AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Happy Navaratri Wishes 2025: തിന്മയുടെ മേൽ നന്മ നേടിയ വിജയം; ഈ നവരാത്രി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

Happy Navaratri Wishes 2025: ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ആഘോഷത്തിൽ ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെയാണ് ആരാധിക്കുന്നത്. തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് ഓരോ നവരാത്രിയും.

Happy Navaratri Wishes 2025:  തിന്മയുടെ മേൽ നന്മ നേടിയ വിജയം; ഈ നവരാത്രി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം
Happy Navaratri WishesImage Credit source: social media
sarika-kp
Sarika KP | Published: 27 Sep 2025 18:11 PM

ആദിപരാശക്തിയായ ദുർഗ്ഗാദേവിയെ ആരാധിക്കുന്ന ഉത്സവമാണ് നവരാത്രി. രാജ്യമെമ്പാടും ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രാധാന്യത്തോടെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ആഘോഷത്തിൽ ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെയാണ് ആരാധിക്കുന്നത്. തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് ഓരോ നവരാത്രിയും.

കന്നിമാസത്തിലെ അമാവാസി കഴിഞ്ഞുള്ള വെളുത്ത പക്ഷ പ്രഥമ മുതൽ നവമി വരെയാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെയാണ് നവരാത്രി ആഘോഷം നീണ്ടുനിൽക്കുന്നത്. നവരാത്രി ആരംഭിച്ച് ആറാം ദിവസം പിന്നീടുമ്പോൾ പ്രിയപ്പെട്ടവർക്ക് നവരാത്രി ആശംസകൾ‌‌ നേരാം.

Also Read:നവരാത്രിയിൽ ദേവീ പ്രീതിക്ക് ചെമ്പരത്തിപ്പൂ: സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കാൻ ഈ വഴിപാടുകൾ ചെയ്യൂ!

  1. ഈ പുണ്യദിനങ്ങളിൽ ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതം നിറയ്ക്കട്ടെ. നവരാത്രി ആശംസകൾ
  2. സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഈ നവരാത്രി ആഘോഷിക്കാൻ സാധിക്കട്ടെ ! ആശംസകൾ
  3. തിന്മയുടെ മേൽ നന്മയുടെ വിജയം പോലെ, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിജയത്തിലേക്ക് നിങ്ങളെ ദേവി നയിക്കട്ടെ. നവരാത്രി ആശംസകൾ
  4. അമ്മയുടെ അനുഗ്രഹം നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും മേൽ എപ്പോഴും ഉണ്ടാകട്ടെ. നവരാത്രി ആശംസകൾ
  5. നിങ്ങളുടെ ജീവിതത്തിൽ വിജയത്തിന്റെയും സമാധാനത്തിന്റെയും പ്രകാശമായി മാറട്ടെ. ഹാപ്പി നവരാത്രി
  6. നവരാത്രിയുടെ പുണ്യദിനങ്ങളിൽ, ദുർഗ്ഗാ ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ.
  7. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നവരാത്രി ആശംസകൾ!
  8. ശുദ്ധിയുടെയും വിശ്വാസത്തിന്റെയും ഈ പുണ്യകാലം, നിങ്ങളുടെ മനസ്സിനെ സമാധാനത്തോടെ നിറക്കട്ടെ. ഹാപ്പി നവരാത്രി!