Aadivedan Theyyam: ആടിവേടൻമാർ വീടുകളിലേക്ക്; ആധിയും വ്യാധിയും അകറ്റാൻ കുട്ടിത്തെയ്യങ്ങൾ വരവായി

Aadivedan Theyyam: നിറഞ്ഞുപെയ്യുന്ന മഴയത്ത് വടക്കേ മലബാറില്‍ വീടുകള്‍ തോറും കയറി ഇറങ്ങുന്ന ദൈവ സങ്കൾപ്പമാണ് ആടിവേടൻ, ആധിയും വ്യാധിയും അകറ്റിയാണ് ഈ തെയ്യങ്ങൾ വീടുകളിൽ നിന്ന് മടങ്ങാറുള്ളത്.

Aadivedan Theyyam: ആടിവേടൻമാർ വീടുകളിലേക്ക്; ആധിയും വ്യാധിയും അകറ്റാൻ കുട്ടിത്തെയ്യങ്ങൾ വരവായി

Aadivedan Theyyam

Updated On: 

21 Jul 2025 11:18 AM

ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറെ പ്രാധാന്യമുള്ള മാസമാണ് കർക്കിടക മാസം. രാമായണ മാസം എന്ന് കൂടി അറിയപ്പെടുന്ന ഈ മാസത്തിൽ തിമിർത്തു പെയ്യുന്ന മഴയും, രോഗങ്ങളും കൂടുതലാണ്. ഇത്തരം ആധിയും വ്യാധിയും അകറ്റാനായി എത്തുന്ന കുട്ടിതെയ്യങ്ങളാണ് ആടിവേടന്‍.  കാസർ​ഗോഡ് , കണ്ണൂർ ജില്ലകളിലെ ​ഗ്രാമവീഥിയിൽ  മാത്രം കാണുന്ന ഈ തെയ്യം കര്‍ക്കിടകം ഒന്നു മുതല്‍ സംക്രമം വരെയാണ്‌ വീടുകള്‍ സന്ദര്‍ശിക്കുക.

നിറഞ്ഞുപെയ്യുന്ന മഴയത്ത് വടക്കേ മലബാറില്‍ വീടുകള്‍ തോറും കയറി ഇറങ്ങുന്ന ദൈവ സങ്കൾപ്പമാണ് ആടിവേടൻ, ആധിയും വ്യാധിയും അകറ്റിയാണ് ഈ തെയ്യങ്ങൾ വീടുകളിൽ നിന്ന് മടങ്ങാറുള്ളത്. ഈ തെയ്യങ്ങൾ കെട്ടുന്നത് ചെറിയ കുട്ടികളാണ്. വണ്ണാന്‍, മലയന്‍ കോപ്പാളന്‍ തുടങ്ങിയ വിഭാഗകാരാണ്‌ ആടി വേടന്‍ കെട്ടുന്നത്‌. ആടിവേടൻ വീട്ടിലെത്തുന്നതോടെ ദോഷങ്ങള്‍ പടിയിറങ്ങുമെന്നാണ്‌ വിശ്വാസം. തെയ്യത്തിന് ദക്ഷിണയായി പണവും നെല്ലും തേങ്ങയും വെള്ളരിക്കയും നല്‍കും.

Also Read:രാമായണ മാസത്തിൽ സന്ദർശിക്കേണ്ട പ്രധാന ക്ഷേത്രങ്ങൾ ഏതെല്ലാം?

‌ശിവ-പാർവതി സങ്കല്പമാണ് ആടിവേടൻ്റെ ഐതിഹ്യം. ഒറ്റവേഷത്തിലും ഇരട്ട വേഷത്തിലും ആടിവേടന്‍ വീടുകളില്‍ എത്തുന്നു. അര്‍ദ്ധനാരീശ്വര സങ്കല്പത്തിലാണ് ഒറ്റവേഷം. ‘ആടിവേടൻ തെയ്യം’ എന്നാണ് ഈ തെയ്യങ്ങളെ വിശേഷിപ്പിക്കുന്നതെങ്കിലും ‘ആടി’യും ‘വേടനും’ രണ്ട് വ്യത്യസ്ത അസ്തിത്വങ്ങളാണ്. ആടി എന്ന പാര്‍വ്വതി വേഷം കെട്ടുന്നത്‌ വണ്ണാന്‍ സമുദായത്തിലെ കുട്ടികളും വേടന്‍ എന്ന ശിവവേഷം കെട്ടുന്നത്‌ മലയന്‍ സമുദായത്തിലെ കുട്ടികളുമാണ്‌.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും