ആഹാര ലഭ്യത: മുളങ്കാടുകൾ സാധാരണയായി എലികൾ, തവളകൾ, പ്രാണികൾ, ചെറിയ പക്ഷികൾ എന്നിവയുടെ ആവാസ കേന്ദ്രമാണ്. ഇവയെല്ലാം പാമ്പുകളുടെ പ്രധാന ആഹാരമാണ്, അതിനാൽ ഇരതേടി പാമ്പുകൾ ഇവിടെയെത്താം.

താപനില നിയന്ത്രണം: ചൂടുകൂടിയ കാലാവസ്ഥയിൽ പാമ്പുകൾക്ക് തണൽ അത്യാവശ്യമാണ്. മുളങ്കാടുകൾ നല്ല തണൽ നൽകുന്നതുകൊണ്ട് അവ പാമ്പുകൾക്ക് അനുകൂലമായ ഒരിടമായി മാറുന്നു.

ആവാസവ്യവസ്ഥ: പൊതുവെ, വിജനമായതും മനുഷ്യന്റെ ശല്യമില്ലാത്തതുമായ പ്രദേശങ്ങളാണ് പാമ്പുകൾക്ക് ഇഷ്ടം. മുളങ്കാടുകൾ അത്തരം ഒരന്തരീക്ഷം നൽകാറുണ്ട്.