Diwali 2025: ദീപാവലിയിൽ കേരളത്തിലെ ഈ 6 ക്ഷേത്രങ്ങളിൽ വിശിഷ്ടമായ ആഘോഷങ്ങൾ

Diwali 2025 in Kerala: ദീപാവലിയോട് അനുബന്ധിച്ച് ഇവിടെ വാവുത്സവം ആഘോഷിക്കാറുണ്ട്. ഈ ദിവസം പരമശിവൻ മഹാവിഷ്ണു നരസിംഹമൂർത്തി എന്നീ ദേവന്മാർക്ക് പ്രാധാന്യം നൽകി പ്രത്യേക പൂജകളും നടക്കും

Diwali 2025: ദീപാവലിയിൽ കേരളത്തിലെ ഈ 6 ക്ഷേത്രങ്ങളിൽ വിശിഷ്ടമായ ആഘോഷങ്ങൾ

Kerala Temples Diwali Celebration

Published: 

18 Oct 2025 | 12:16 PM

കേരളത്തിൽ ദീപാവലി പൊതുവെ മറ്റു സംസ്ഥാനങ്ങളുടെ അത്ര വലിയ ആഘോഷമല്ല. എന്നിരുന്നാലും ചില ക്ഷേത്രങ്ങളിലും പ്രത്യേക സമുദായങ്ങൾക്കിടയിലും കേരളത്തിൽ തന്നെ വിപുലമായ ആഘോഷങ്ങൾ നടക്കാറുണ്ട്. അത്തരത്തിൽ ദീപാവലി കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ വലിയതോതിൽ ആഘോഷിക്കാറുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മി സങ്കല്പമുള്ള ക്ഷേത്രമാണ് ചോറ്റാനിക്കര. ദീപാവലി ദിവസം ഇവിടെ പ്രത്യേക ലക്ഷ്മി പൂജകളും വിശേഷാല്‍ ദീപാരാധനയും നടത്താറുണ്ട്.

തൃപ്പാളൂർ മഹാദേവക്ഷേത്രം

കേരളത്തിലെ ദീപാവലി ആഘോഷിക്കുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ദീപാവലിയോട് അനുബന്ധിച്ച് ഇവിടെ വാവുത്സവം ആഘോഷിക്കാറുണ്ട്. ഈ ദിവസം പരമശിവൻ മഹാവിഷ്ണു നരസിംഹമൂർത്തി എന്നീ ദേവന്മാർക്ക് പ്രാധാന്യം നൽകി പ്രത്യേക പൂജകളും നടക്കും.

ധന്വന്തരി ക്ഷേത്രങ്ങൾ

കേരളത്തിലെ പല ധന്വന്തരി ക്ഷേത്രങ്ങളിലും ദീപാവലിക്ക് പ്രധാനമാണ്. മരുത്തോർവട്ടം (ചേർത്തല), നെല്ലുവായ് (തൃശൂർ), തോട്ടുവാ (എറണാകുളം), കോട്ടക്കൽ (മലപ്പുറം) തുടങ്ങിയ ധന്വന്തരി ക്ഷേത്രങ്ങളിൽ ദീപാവലി ദിവസം വിശേഷാൽ പൂജകളും ആരാധനകളും നടക്കാറുണ്ട്.

പെരുവനം മഹാദേവ ക്ഷേത്രം

തൃശ്ശൂരിൽ സ്ഥിതിചെയ്യുന്ന പെരുവനം മഹാദേവ ക്ഷേത്രത്തിൽ ദീപാവലിയോട് അനുബന്ധിച്ച് ലക്ഷദീപം( ആയിരക്കണക്കിന് വിളക്ക് കത്തിക്കുന്നു) ചടങ്ങ് ഉൾപ്പെടെ പ്രത്യേക ആഘോഷങ്ങൾ നടത്താറുണ്ട്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിലും ദീപാവലി ദിനത്തിൽ പ്രത്യേകപൂജകളും വഴിപാടുകളും നടത്താറുണ്ട്.

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദീപാവലി ദിവസം പ്രത്യേക പ്രാധാന്യത്തോടെ പൂജകളും ദീപാരാധനങ്ങളും നടത്താറുണ്ട്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ