Budh Gochar 2025: ഡിസംബർ 29 ഓടെ ഇവർക്ക് സംഭവിക്കാൻ പോകുന്നത്; ബുധന്റെ രാശി മാറ്റം ഈ മാറ്റങ്ങൾക്ക് കാരണമാകും
Budh Gochar 2025: ഈ രാശിയിൽ ബുധൻ 18 ദിവസം തുടരും. ഇതിനുശേഷം, പുതുവർഷത്തിൽ ജനുവരി 17 ന് ബുധൻ....

Budh Gochar (1)
ഗ്രഹങ്ങൾക്ക് മനുഷ്യന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. അത്തരത്തിൽ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഡിസംബർ 29 തിങ്കളാഴ്ച അതിന്റെ രാശി മാറാൻ ഒരുങ്ങുകയാണ്. ഇത് പല രാശിക്കാരുടേയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ചിലർക്ക് നല്ല മാറ്റമാണെങ്കിൽ മറ്റു ചിലർക്ക് മോശം അവസ്ഥകളാകാം. എന്നാൽ ഈ രാശിയിൽ ജനിച്ചവർക്ക് ബുധന്റെ രാശി മാറ്റം ബിസിനസിൽ വിജയം നൽകും. നിക്ഷേപങ്ങളും നേട്ടങ്ങൾ കൊണ്ടുവരും. ആ രാശികൾ ആരൊക്കെയെന്നു നോക്കാം.
നിലവിൽ ബുധൻ വൃശ്ചിക രാശിയിലാണ് തുടരുന്നത്. ഡിസംബർ 29 തിങ്കളാഴ്ചയോടെ ബുധൻ വൃശ്ചിക രാശിയിൽ നിന്നും പുറപ്പെട്ട് ധനു രാശിയിലേക്ക് പ്രവേശിക്കുമെന്നാണ് ജ്യോതിഷഫലത്തിൽ പറയുന്നത്. ഈ രാശിയിൽ ബുധൻ 18 ദിവസം തുടരും. ഇതിനുശേഷം, പുതുവർഷത്തിൽ ജനുവരി 17 ന് ബുധൻ തന്റെ രാശി വീണ്ടും മാറ്റും. ഈ ദിവസം ബുധൻ മകരരാശിയിലേക്കാണ് സംക്രമിക്കുക. മകരരാശിയിലേക്കുള്ള ബുധന്റെ സംക്രമണം ബുധാദിത്യ യോഗം സൃഷ്ടിക്കും.
മിഥുനം: ബുധന്റെ സംക്രമണം മിഥുനം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ബിസിനസ് ചെയ്യുന്നവർക്കും ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ കാലയളവ് നല്ല ഫലങ്ങൾ നൽകും. ഇറക്കുമതി കയറ്റുമതി സംബന്ധമായ ബിസിനസുകളിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഈ കാലയളവിൽ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ഗുണകരമായ ഫലങ്ങൾ ആയിരിക്കും ലഭിക്കുക. ബിസിനസിന് ഇത് വളരെ അനുകൂലമായ സമയമാണ്.
കുംഭം: ബുധന്റെ രാശിമാറ്റം കുംഭം രാശിക്കാരുടെ ബിസിനസു കാര്യങ്ങളിൽ വലിയ വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. ബിസിനസിലൂടെ ധാരാളം പണം സമ്പാദിക്കാൻ സാധിക്കും. ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും ഉയർച്ചയും ഈ സമയത്ത് ഉണ്ടാകും.