Dhan yog: വൃശ്ചികം, ധനു… 5 രാശിക്കാർക്ക് സാമ്പത്തിക അഭിവൃദ്ധി; ധന യോഗത്തിന്റെ ശുഭകരമായ സംയോജനം

Top 5 Lucky Zodiac Sign, 6 November 2025: വിഷ്ണു ഭഗവാന്റെ അനുഗ്രഹത്താൽ ഇന്ന് പല ശുഭകരമായ യോഗങ്ങളും രൂപം കൊള്ളുന്നു. അതിൽ പ്രധാനമാണ് ധനയോഗം. ഇന്ന് രൂപപ്പെടുന്ന ധനയോഗത്തിലൂടെ വൃശ്ചികം, ധനു

Dhan yog: വൃശ്ചികം, ധനു... 5 രാശിക്കാർക്ക് സാമ്പത്തിക അഭിവൃദ്ധി; ധന യോഗത്തിന്റെ ശുഭകരമായ സംയോജനം

Dhan Yoga Forms

Published: 

06 Nov 2025 07:42 AM

ഇന്ന് നവംബർ 6 വ്യാഴാഴ്ച. മാർഗ ശീർഷ മാസത്തിലെ ആദ്യ ദിവസമായ ഇന്നത്തെ ദിവസത്തിന്റെ അധിപൻ വിഷ്ണു ആയിരിക്കും. വിഷ്ണു ഭഗവാന്റെ അനുഗ്രഹത്താൽ ഇന്ന് പല ശുഭകരമായ യോഗങ്ങളും രൂപം കൊള്ളുന്നു. അതിൽ പ്രധാനമാണ് ധനയോഗം. ഇന്ന് രൂപപ്പെടുന്ന ധനയോഗത്തിലൂടെ വൃശ്ചികം, ധനു എന്നിവ ഉൾപ്പെടെ അഞ്ച് രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാകും. ആ രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.

മേടം: മേടം രാശിക്കാർക്ക് ഇന്ന് കരിയറിൽ മികച്ച ദിവസമായിരിക്കും. കഠിനാധ്വാനങ്ങൾ ഫലം കാണും. സ്ത്രീ സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കും. ബിസിനസ്സുകാർക്ക് നല്ല ലാഭം കൊയ്യാനുള്ള ദിവസമാണ്. കുടുംബത്തിൽ പരസ്പരം സ്നേഹവും ഐക്യവും ഉണ്ടാകുവാനും സാധ്യത. മേടം രാശിക്കാർ പരിഹാരമായി ഭഗവാൻ കൃഷ്ണന് ഒരു മയിൽപീലി സമർപ്പിക്കുക. ശ്രീകൃഷ്ണ ചാലിസയും ചൊല്ലുക.

ഇടവം: ഇടവം രാശിക്കാർക്ക് നാളെ സന്തോഷകരമായ ദിവസമായിരിക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വിജയത്തിന് സാധ്യത. ജോലിസ്ഥലത്ത് അനുകൂലമായിരിക്കും. വ്യാഴാഴ്ച ദിവസങ്ങളിൽ വിശക്കുന്നവന് ഭക്ഷണം ദാനം ചെയ്യുക.

ALSO READ: കടത്തിൽ നിന്നും മോചനം; പൂർവ്വികർക്കായി ദേവ ദീപാവലി ദിനത്തിൽ ഒരു വിളക്ക് തെളിയിക്കൂ

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന് ദിവസമാണ്. കാലങ്ങളായി മുടങ്ങി കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ മാറിയേക്കാം. ഇന്നത്തെ ദിവസം വിഷ്ണുവിന് തുളസി മൊട്ടുകൾ അർപ്പിക്കുക.

വൃശ്ചികം: സാമ്പത്തികമായി എന്ന് നിങ്ങൾക്ക് നല്ല നേട്ടങ്ങൾ ഉണ്ടാകും. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും പണം നേടാൻ സാധിക്കും. വസ്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നീങ്ങും. ഇന്ന് ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. പരിഹാരമായി ഗായത്രി മന്ത്രം ജപിക്കുക.

ധനു: ധനുരാശിക്കാർക്ക് എന്ന വളരെ ശുഭകരവും ഗുണകരവും ആയ ദിവസമാണ്. ജോലിയിൽ സ്ഥാനക്കയറ്റം കൊണ്ടുവന്നേക്കാം. നിങ്ങൾക്ക് സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ നടക്കും. ജോലിസ്ഥലത്തും കുടുംബത്തിലും മനസ്സമാധാനം ഉണ്ടായിരിക്കും.

(ശ്രദ്ധിക്കുക: ഈ വാർത്തയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)

Related Stories
Saphala Ekadashi 2025 Date: സഫല ഏകാദശി എപ്പോഴാണ്? ശരിയായ തീയതി, ആരാധനാ രീതി, പ്രാധാന്യം എന്നിവ അറിയാം
Triprayar Ekadasi 2025: വർഷാവസാനമുള്ള ഈ ഏകാദശി മുടക്കരുത്! കൃത്യമായ തീയ്യതി, ആരാധനാ രീതി, പ്രാധാന്യം
Today’s Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്… ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ