AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dhanteras 2025: സ്വർണ്ണം വാങ്ങാൻ ബുദ്ധിമുട്ടോ? ധന്തേരസിൽ ഐശ്വര്യം ഇരട്ടിയാക്കാൻ ഈ വസ്തുക്കൾ മാത്രം മതി!

Dhanteras 2025 Auspicious Items: ഇന്ന് സ്വർണ്ണവില 97000 കടന്നു. അങ്ങനെ നിങ്ങളും സ്വർണ്ണം വാങ്ങാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ ധന്തേരസ് ദിനത്തിൽ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കുവാനും ഭാവിയിൽ വിലപിടിപ്പുള്ള വസ്തുക്കൾ സ്വന്തമാക്കുന്നതിനും ധന്തേരസ് ദിനത്തിൽ സ്വർണ്ണത്തിന് പകരം ഈ സാധനങ്ങൾ വാങ്ങിയാൽ മതി.

Dhanteras 2025: സ്വർണ്ണം വാങ്ങാൻ ബുദ്ധിമുട്ടോ? ധന്തേരസിൽ ഐശ്വര്യം ഇരട്ടിയാക്കാൻ ഈ വസ്തുക്കൾ മാത്രം മതി!
Dhanteras 2025Image Credit source: Tv9 Network
ashli
Ashli C | Published: 17 Oct 2025 15:50 PM

ദീപാവലി(Diwali 2025)യോട് അനുബന്ധിച്ച ധന്തേരസിന് വലിയ പ്രാധാന്യമാണുള്ളത്. ഈ ശുഭദിവസം വീട്ടിലേക്ക് സ്വർണ്ണം വാങ്ങുന്നത് ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാൽ ഉയർന്നു വരുന്ന സ്വർണ്ണവില പലർക്കും സ്വർണ്ണം സ്വന്തമാക്കാനുള്ള ആഗ്രഹത്തിൽ വിലങ്ങു തടിയാകുന്നു. കാരണം ഇന്ന് സ്വർണ്ണവില 97000 കടന്നു. അങ്ങനെ നിങ്ങളും സ്വർണ്ണം വാങ്ങാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ ധന്തേരസ് ദിനത്തിൽ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കുവാനും ഭാവിയിൽ വിലപിടിപ്പുള്ള വസ്തുക്കൾ സ്വന്തമാക്കുന്നതിനും ധന്തേരസ് ദിനത്തിൽ സ്വർണ്ണത്തിന് പകരം ഈ സാധനങ്ങൾ വാങ്ങിയാൽ മതി. ഈ വർഷത്തെ ധന്തേരസ് ഒക്ടോബർ 18നാണ്.

ദീപാവലിയിലെ അഞ്ചുദിവസത്തെ ആഘോഷങ്ങളിൽ ഒരു ദിവസമാണ് ധന്തേരസ്. ഇതിനെ ധന്ത്രിയോദശി എന്നും വിളിക്കുന്നു. എല്ലാവർഷവും ആശ്വയുജമാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി ദിനത്തിലാണ് ധന്തേരസ് ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം ധന്വന്തരി ദേവതയ്ക്കും ലക്ഷ്മി ദേവിക്കും ഒപ്പം സമ്പത്തിന്റെ ദേവനായ കുബേരനെയും വിശ്വാസികൾ ആരാധിക്കുന്നു. ധന്വന്തരി ദേവതയെ ആരാധിക്കുന്നത് നല്ല ആരോഗ്യം നൽകുമെന്നാണ് വിശ്വാസം. അതിനാൽ ഈ ദിനത്തിൽ വാങ്ങിക്കേണ്ട വസ്തുക്കൾ ഇവയൊക്കെയാണ്.

ധന്തേരസ് ദിനത്തിൽ ഗണപതിയോടൊപ്പം ലക്ഷ്മി ദേവിയുള്ള ചിത്രം വാങ്ങിക്കുന്നത് നല്ലതാണ്. സ്വർണം വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ വെള്ളി വസ്തുക്കൾ അല്ലെങ്കിൽ നാണയങ്ങൾ വാങ്ങാം. ഇങ്ങനെ ചെയ്യുന്നത് വളരെ ശുഭകരവും ഫലപ്രദവും ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയുമെന്നും ആ വീട്ടിൽ വസിക്കും എന്നും വിശ്വാസം. കൂടാതെ ഈ ദിനത്തിൽ സ്വർണ്ണം, വെള്ളി, പിച്ചള എന്നിവ കൊണ്ട് നിർമ്മിച്ച വസ്തുക്കൾ വാങ്ങിക്കുന്നത് ശുഭകരമാണ്.

ശ്രീ യന്ത്രം

ധന്തേരസ് ദിനത്തിൽ ശ്രീ യന്ത്രം വീട്ടിലേക്ക് കൊണ്ടുവരുന്നത് വളരെ ശുഭകരമാണ്. ദീപാവലി ദിനത്തിൽ ശ്രീ യന്ത്രം വാങ്ങി പൂജിച്ചാൽ സമ്പത്ത് വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു മാത്രമല്ല ലക്ഷ്മി ദേവിയുടെ അനുഗ്രഹം എന്നും കുടുംബത്തിൽ ഉണ്ടാകും.

അരി

ധന്തേരസ് ദിനത്തിൽ വീട്ടിലേക്ക് അരി വാങ്ങുന്നത് വളരെ ശുഭകരമാണ്. കാരണം ഈ ദിവസം അരി വാങ്ങുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം നൽകുമെന്നും വീട്ടിൽ ലക്ഷ്മി ദേവി കുടിയിരിക്കുമെന്നും വിശ്വാസം. ഈ ദിവസം അരി വാങ്ങുമ്പോൾ അരിയിൽ തവിട് ഇല്ലെന്ന് ഉറപ്പാക്കുക

മല്ലി

ഈ പുണ്യ ദിവസത്തിൽ മല്ലി വീട്ടിലേക്ക് വാങ്ങിക്കുന്നത് നല്ലതാണ്. ലക്ഷ്മിദേവിക്ക് മല്ലി സമർപ്പിക്കുന്നതും ശുഭകരമായി കണക്കാക്കുന്നു. ഇത് ലക്ഷ്മി ദേവിക്ക് സന്തോഷം നൽകുമെന്നും ദേവി അനുഗ്രഹിക്കുമെന്നും വിശ്വാസം.

ചൂല്

ധന്തേരസ് ദിനത്തിൽ വീട്ടിൽ ചൂല് വാങ്ങിക്കുന്നത് നല്ലതാണ്. ചൂല് വീട് വൃത്തിയാക്കുന്നു. ലക്ഷ്മി ദേവിയുടെ പ്രതീകമായും ചൂലിനെ കണക്കാക്കുന്നു. വൃത്തിയുള്ള വീട്ടിൽ ദേവി വസിക്കും എന്നാണ് വിശ്വാസം. ധന്തേരസ് ദിനത്തിൽ ചൂല് വാങ്ങിക്കുന്നത് ദാരിദ്ര്യം അകറ്റുകയും വീട്ടിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരികയും ചെയ്യും.

ഗോമതി ചക്രം

ധന്തേരസ് ദിനത്തിൽ ഗോമതി ചക്രം വാങ്ങുന്നതും ശുഭകരമായി കണക്കാക്കുന്നു. ഗുജറാത്തിലെ ഗോമതി നദിയിൽ സ്വാഭാവികമായി രൂപം കൊള്ളുന്ന ഒച്ചിന്റെ ആകൃതിയിലുള്ള ഒരു വസ്തുവാണ് ​ഗോമതി ചിത്രം. ഇത് നാഗ ചക്രം അല്ലെങ്കിൽ ശിലാ-ചക്രം എന്നും അറിയപ്പെടാറുണ്ട്. ഈ ദിവസം ഗോമതി ചക്രം വീട്ടിലേക്ക് കൊണ്ടുവരുന്നത് സമ്പത്ത് വർദ്ധിപ്പിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.