Diwali 2025: ഇങ്ങനെ ചെയ്താൽ ഇരട്ടി ഐശ്വര്യം! ദീപാവലി കഴിഞ്ഞാൽ ലക്ഷ്മി ഗണേശ വിഗ്രഹങ്ങൾ വെറുതെ കളയരുത്
Diwali 2025 Lakshmi Ganesh Puja: പൂജയ്ക്ക് ലക്ഷ്മി ഗണേശ വിഗ്രഹങ്ങൾ എങ്ങനെ സ്ഥാപിക്കണമെന്നും പൂജയ്ക്ക് ശേഷം അത് എന്ത് ചെയ്യണം എന്നും ഇവിടെ വ്യക്തമായി പറയുന്നു. ഹിന്ദു വിശ്വാസപ്രകാരം ഗണപതിയെ അറിവിന്റെ ദേവനായും ലക്ഷ്മിദേവിയെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായും കണക്കാക്കുന്നു.

Diwali 2025
ദീപാവലിക്ക് ഇനി കുറച്ചു ദിവസങ്ങൾ കൂടി മാത്രം. ഒക്ടോബർ 20നാണ് ഊ വർഷത്തെ ദീപാവലി. ദീപാവലി ദിവസത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലക്ഷ്മി ഗണേശ പൂജ. ഐശ്വര്യത്തിന്റെ പ്രതീകമായാണ് ലക്ഷ്മി ഗണേശ വിഗ്രഹങ്ങളെ കണക്കാക്കുന്നത്. അതിനാൽ ഇവയെ വാസ്തു പ്രകാരം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ പൂജയ്ക്ക് ലക്ഷ്മി ഗണേശ വിഗ്രഹങ്ങൾ എങ്ങനെ സ്ഥാപിക്കണമെന്നും പൂജയ്ക്ക് ശേഷം അത് എന്ത് ചെയ്യണം എന്നും ഇവിടെ വ്യക്തമായി പറയുന്നു. ഹിന്ദു വിശ്വാസപ്രകാരം ഗണപതിയെ അറിവിന്റെ ദേവനായും ലക്ഷ്മിദേവിയെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായും കണക്കാക്കുന്നു.
ഇവയുടെ രണ്ട് വിഗ്രഹങ്ങൾ വാങ്ങിക്കുക ഒന്നിച്ച് ഉള്ളത് വാങ്ങിക്കരുത്. ശേഷം രണ്ടിനെയും അടുത്തടുത്തായി വയ്ക്കുക. ക്ഷേത്രങ്ങളിൽ ഗണപതിയുടെയും ലക്ഷ്മിയുടെയും വിഗ്രഹങ്ങൾ വടക്ക് ദിശയിലാണ് വെക്കുന്നത്. ഗണപതിയെ ആരാധിക്കാൻ ഏറ്റവും ശുഭകരമായ ദിശ വടക്ക് ദിശയാണ്. ഒരിക്കലും ലക്ഷ്മി ദേവിയുടെ വിഗ്രഹം ഗണപതിയുടെ ഇടതുവശത്ത് വയ്ക്കരുത്. ഇങ്ങനെ വയ്ക്കുന്നത് വീടിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായ ബാധിക്കുന്നു. ലക്ഷ്മി ദേവിയുടെ ഗണപതിയുടെ ഇടതുവശത്ത് വച്ചാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വഷളാകാൻ തുടങ്ങും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരും.
അതിനാൽ എല്ലായിപ്പോഴും ലക്ഷ്മി ദേവിയുടെ വിഗ്രഹം ഗണപതിയുടെ വലതുവശത്ത് സ്ഥാപിക്കണം. ദീപാവലി കഴിഞ്ഞാൽ ആ പൂജയ്ക്ക് ഉപയോഗിച്ച ലക്ഷ്മിയുടെയും ഗണേഷന്റേയും വിഗ്രഹങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. എന്ന് കരുതി വെറുതെ വലിച്ചെറിയരുത്. നിങ്ങളുടെ വീടിന് അടുത്തുള്ള ഏതെങ്കിലും ആരാധനാലയത്തിൽ സമർപ്പിക്കുക. അല്ലെങ്കിൽ നദിയിലോ കുളത്തിലോ നിമജ്ജനം ചെയ്യാം. വൃത്തിയുള്ള ജലാശയങ്ങളിൽ മാത്രം നിക്ഷേപിക്കുക. പൂജയ്ക്ക് ശേഷം നിങ്ങളുടെ വീട്ടിലെ വൃത്തിയുള്ള അല്ലെങ്കിൽ അധികം ആളുകൾ വരാത്ത സ്ഥലങ്ങളിൽ ആഴത്തിൽ മണ്ണിനടിയിൽ കുഴിച്ചിടാം.