ചെരുപ്പിടാതെ നടക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കാം ഈ ഗുണങ്ങൾ | Why Walking Barefoot Every Day Is Good for Your Health Malayalam news - Malayalam Tv9

Walking Barefoot Benefits: ചെരുപ്പിടാതെ നടക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കാം ഈ ഗുണങ്ങൾ

Published: 

27 May 2025 11:04 AM

Why Barefoot Walking is Good for Health: ചെരിപ്പിടാതെ പ്രകൃതിയിലൂടെ നടക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇതിന്റെ ചില പ്രധാന ഗുണങ്ങൾ നോക്കാം.

1 / 6പ്രകൃതിയുമായി അടുത്ത് നിൽക്കുന്നത് ശരീരത്തിനും മനസിനും ഒരുപോലെ ഗുണം ചെയ്യും. പഠനങ്ങൾ പ്രകാരം, ഭൂമിയിലെ ഇലക്ട്രോൺസുമായി നമ്മളുടെ ശരീരത്തിനുണ്ടാകുന്ന സ്പർശനം, നമ്മളുടെ മാനസികവും ശാരീരികവുമായിട്ടുള്ള ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതായത്, ചെരിപ്പിടാതെ പ്രകൃതിയിലൂടെ നടക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിന്റെ ചില പ്രധാന ഗുണങ്ങൾ നോക്കാം. (Image Credits: Freepik)

പ്രകൃതിയുമായി അടുത്ത് നിൽക്കുന്നത് ശരീരത്തിനും മനസിനും ഒരുപോലെ ഗുണം ചെയ്യും. പഠനങ്ങൾ പ്രകാരം, ഭൂമിയിലെ ഇലക്ട്രോൺസുമായി നമ്മളുടെ ശരീരത്തിനുണ്ടാകുന്ന സ്പർശനം, നമ്മളുടെ മാനസികവും ശാരീരികവുമായിട്ടുള്ള ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതായത്, ചെരിപ്പിടാതെ പ്രകൃതിയിലൂടെ നടക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിന്റെ ചില പ്രധാന ഗുണങ്ങൾ നോക്കാം. (Image Credits: Freepik)

2 / 6

ദിവസവും അൽപസമയം ചെരുപ്പ് ധരിക്കാതെ പുല്ലിലൂടെ നടക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഹൃദയത്തിന്റെ തുടിപ്പ് ഏകീകരിക്കാനും, ഹോർമോൺ വ്യതിയാനം നിയന്ത്രിക്കാനും സഹായിക്കുന്നു. അതിനാൽ ദിവസവും ഒരു 15 മിനിറ്റ് ചെരിപ്പ് ധരിക്കാതെ നടക്കാവുന്നതാണ്. (Image Credits: Freepik)

3 / 6

ദിവസേന ഒരു 15 മിനിറ്റ് പാദരക്ഷകൾ ഉപയോഗിക്കാതെ നടക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. രാവിലെ ഒരു അര മണിക്കൂർ ഇത്തരത്തിൽ നടക്കുന്നത് രക്തോട്ടം മെച്ചപ്പെടുത്തും. അതുവഴി നല്ല നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. (Image Credits: Freepik)

4 / 6

ദിവസവും രാവിലെ കുറച്ച് നേരം ചെരുപ്പില്ലാതെ നടക്കുമ്പോൾ, സൂര്യപ്രകാശം കൊള്ളുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്. (Image Credits: Freepik)

5 / 6

കല്ലുകൾ നിറഞ്ഞ ഒരു പ്രതലത്തിലൂടെ ചെരുപ്പിടാതെ നടക്കുന്നത് ശരീരത്തിലെ രക്തോട്ടം കൂടുന്നതിനും, മാനസികമായി സമാധാനം ലഭിക്കുന്നതിനും സഹായിക്കും. അതിനാൽ ദിവസേന കുറച്ച് സമയം ചെരുപ്പുകൾ ധരിക്കാതെ മുറ്റത്തോ, പറമ്പിലോ നടക്കാവുന്നതാണ്. (Image Credits: Freepik)

6 / 6

നമ്മൾ നടക്കുന്ന സമയത്ത് ഉപ്പൂറ്റിയിൽ കൊടുക്കുന്ന സമ്മർദ്ദം ഞരമ്പുകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇത്തരത്തിൽ പാദരക്ഷകൾ ഉപയോഗിക്കാതെ കുറച്ച് സമയം പുറത്ത് ഇറങ്ങി നടക്കാം. (Image Credits: Freepik) ​

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും