WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Women's Premier League 2025 Final Mumbai Indians vs Delhi Capitals: വനിതാ പ്രീമിയര്‍ ലീഗിന്റെ കലാശപ്പോരാട്ടം ഇന്ന്. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം

വനിതാ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ ഇന്ന് നടക്കും. കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും (Image Credits: PTI)

മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും, മൂന്ന് തോല്‍വികളുമായി 10 വീതം പോയിന്റാണ് ഇരുടീമുകളും നേടിയത് (Image Credits: PTI)

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ഡല്‍ഹിക്കായിരുന്നു വിജയം. ഹര്‍മന്‍പ്രീത് കൗറാണ് മുംബൈയുടെ ക്യാപ്റ്റന്‍. ഡല്‍ഹിയെ മെഗ് ലാനിങ് നയിക്കും (Image Credits: PTI)

പ്രഥമ സീസണില്‍ (2023) മുംബൈയായിരുന്നു ജേതാക്കള്‍. രണ്ടാം ഡബ്ല്യുപിഎല്‍ കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. കന്നിക്കിരീടമാണ് ഡല്‍ഹിയുടെ ലക്ഷ്യം (Image Credits: PTI)

സ്റ്റാര്‍ സ്‌പോര്‍ട്‌സിലും, ജിയോഹോട്ട്‌സ്റ്റാറിലും മത്സരം കാണാം. രാത്രി എട്ടിന് മത്സരം ആരംഭിക്കും (Image Credits: PTI)