AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amla yoga: ശനി അനു​ഗ്രഹം വർഷിക്കുന്ന 5 രാശികൾ! അമലയോ​ഗത്തിന്റെ ശുഭസംയോജനം നേട്ടങ്ങൾ കൊണ്ടുവരും

Amla yoga: ചന്ദ്രൻ കന്നി രാശിയിലേക്ക് സംക്രമിക്കുകയും പിന്നീട് തുലാം രാശിയിലേക്ക് പ്രവേശിക്കുകയും ചെയ്യും....

Amla yoga: ശനി അനു​ഗ്രഹം വർഷിക്കുന്ന 5 രാശികൾ! അമലയോ​ഗത്തിന്റെ ശുഭസംയോജനം നേട്ടങ്ങൾ കൊണ്ടുവരും
Lord ShaniImage Credit source: Tv9 Network
Ashli C
Ashli C | Published: 10 Jan 2026 | 12:14 PM

ഇന്ന് ജനുവരി 10 ശനിയാഴ്ച. ഇന്നത്തെ ദിവസത്തിന്റെ അധിപനും ശനിദേവൻ ആണ്. ഇന്ന് മാഘമാസത്തിലെ കൃഷ്ണപക്ഷ സപ്തമയ്ക്ക് ശേഷം വരുന്ന ദിവസമാണ്. അതിനാൽ ചന്ദ്രൻ കന്നി രാശിയിലേക്ക് സംക്രമിക്കുകയും പിന്നീട് തുലാം രാശിയിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഈ ചലനം പല അപൂർവമായ യോഗങ്ങളും രൂപപ്പെടുന്നതിന് കാരണമാകും. ഇത് പ്രധാനമായും പല രാശികളുടെയും ജീവിതത്തിൽ സുപ്രധാനങ്ങൾക്കും ഭാഗ്യങ്ങൾക്കും കാരണമാകും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.

മേടം: മേടം രാശിക്കാർക്ക് ശനിയാഴ്ച ശുഭകരമായ ദിവസമാണ്. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. തുടങ്ങിക്കിടന്ന പല ജോലികളും ഇന്ന് വേഗത്തിൽ പൂർത്തിയാക്കും. വിവിധതരത്തിലുള്ള ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും. മേടം രാശിക്കാർ ശനിയാഴ്ച ഒരു ആൽ മരത്തിൽ വെള്ളം അർപ്പിച്ച് ഓം ശം ശാനൈശ്ചരായ നമഃ എന്ന മന്ത്രം ജപിക്കുക. ഇത് ശനിദേവന്റെ അനുഗ്രഹം കൊണ്ടുവരും.

ALSO READ: അപ്രതീക്ഷിത സാമ്പത്തിക നേട്ടവും നഷ്ടവും! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

മിഥുനം: മിഥുനം രാശിക്കാർക്ക് ശനിയാഴ്ച തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും. കഠിനാധ്വനത്തിലൂടെയും നിങ്ങളുടെ കഴിവിലൂടെയും വ്യക്തിത്വത്തെ കൂടുതൽ പ്രസന്നമാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യജീവിതം കുടുംബജീവിതവും സമാധാനപരമായിരിക്കും. രാശിക്കാർ ശനിയാഴ്ച കറുത്ത എള്ള്, ശർക്കര എന്നിവ ദാനം ചെയ്യുക, ശനി ക്ഷേത്രത്തിൽ കടുക് എണ്ണ വിളക്ക് കത്തിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ കുറയ്ക്കുകയും നിങ്ങളുടെ കരിയറിൽ സ്ഥിരത കൊണ്ടുവരികയും ചെയ്യും.

കർക്കിടകം: കർക്കിടകം രാശിക്കാർക്ക് ശനിയാഴ്ച വരുമാനങ്ങൾ വർദ്ധിക്കും. കഠിനാധ്വാന ഫലം കാണും. കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും. പങ്കാളിയുമായും സ്നേഹത്തിൽ ആയിരിക്കും. കർക്കിടക രാശിക്കാർ ശനിയാഴ്ച്ച ആവശ്യക്കാർക്ക് ഭക്ഷണം നൽകുകയും ശനി ദേവന് കറുത്ത എള്ള് അർപ്പിക്കുകയും ചെയ്യുക. ഇത് ശനി ദേവനെ പ്രീതിപ്പെടുത്തുകയും നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുകയും ചെയ്യും.

കന്നി: കന്നി രാശിക്കാർക്ക് ശനിയാഴ്ച പൊതുവിൽ നല്ല ദിവസം ആയിരിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സന്തോഷവും സമാധാനവും ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇന്നത്തെ ദിവസം നല്ലതാണ്. നാളെ ഹനുമാന് മുല്ലപ്പൂ എണ്ണ വിളക്ക് കൊളുത്തുക. കൂടാതെ, ഹനുമാൻ ചാലിസ ചൊല്ലുക. സാമ്പത്തിക കാര്യങ്ങളിൽ തടസ്സങ്ങൾ നീക്കാൻ ഈ പ്രതിവിധി സഹായിക്കും.

ധനു: ധനുരാശിക്കാർക്ക് ശനിയാഴ്ച അപ്രതീക്ഷിത നേട്ടങ്ങളും സന്തോഷവും ഉണ്ടാകും. സാമ്പത്തികമായി നല്ല ഗുണകരമായ ദിവസമാണ്. കരിയറിൽ പുരോഗതി ഉണ്ടാകും. കുടുംബത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും. ധനു രാശിക്കാർ ആൽമരത്തിന്റെ ചുവട്ടിൽ കടുക് എണ്ണ വിളക്ക് കത്തിക്കുക. ഈ പ്രതിവിധി സർക്കാർ ജോലിയിലെ തടസ്സങ്ങൾ നീക്കും.