Today Horoscope: ശത്രുശല്യം വർദ്ധിക്കും, ജോലി നഷ്ടമാകാതെ സൂക്ഷിക്കുക; ഇന്നത്തെ നക്ഷത്രഫലം
Daily Horoscope In Malayalam: ഏറെ പ്രതീക്ഷയോടെയാണ് പലരും പുതിയൊരു വർഷത്തിലേക്ക് കാലെടുത്തുവച്ചത്. വർഷഫലത്തിൽ പല നക്ഷത്രങ്ങൾക്കും ഫലങ്ങൾ വ്യത്യസ്തമാണ്. അതുപോലെ തന്നെയാണ് ദിവസഫലവും. ഓരോ നക്ഷത്രത്തിനും വ്യത്യസ്ത ഫലമാണ് കാത്തിരിക്കുന്നത്.

Horoscope
പുതുവർഷം പുലർന്നിട്ട് ഇന്ന് രണ്ടാം ദിവസം, ജനുവരി രണ്ട് വെള്ളി. ഏറെ പ്രതീക്ഷയോടെയാണ് പലരും പുതിയൊരു വർഷത്തിലേക്ക് കാലെടുത്തുവച്ചത്. വർഷഫലത്തിൽ പല നക്ഷത്രങ്ങൾക്കും ഫലങ്ങൾ വ്യത്യസ്തമാണ്. അതുപോലെ തന്നെയാണ് ദിവസഫലവും. ഓരോ നക്ഷത്രത്തിനും വ്യത്യസ്ത ഫലമാണ് കാത്തിരിക്കുന്നത്. ചിലർക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും വന്നുചേരുമ്പോൾ, മറ്റ് ചിലരെ കാത്തിരിക്കുന്നത് ദുഃഖവും നിരാശയും മനക്ലേശവുമായിരിക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയാണെന്ന് അറിയാൻ സമ്പൂർണ നക്ഷത്രഫലം വായിച്ചറിയൂ.
മേടം
മേടം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ജോലി സ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവെക്കും. ഏത് കാര്യത്തിലും വിജയം കൂടെയുണ്ടാകും. ജോലികൾ അന്വേഷിക്കുന്നവർക്ക് അത് ലഭിക്കാൻ സാധ്യതയുണ്ട്. ശുഭവാർത്തകൾ കേൾക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായി തുടരും. കഠിനാധ്വാനത്തിൻ്റെ ഫലം നിങ്ങൾക്ക് ലഭിക്കും. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം കിട്ടും. മനസ്സിന് സന്തോഷവും സമാധാനവും ഉണ്ടാകും. പ്രണയബന്ധങ്ങൾ സന്തോഷത്തോടെ മുന്നോട്ട് പോകും.
മിഥുനം
മിഥുനം രാശിക്കാർക്ക് തൊഴിൽപരമായ കാര്യങ്ങളിൽ വിജയങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ഭാഗ്യം കൂടെ തന്നെ ഉണ്ടാകും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമാണ് ഇന്ന് കാത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. യാത്രകൾ പോകുമ്പോൾ സൂക്ഷിക്കണം. തൊഴിൽസ്ഥലത്ത് അല്പം ജാഗ്രതയോടെ ഇരിക്കുക.
ചിങ്ങം
ചിങ്ങം രാശികാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ശത്രുക്കളുടെ ശല്യം നിങ്ങളുടെ മാനസികാവസ്ഥയിൽ ബുദ്ധിമുട്ടുണ്ടാകും. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം.
കന്നി
കന്നി രാശികാർക്ക് ഗുണവും ദോഷവും നിറഞ്ഞൊരു ദിവസമാണ് ഇന്ന്. പല പ്രശ്നങ്ങൾക്കും ഇന്ന് പരിഹാരം കണ്ടെത്താൻ സാധിക്കും. എന്നാൽ കുടുംബത്തിൽ ചില പ്രശ്നങ്ങൾ നിലനിൽക്കാനുള്ള സാധ്യത കാണുന്നു.
ALSO READ: ജനുവരി-6 മുതൽ ഈ 4 രാശികൾ ബുദ്ധിമുട്ടാം! പുതുവർഷ ഫലം നല്ലതോ?
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് ചില പ്രശ്നങ്ങളെ നേരിടേണ്ടി വന്നേക്കാം. മുതിർന്നവർ പറയുന്നത് പ്രത്യേകം അനുസരിക്കണം. ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച്ചയരുത്. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുമ്പോൾ ജാഗ്രത പാലിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് അല്പം സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. മുടങ്ങികിടന്ന പല കാര്യങ്ങളും പൂർത്തിയാക്കാൻ സാധിക്കും. അതോടൊപ്പം കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.
ധനു
ധനു രാശിക്കാരായ വ്യക്തികൾക്ക് ഇന്ന് ഐശ്വര്യത്തിൻ്റെ ദിവസമാണ്. ജോലി അന്വേഷിക്കുന്നവർക്ക് പെട്ടെന്ന് തന്നെ ആഗ്രഹിച്ച തൊഴിൽ സ്വന്തമാകും. എന്നാൽ അമിതമായ ഉത്സാഹം ആപത്തായി മാറാതെ നോക്കുക.
മകരം
മകരം രാശിക്കാർക്ക് ഇന്ന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ജോലിസ്ഥലത്തെ അന്തരീക്ഷം അത്ര അനുയോജ്യമാകണമെന്നില്ല. എന്നാലും മനസ്സിൻ്റെ കരുത്ത് കൈവിടരുത്. നിങ്ങളുടെ കുടുംബ ജീവിതത്തെ ബാധിക്കാതെ നോക്കുക.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമാണ്. കാരണം വിവാഹ തടസം നേരിട്ടിരുന്ന വ്യക്തികൾക്ക് അത് മാറികിട്ടും. കുടുംബത്തിൽ സന്തോഷമുള്ള കാര്യങ്ങൾ ഇന്ന് സംഭവിക്കും. ആരോഗ്യം മെച്ചപ്പെടും.
മീനം
മീനം രാശിക്കാർക്ക് അനുകൂലമായ ദിവസമാണ് ഇന്ന്. ബുദ്ധിശക്തിയിലൂടെയും തൊഴിൽ രംഗത്ത് വിജയം നേടും. ജോലിക്കാർക്ക് മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും.
( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ്. Tv9 മലയാളം സ്ഥിരീകരിക്കുന്നില്ല)