Kalashtami 2026: കടബാധ്യത നീങ്ങും, വരുമാനം വർദ്ധിക്കും! കാലാഷ്ടമി ദിനത്തിൽ വൈകുന്നേരം ഈ പ്രതിവിധി ചെയ്യൂ
Kalashtami 2026: കാലാഷ്ടമിയുടെ വൈകുന്നേരമാണ് ഇത് ചെയ്യേണ്ടത്. അതിനായി ഭഗവാൻ കാലഭൈരവന്റെ മുന്നിൽ...
ഭഗവാൻ ശിവന്റെ രൗദ്രഭാവമാണ് കാലഭൈരവൻ. ഈ ലോകത്തിലെ എല്ലാ നന്മയും തിന്മയും ഒരേപോലെ സ്വീകരിക്കുവാൻ കഴിവുള്ള ലോകേശ്വരൻ. ശിവന്റെ കോപത്തിൽ നിന്നും ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്ന കാലഭൈരവന് ആരാധിക്കുന്നത് ജീവിതത്തിൽ പല സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും. ഒപ്പം ജീവിതത്തിലെ മോശം സ്വഭാവങ്ങളെയും ചീത്ത സ്വാധീനങ്ങളെയും ഇല്ലാതാക്കാനും സാധിക്കും എന്നാണ് വിശ്വാസം.
മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തീയതിയിലാണ് കാലാഷ്ടമി വ്രതം ആചരിക്കുന്നത്.ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിനൊപ്പം, ഭഗവാൻ കാലഭൈരവനെ ആരാധിക്കുന്നതും നല്ലതാണെന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി നമുക്ക് ആത്മവിശ്വാസം നൽകാനും സന്തോഷവും സമാധാനവും നൽകുകയും ചെയ്യും.
മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തീയ്യതിയിലാണ് സാധാരണയായി കാലാഷ്ടമി വരുന്നത്. അത്തരത്തിൽ ഈ വർഷത്തിലെ കാലാഷ്ടമി ജനുവരി 10 ശനിയാഴ്ച രാവിലെ 8:24 ന് ആണ് ആരംഭിക്കുക. അടുത്ത ദിവസം, അതായത് ജനുവരി 11 ഞായറാഴ്ച, രാവിലെ 11:21 ന് കാലാഷ്ടമി അവസാനിക്കുകയും ചെയ്യും. അതിനാൽ, ഉദയ തിഥി പ്രകാരം, കലഷ്ടമി വ്രതം ജനിവരി 10 ന് ആണ് ആചരിക്കേണ്ടത്. കലഷ്ടമിയുടെ വൈകുന്നേരത്തിനായി ചില പ്രത്യേക നടപടികൾ ചെയ്താൽ സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാൻ സാധിക്കും.
കാലാഷ്ടമിയുടെ വൈകുന്നേരമാണ് ഇത് ചെയ്യേണ്ടത്. അതിനായി ഭഗവാൻ കാലഭൈരവന്റെ മുന്നിൽ കറുത്ത തിരി ഉപയോഗിച്ച് കടുകെണ്ണ വിളക്ക് കത്തിക്കുക. അതിനുശേഷം, മനസ്സിനെ ശാന്തമാക്കി ഭഗവാനേ ധ്യാനിക്കുക. തുടർന്ന് “ഓം കാലഭൈരവായ നമഃ” എന്ന മന്ത്രം കുറഞ്ഞത് 108 തവണയെങ്കിലും ജപിക്കുക. കാലാഷ്ടമിയുടെ വൈകുന്നേരം ഈ ആചാരം നടത്തുന്നത് ഭയം ഒഴിവാക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ ചുറ്റുമുള്ള നെഗറ്റീവ് എനർജിയെ ഇല്ലാതാക്കി പോസിറ്റീവ് എനർജി കൊണ്ടുവരികയും ചെയ്യും.
ജീവിതത്തിലെ തടസ്സങ്ങൾ, ഭയം, നെഗറ്റീവ് എനർജി എന്നിവയിൽ നിന്ന് മുക്തി നേടുന്നതിനു വേണ്ടി കാലാഷ്ടമി ദിനത്തിൽ വൈകുന്നേരത്തെ പ്രാർത്ഥനകൾക്കൊപ്പം ഗായത്രി മന്ത്രവും ജപിക്കുന്നത് നല്ലതാണ്. ശിവന്റെ ഉഗ്രരൂപമായ ഭൈരവന് സമർപ്പിച്ചിരിക്കുന്നതാണ് കാലഭൈരവ ഗായത്രി മന്ത്രം. ‘ഓം കാലഭൈരവായ വിദ്മഹേ കാശിവാസായ ധിമഹി തന്നോ ഭൈരവ പ്രചോദയാത്’ എന്ന ഈ ഗായത്രി മന്ത്രം ജപിക്കുന്നത് ജീവിതത്തിലെ പ്രശ്നങ്ങളിൽ മോചിപ്പിക്കുകയും മാനസിക സമാധാനവും ഏകാഗ്രതയും വർദ്ധിപ്പിക്കുകയും ചെയ്യും.
കൂടാതെ, ഈ ദിവസം വൈകുന്നേരം നായയ്ക്ക് ഭക്ഷണം നൽകുക. ഇത് പ്രധാനപ്പെട്ട ജോലികൾക്കുള്ള തടസ്സങ്ങൾ നീക്കം ചെയ്യുകയും തൊഴിൽ പുരോഗതിയിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യും. നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, ഈ പ്രതിവിധി പരിഗണിക്കുക. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യും.