Astrology 2026: ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം വരുന്നുണ്ടോ? ജാതകത്തിൽ ഈ ഗ്രഹം ദുർബലമാണ്

Astrology 2026 Horoscope Tips: ആത്മധൈര്യം നഷ്ടപ്പെടൽ. ചെറിയ കാര്യങ്ങളിൽ പോലും സങ്കടപ്പെടുക. തനിക്ക് ചുറ്റും എല്ലാം ഉണ്ടായിട്ടും തനിക്ക് ഒന്നും ഇല്ല എന്ന് തരത്തിലുള്ള നിരാശ. ഇതെല്ലാം ഇവരുടെ ജാതകത്തിൽ ബുധൻ ഗ്രഹം ദുർബലമായതിന്റെ ലക്ഷണമാകാം....

Astrology 2026: ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം വരുന്നുണ്ടോ? ജാതകത്തിൽ ഈ ഗ്രഹം ദുർബലമാണ്

Astrology (4)

Published: 

30 Jan 2026 | 09:58 PM

ചില ആളുകൾക്ക് പെട്ടെന്ന് ദേഷ്യം വരും. ചെറിയ കാര്യം മതി അവർ ദേഷ്യപ്പെടാൻ. മനുഷ്യർക്ക് മൂന്ന് ഗുണങ്ങളുണ്ട്, തമസ്സ്, രജോ, സത്വം. ചിലപ്പോൾ സാഹചര്യങ്ങൾ ആളുകളെ ദേഷ്യം പിടിപ്പിക്കും. ആത്മശക്തിയും, ഭാഗ്യം, പണം, തൊഴിൽ എന്നിവ ഉണ്ടായിരുന്നിട്ടും, ചിലർ പെട്ടെന്ന് ദേഷ്യപ്പെടുകയും നിരാശരായി ഇരിക്കുകയും ചെയ്യുന്നത് കാണാം. ജ്യോതിഷത്തിലെ ഗ്രഹചലനങ്ങളാണ് പലപ്പോഴും ഈ അമിത കോപത്തിന് കാരണമാകുന്നത്. അതിനുള്ള പരിഹാരങ്ങൾ എന്തൊക്കെയാണെന്നും ഇവിടെ വിശദീകരിക്കുന്നു. ബുദ്ധിയുടെ അധിപനാണ് ജ്യോതിഷത്തിൽ ബുധൻ ഗ്രഹത്തെ കണക്കാക്കുന്നത്. അതിനാൽ തന്നെ ജാതകത്തിൽ ബുധൻ ഗ്രഹം ദുർബലൻ ആണെങ്കിൽ ആ വ്യക്തിയുടെ സ്വഭാവത്തിലും പല പെട്ടെന്നുള്ള മാറ്റങ്ങളും പ്രശ്നങ്ങളും ഉണ്ടായേക്കാം.

പ്രധാനമായും കോപം. മറ്റുള്ളവർ പറയുന്ന ചെറിയ കാര്യങ്ങൾ പോലും അംഗീകരിക്കാൻ സാധിക്കാത്ത അവസ്ഥ. ആത്മധൈര്യം നഷ്ടപ്പെടൽ. ചെറിയ കാര്യങ്ങളിൽ പോലും സങ്കടപ്പെടുക. തനിക്ക് ചുറ്റും എല്ലാം ഉണ്ടായിട്ടും തനിക്ക് ഒന്നും ഇല്ല എന്ന് തരത്തിലുള്ള നിരാശ. ഇതെല്ലാം ഇവരുടെ ജാതകത്തിൽ ബുധൻ ഗ്രഹം ദുർബലമായതിന്റെ ലക്ഷണമാകാം. പലപ്പോഴും ചില പ്രത്യേകത ദിവസങ്ങളിൽ അതായത് ബുദ്ധൻ തിങ്കൾ പോലുള്ള ചില ദിവസങ്ങളിൽ അല്ലെങ്കിൽ ദിവസങ്ങളിൽ ചില സമയങ്ങളിലാണ് ഇവർക്ക് അനാവശ്യമായ കോപം വർദ്ധിക്കുക.

ഈ അമിത കോപത്തിനുള്ള പരിഹാരങ്ങൾ ഇവയാണ്:

ബുധനാഴ്ച ഉപവാസം: ബുധ ഗ്രഹത്തിന്റെ സ്വാധീനം കുറയ്ക്കാൻ ബുധനാഴ്ച ഉപവാസം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ചിന്തകൾ മാറ്റിവയ്ക്കൽ: കോപം ഉണ്ടാകുമ്പോൾ, ഉടനടി തീരുമാനങ്ങൾ എടുക്കുന്നതിനുപകരം അൽപ്പസമയം മനസ്സ് ശാന്തമാക്കിയിട്ട് തീരുമാനമെടുക്കുക.

മന്ത്രോച്ചാരണങ്ങൾ: വിഷ്ണുസഹസ്രനാമം ജപിക്കുകയും “ഓം നമോ ഭഗവതേ വാസുദേവായ” എന്ന മന്ത്രം ദിവസവും ജപിക്കുകയും ചെയ്യുന്നത് മനസ്സിന് സമാധാനം നൽകുന്നു.

സാത്വിക ഭക്ഷണം കഴിക്കുക: സാത്വിക ഭക്ഷണം കഴിക്കുന്നത് മനസ്സിനെ ശുദ്ധീകരിക്കുന്നു.

ദാനം: പശുക്കൾക്ക് പുല്ല്, പച്ചക്കറികൾ, പുല്ല് എന്നിവ ദാനം ചെയ്യുന്നത് ശുഭകരമാണ്. ക്ഷേത്രങ്ങളിൽ പ്രസാദവും നൈവേദ്യവും നൽകാം.

മരതകം ധരിക്കുന്നത്: മരതകം ധരിക്കുന്നത് കോപം കുറയ്ക്കുന്നു.

ഇത്തരം പരിഹാരങ്ങൾ പിന്തുടരുന്നത് ക്ഷമ വർദ്ധിപ്പിക്കുകയും അമിത കോപം നിയന്ത്രിക്കുകയും ചെയ്യും. ഇത് ബുധ ഗ്രഹത്തിന്റെ സ്വാധീനത്തെ പോസിറ്റീവ് ആയി മാറ്റാൻ സഹായിക്കും.

Related Stories
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്