Astrology Malayalam: മൂന്ന് രാശികൾക്ക് ഇനി സുവർണ്ണ കാലം, തൊടുന്നതിൽ എല്ലാം സ്വർണം
Astrology Malayalam Predictions: ശനിയുടെയും ശുക്രന്റെയും സംയോജനം വൃശ്ചികം രാശിക്കാർക്ക് സ്ഥിരതയും അന്തസ്സും നൽകുന്നു. കരിയറിലെ പഴയ തടസ്സങ്ങൾ മാറും. മേലധികാരിയിൽ നിന്ന് അഭിനന്ദനവും ശമ്പള വർധനയും ലഭിക്കാം

Astrology Malayalam_June
ജ്യോതിഷപ്രകാരം, രണ്ട് ഗ്രഹങ്ങൾ ഒരു പ്രത്യേക ഭാവത്തിൽ വരുമ്പോൾ ചില രാശിക്കാരുടെ ജീവിതം, സമ്പത്ത്, തൊഴിൽ, ബന്ധങ്ങൾ എന്നിവയിൽ മാറ്റങ്ങളുണ്ടാവും. 2025 ജൂൺ 22-ന് ശനിയും ശുക്രനും 45 ഡിഗ്രി കോണിൽ വന്ന് ഒരു “അർദ്ധകേന്ദ്ര യോഗം” രൂപപ്പെട്ടിട്ടുണ്ട്. ഇത് പ്രധാനപ്പെട്ട യോഗങ്ങളിൽ ഒന്നാണ്. ചില രാശിക്കാർക്ക് ഇതിൽ വളരെയധികം നേട്ടങ്ങളും പുരോഗതിയും ലഭിക്കും. ഈ രാജയോഗത്തിൻ്റെ പരമാവധി നേട്ടം ലഭിക്കുന്ന 3 രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം.
മേടം
ശനി-ശുക്ര സംയോഗം മേടം രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും. ജീവനക്കാർക്ക് സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കാം. ഇതുവഴി ബിസിനസ്സ് ഉടമകൾക്ക് നല്ല ലാഭം ലഭിക്കും. ബിസിനസ്സിൽ പുതിയ ഇടപാടുകളും നിക്ഷേപ അവസരങ്ങളും രൂപപ്പെടും. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയും. വിദേശത്തേക്ക് പോകാനോ ഉയർന്ന ബന്ധങ്ങൾ സ്ഥാപിക്കാനോ സാധ്യതയുണ്ട്.
വൃശ്ചികം
ശനിയുടെയും ശുക്രന്റെയും സംയോജനം വൃശ്ചികം രാശിക്കാർക്ക് സ്ഥിരതയും അന്തസ്സും നൽകുന്നു. കരിയറിലെ പഴയ തടസ്സങ്ങൾ മാറും. മേലധികാരിയിൽ നിന്ന് അഭിനന്ദനവും ശമ്പള വർധനയും ലഭിക്കാം.കുടുംബ ജീവിതത്തിൽ സന്തുലിതാവസ്ഥയും പിന്തുണയും ലഭിക്കും. വിദ്യാഭ്യാസം, കുട്ടികൾ, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയസാധ്യതയുണ്ട്. ഇവർക്ക് സാമ്പത്തിക സ്ഥിരത ഉണ്ടാവും.
മകരം
മകരം രാശിക്കാർക്ക് ഭാഗ്യവും പുരോഗതിയും ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ഉത്തരവാദിത്തങ്ങൾ വർധിക്കാനും സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം മധുരതരമാകും. കുടുംബ തർക്കങ്ങൾ പരിഹരിക്കപ്പെടും. അവിവാഹിതർ… വിവാഹം കഴിക്കാൻ ശ്രമിക്കുന്നവർ എന്നിവർക്ക് വിവാഹാലോചനകൾക്ക്. ബിസിനസ്സ് മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിക്കും. ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും.
15 മുതൽ 20 ദിവസം വരെ
സംയോജനം ഏകദേശം 15 മുതൽ 20 ദിവസം വരെയാണ്ടാവാം. ഈ സമയത്ത് ക്ഷമ, പോസിറ്റീവ് ചിന്ത, കഠിനാധ്വാനം എന്നിവയോടെ ഉണ്ടാവണം. വലിയ തീരുമാനങ്ങൾ എടുക്കുന്നത് ഗുണം ചെയ്യും. .
( ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങൾ മാത്രമാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )