ലോക ചോക്ലേറ്റ് ദിനം; മധുരമുള്ള ദിവസത്തിൻ്റെ പ്രാധാന്യവും ചരിത്രവും Malayalam news - Malayalam Tv9

World Chocolate Day 2024: ലോക ചോക്ലേറ്റ് ദിനം; മധുരമുള്ള ദിവസത്തിൻ്റെ പ്രാധാന്യവും ചരിത്രവും

Published: 

06 Jul 2024 | 11:39 AM

World Chocolate Day 2024 July 7: സ്‌നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും ആഹ്ലാദത്തിന്റെയും ഓർമ്മപ്പെടുത്തലായി ഈ ദിനം ലോകത്ത് അനുസ്മരിക്കപ്പെടുന്നു. 1800-കളിലാണ് ഖര രൂപത്തിലുള്ള ചോക്ലേറ്റുകൾ പ്രചാരത്തിലാകുന്നത്. പിന്നീട് യൂറോപ്പിൽ ഉടനീളെ ചോക്ലേറ്റിനുള്ള ജനപ്രീതി വർദ്ധിക്കുകയായിരുന്നു.

1 / 6
മധുരത്തോട് പ്രിയം ഇല്ലാത്തവരായി ആരാണുള്ളത്. പ്രത്യേകിച്ച് ചോക്ലേറ്റിനോട്.  ജൂലൈ ഏഴ് (July 7) ലോക ചോക്ലേറ്റ് ദിനമാണ്  (World Chocolate Day). പ്രായവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരു പോലെ ആസ്വദിക്കുന്ന ഈ മധുരത്തിന് ലോകം മുഴുവൻ ആരാധകരുണ്ടെന്നുള്ളതിന് തെളിവാണ് ലോക ചോക്ലേറ്റ് ദിനം. മിഠായിയായോ ഡെസേർട്ടോ ഷെയ്ക്കോ സ്മൂത്തിയോ അങ്ങിനെ ഏത് രൂപത്തിലും ചോക്ലേറ്റിനു ആരാധകർ ഏറെയാണ്.

2 / 6
2009-ലാണ് ആദ്യമായി ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ തുടങ്ങുന്നത്. 1550-കാലഘട്ടത്തിൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികമായാണ് ഇത് ആഘോഷിക്കപ്പെട്ടത്. കൂടാതെ ബിസി 1400 കാലഘട്ടത്തിലെ സമ്പന്നമായ ചോക്ലേറ്റ് ചരിത്രത്തെയും ഈ ദിനം അനുസ്മരിക്കുന്നതായി പറയപ്പെടുന്നു. അക്കാലത്ത് കൊക്കോ പഴത്തിന്റെ മധുരപലഹാരം പുളിപ്പിച്ച് ഒരു ലഹരി പാനീയം ഉണ്ടാക്കിയിരുന്നു. സ്പാനിഷ് പര്യവേഷകനായ ഹെർണാൻ കോർട്ടെസിൻ ആസ്‌ടെക് ചക്രവർത്തിയാണ് ഈ ചോക്ലേറ്റ് അധിഷ്ടിത പാനീയം സമ്മാനിച്ചത്.

3 / 6
1800-കളിലാണ് ഖര രൂപത്തിലുള്ള ചോക്ലേറ്റുകൾ പ്രചാരത്തിലാകുന്നത്. പിന്നീട് യൂറോപ്പിൽ ഉടനീളെ ചോക്ലേറ്റിനുള്ള ജനപ്രീതി വർദ്ധിക്കുകയായിരുന്നു. മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിലെ കൃഷിയുടെ ചരിത്രവുമായും ചോക്ലേറ്റിന് ബന്ധമുണ്ട്. കൂടാതെ കൊക്കോ മരത്തിന്റെ വിത്തിൽ നിന്നാണ് ചോക്ലേറ്റ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കിയെടുത്തിരുന്നത്.

4 / 6
ലോക ചോക്ലേറ്റ് ദിനം പങ്കുവെയ്‌ക്കുന്നത് വളരെ അർത്ഥവത്തായ കാര്യങ്ങളാണ്. സ്‌നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും ആഹ്ലാദത്തിന്റെയും ഓർമ്മപ്പെടുത്തലായി ഈ ദിനം ലോകത്ത് അനുസ്മരിക്കപ്പെടുന്നു. സാംസ്‌കാരിക അതിരുകൾക്കപ്പുറം സന്തോഷത്തിന്റെ മധുരം നിറച്ച് ആളുകളെ ഒരുമിപ്പിക്കുന്നു എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.

5 / 6
എന്നാൽ കൊക്കോ കായ ചോക്ലേറ്റ് ആകണമെങ്കിൽ കുറച്ച് കടമ്പകൾ കടക്കണം. ചോക്ലേറ്റ് ബാറാക്കി കൊക്കോ കായ മാറ്റി എടുക്കുന്നതിന്റെ ആദ്യപടിയാണ് കൊക്കോ കുരുക്കൾ വറുത്തെടുക്കുന്നത്. ഇതിന് ശേഷം വറുത്തെടുത്ത കൊക്കോ കായ്കൾ പൊടിക്കുന്നു. അതിന് ശേഷം കൊക്കോ ദ്രാവകമാക്കി മാറ്റി ‌കൊക്കോയുടെ ഈ ദ്രാവകത്തിലേക്ക് പഞ്ചസാരയും കൊക്കോ ബട്ടറും ചേർത്താണ് നമ്മൾ കഴിക്കുന്ന ചോക്ലേറ്റാക്കി മാറ്റിയെടുക്കുന്നത്.

6 / 6
മധുരമുള്ള ഒരു ഭക്ഷണമെന്നതിനപ്പുറം ആരോ​ഗ്യപരമായ ​ഗുണങ്ങളും ചോക്ലേറ്റിനുണ്ട്. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. കൂടാതെ ചോക്കലേറ്റ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ എൻഡോർഫിൻ എന്ന രാസവസ്തുവിനെ പുറംതള്ളാൻ സഹായിക്കുന്നു. ഒപ്പം ചോക്ലേറ്റ് കഴിക്കുന്നത്.  നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ