Chathayam Day ​2025: ഗുരുവിൻ്റെ ഓർമ്മയിൽ ഇന്ന് ചതയം ദിനം; അറിയാം ഈ ദിവസത്തിൻ്റെ സവിശേഷത

Onam Fourth Day Chathayam 2025: ചിങ്ങമാസത്തിലെ അത്തം മുതൽ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയം നാളോടെയാണ് ഏതാണ് അവസാനിക്കുന്നത്. നാലാമോണം പൊടിപൂരമെന്നാണ് സാധാരണ നാട്ടിൻപുറങ്ങളിൽ പറയപ്പെടുന്നത്. ഓണാഘോഷങ്ങളുടെ സമാപനമെന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.

Chathayam Day ​2025: ഗുരുവിൻ്റെ ഓർമ്മയിൽ ഇന്ന് ചതയം ദിനം; അറിയാം ഈ ദിവസത്തിൻ്റെ സവിശേഷത

Chathayam Day

Published: 

07 Sep 2025 07:41 AM

ഇന്ന് ചിങ്ങമാസത്തിലെ ചതയനാൾ. കേരളത്തിൽ നാലാം ഓണമായാണ് ഈ ദിവസം ആഘോഷിക്കുന്നത്. അതിനപ്പുറം ശ്രീനാരായണ ഗുരുവിൻറെ 171-ാമത് ജന്മദിനം കൂടിയാണ് ഇന്ന്. ഗുരുവിൻറെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഭക്തർ ശിവഗിരി മഠത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും ഉൾപ്പെടെ ദർശനം നടത്തും. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുവാക്യം ഇന്നും മലയാളികളുടെ മനസ്സിന് ഒരു ഓർമ്മപ്പെടുത്തലാണ്.

ചിങ്ങമാസത്തിലെ അത്തം മുതൽ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയം നാളോടെയാണ് ഏതാണ് അവസാനിക്കുന്നത്. പക്ഷേ ഓണാഘോഷം പൂർണമാകണമെങ്കിൽ ഉത്രട്ടാതി വരെ കാത്തിരിക്കേണ്ടതുണ്ട്. കാരണം ഉത്രട്ടാതി വള്ളംകളിയോട് കൂടിയാണ് മലയാളികളുടെ ഓണക്കാലത്തിന് അന്ത്യം കുറിക്കുന്നത്. നാലാമോണം പൊടിപൂരമെന്നാണ് സാധാരണ നാട്ടിൻപുറങ്ങളിൽ പറയപ്പെടുന്നത്. ഓണാഘോഷങ്ങളുടെ സമാപനമെന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. നാലാം ഓണം കഴിഞ്ഞാൽ പിന്നെ അടുത്ത വർഷത്തെ ചിങ്ങമാസ പുലരിക്കായുള്ള കാത്തിരിപ്പ് വീണ്ടും തുടങ്ങുകയായി.

നാലാമോണം നക്കീം തുടച്ചും എന്നൊരു പഴഞ്ചൊല്ലും പ്രചാരത്തിലുണ്ട്. മൂന്ന് നാളിലെ ഓണാഘോഷത്തിന്റെ ഭക്ഷണത്തിന്റെ ബാക്കിയെല്ലാം ചേർത്ത് അവസാനം ഒരു പിടിത്തം. അതാണ് നക്കലും തുടയ്ക്കലും എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത്തവണത്തെ നാലാം ഓണമായ ചതയം ദിനം വരുന്നത് സെപ്റ്റംബർ ഏഴ് ഞായറാഴ്ച്ചയാണ്.

കേരളത്തിന്റെ തെക്കൻ ജില്ലകളിലാണ് ശ്രീനാരായണ ഗുരുവിന്റെ ജന്മദിനവുമായി നാലാം ഓണം ബന്ധപ്പെട്ടിരിക്കുന്നത്. വടക്കൻ ജില്ലകളിൽ ചതയദിനവും നാലാം ഓണവും തമ്മിൽ ഇത്തരത്തിലൊരു ബന്ധമില്ല. ചതയം ദിനത്തിൽ ഉച്ചയ്ക്ക് ശേഷം പുലി കളിയും മറ്റും ആഘോഷങ്ങളും അരങ്ങേറും. തൃശ്ശൂരിൽ ഇതൊരു കെങ്കേമമായ ആഘോഷമാണ്. തൃശ്ശൂർ ജില്ലയുടെ ആത്മാവിന്റെ ഭാഗമാണ് പുലികളി.

കടുവപ്പുലി, പുള്ളിപ്പുലി, വരയൻപുലി, ചീറ്റപ്പുലി, കരിമ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി മുതലായ പല രൂപങ്ങൾ ‌സാംസ്‌കാരിക ന​ഗരത്തെ വിറപ്പിക്കുന്നത് കാലങ്ങളായി കൊണ്ടാടുന്ന ചടങ്ങാണ്. ചതയ ദിനത്തിലാണ് ബന്ധുക്കൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വിരുന്നു പോകുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്