എന്തിനാണ് സസ്യാഹാര ദിനം ആചരിക്കുന്നത്? ചരിത്രവും പ്രാധാന്യവും അറിയാം | World Vegetarian Day 2024, History and Significance of the day dedicated to Vegetarian, Read in Malayalam Malayalam news - Malayalam Tv9

World Vegetarian Day 2024: എന്തിനാണ് സസ്യാഹാര ദിനം ആചരിക്കുന്നത്? ചരിത്രവും പ്രാധാന്യവും അറിയാം

Published: 

30 Sep 2024 20:20 PM

World Vegetarian Day 2024: വെജിറ്റേറിയനിസം എന്നത് വ്യക്തികൾക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കും ധാരാളം ഗുണം നൽകുന്ന ഒരു ജീവിതശൈലിയായി കണക്കാക്കപ്പെടുന്നു. വെജിറ്റേറിയൻ ഭക്ഷണരീതികൾ ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ചിലതരം കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ട്.

1 / 5എല്ലാ വർഷവും ഒക്ടോബർ ഒന്നിനാണ് ലോക സസ്യാഹാര ദിനം ആചരിക്കുന്നത്. സസ്യാഹാരത്തിന്റെ ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സസ്യാഹാര ജീവിതശൈലി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. കൂടാതെ ആരോഗ്യം, പരിസ്ഥിതിക സന്തുലിതാവസ്ഥ, മൃഗങ്ങളുടെ ക്ഷേമം എന്നിവയിൽ സസ്യാഹാരത്തിന്റെ സ്വാധീനത്തെക്കുറിച്ച് അവബോധം വളർത്താനും ഈ ദിനം ലക്ഷ്യംവയ്ക്കുന്നു. (Image Credits: Gettyimages)

എല്ലാ വർഷവും ഒക്ടോബർ ഒന്നിനാണ് ലോക സസ്യാഹാര ദിനം ആചരിക്കുന്നത്. സസ്യാഹാരത്തിന്റെ ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സസ്യാഹാര ജീവിതശൈലി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. കൂടാതെ ആരോഗ്യം, പരിസ്ഥിതിക സന്തുലിതാവസ്ഥ, മൃഗങ്ങളുടെ ക്ഷേമം എന്നിവയിൽ സസ്യാഹാരത്തിന്റെ സ്വാധീനത്തെക്കുറിച്ച് അവബോധം വളർത്താനും ഈ ദിനം ലക്ഷ്യംവയ്ക്കുന്നു. (Image Credits: Gettyimages)

2 / 5

1977-ൽ നോർത്ത് അമേരിക്കൻ വെജിറ്റേറിയൻ സൊസൈറ്റി (എൻഎവിഎസ്) ആണ് ലോക വെജിറ്റേറിയൻ ദിനം ആദ്യമായി സ്ഥാപിച്ചത്. പിന്നീട് 1978-ൽ ഇന്റർനാഷണൽ വെജിറ്റേറിയൻ യൂണിയൻ (ഐവിയു) ഇത് അംഗീകരിച്ചു. മൃഗങ്ങളുടെ അവകാശങ്ങൾ, പരിസ്ഥിതി സുസ്ഥിരത, വ്യക്തിഗത ആരോഗ്യം എന്നിവയ്ക്ക് ഈ മുൻ​ഗണന നൽകികൊണ്ടാണ് ഈ ദിനം ആചരിക്കാൻ തീരുമാനിച്ചത്. (Image Credits: Gettyimages)

3 / 5

വെജിറ്റേറിയനിസം എന്നത് വ്യക്തികൾക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കും ധാരാളം ഗുണം നൽകുന്ന ഒരു ജീവിതശൈലിയായി കണക്കാക്കപ്പെടുന്നു. വെജിറ്റേറിയൻ ഭക്ഷണരീതികൾ ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ചിലതരം കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. സസ്യാഹാരികൾക്ക് രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും കുറവായിരിക്കും.(Image Credits: Gettyimages)

4 / 5

ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സസ്യാഹാര രീതി നിങ്ങളെ സഹായിക്കുന്നു. വെജിറ്റേറിയൻ ഭക്ഷണത്തിൽ പലപ്പോഴും പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറവായതിനാൽ ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കൂടാതെ ശരീരഭാരം ആരോ​ഗ്യകരമായി നിലനിർത്താനും ഇത് സഹായിക്കുന്നു. (Image Credits: Gettyimages)

5 / 5

വെജിറ്റേറിയൻ ഭക്ഷണക്രമം വൻകുടൽ, സ്തനാർബുദം പോലുള്ള ചിലതരം കാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. സസ്യാഹാരത്തിലെ നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ആരോഗ്യകരമായ ദഹനത്തെയും പ്രോത്സാഹിപ്പിക്കുന്നു. (Image Credits: Gettyimages)

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം