Chanakya Niti: ഉച്ചകഴിഞ്ഞ് ഉറങ്ങുന്നത് നല്ല ശകുനമാണോ, ദുശകുനമാണോ? ചാണക്യൻ പറയുന്നത്…

Chanakya Niti in Malayalam: ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, ഉറങ്ങാൻ പോലും ശരിയായ സമയം പലർക്കും കിട്ടുന്നില്ല. അതുപോലെ ഉച്ചകഴിഞ്ഞ് ഉറങ്ങുന്നവരും നിരവധിയാണ്. എന്നാൽ ഉച്ചകഴിഞ്ഞ് ഉറങ്ങുന്നത് ഗുണകരമാണോ? ദോഷകരമാണോ? ചാണക്യന്റെ അഭിപ്രായം എന്താണെന്ന് അറിയാം...

Chanakya Niti: ഉച്ചകഴിഞ്ഞ് ഉറങ്ങുന്നത് നല്ല ശകുനമാണോ, ദുശകുനമാണോ? ചാണക്യൻ പറയുന്നത്...

പ്രതീകാത്മക ചിത്രം

Published: 

16 Nov 2025 13:34 PM

ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ ഉറക്കം വളരെ പ്രധാനമാണ്. ആരോഗ്യമുള്ള ശരീരത്തിന് 7-8 മണിക്കൂർ ഉറക്കം വളരെ അത്യാവശ്യമാണെന്ന് പറയപ്പെടുന്നു. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, ഉറങ്ങാൻ പോലും ശരിയായ സമയം പലർക്കും കിട്ടുന്നില്ല. അതുപോലെ ഉച്ചകഴിഞ്ഞ് ഉറങ്ങുന്നവരും നിരവധിയാണ്. എന്നാൽ ഉച്ചകഴിഞ്ഞ് ഉറങ്ങുന്നത് ഗുണകരമാണോ? ദോഷകരമാണോ? ചാണക്യന്റെ അഭിപ്രായം എന്താണെന്ന് അറിയാം…

ഉച്ചകഴിഞ്ഞുള്ള ഉറക്കത്തെക്കുറിച്ച് ചാണക്യന് വളരെ കൃത്യമായ അഭിപ്രായമുണ്ട്. ഉച്ചക്കഴിഞ്ഞ് ഉറങ്ങരുതെന്ന് ചാണക്യൻ തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നു. മാത്രമല്ല, ഉച്ചകഴിഞ്ഞ് ഉറങ്ങുന്ന ആളുകളുടെ വിജയ നിലവാരവും കുറയുമെന്ന് ചാണക്യൻ പറഞ്ഞു. പ്രകടനത്തിൽ മികച്ച നിലവാരം ഉണ്ടാകില്ല. അവരുടെ ഊർജ്ജം, കഴിവുകൾ, ഗുണങ്ങൾ എന്നിവ മുന്നിൽ വരില്ലെന്നും ചാണക്യനീതിയിൽ പറയുന്നു.

ALSO READ: സൂക്ഷിക്കുക; ഈ സ്വഭാവമുള്ള പുരുഷന്മാരെ വിശ്വസിക്കുന്നത് നിങ്ങളുടെ ജീവിതം നശിപ്പിക്കും!

അതേസമയം ചാണക്യൻ മാത്രമല്ല, ഡോക്ടർമാരും പകൽ ഉറക്കത്തിന് വലിയ പ്രാധാന്യം നൽകുന്നില്ല. ഉച്ചകഴിഞ്ഞ് ഉറങ്ങുന്നവർക്ക് പല രോഗങ്ങൾക്കും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഉച്ചകഴിഞ്ഞ് 20-30 മിനിറ്റ് മയക്കം എടുക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. എന്നാൽ, ദിവസവും 2-3 മണിക്കൂർ ഉറങ്ങുന്നത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. ഇത് ഹൃദയമിടിപ്പ് ക്രമരഹിതമാക്കുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

കൂടാതെ പകൽ ഉറങ്ങുന്ന ആളുകൾക്ക് രാത്രിയിൽ നന്നായി ഉറങ്ങാൻ പ്രയാസമാണ്. രാവിലെ നേരത്തെ എഴുന്നേൽക്കാനും കഴിയില്ല. ഉച്ചകഴിഞ്ഞ് ഉറങ്ങുന്നത് നെഗറ്റീവ് ചിന്തകൾ വ്യാപിപ്പിക്കുമെന്ന് പലരും വിശ്വസിക്കുന്നു. ഇത് ശരീരത്തിന് മാത്രമല്ല, മാനസിനും ദോഷകരമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും