Horoscope Today: ഈ നാളുകാരോടാണ്, പണം സൂക്ഷിച്ചോണം, പാഴ്‌ചെലവിന് സാധ്യത; രാശിഫലം അറിയാം

Malayalam Horoscope Today 2025 September 13: ചില നാളുകാര്‍ക്ക് ഏറെ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്ന പ്രവചനങ്ങളാണ് ഇന്നത്തെ രാശിഫലത്തിലുള്ളത്. ധനയോഗവും, ഭക്ഷണസമൃദ്ധി തുടങ്ങിയ വിവിധ പ്രവചനങ്ങള്‍ ഈ നാളുകാര്‍ക്ക് ഇന്ന് ഉന്മേഷം പകരുമെന്ന് തീര്‍ച്ച

Horoscope Today: ഈ നാളുകാരോടാണ്, പണം സൂക്ഷിച്ചോണം, പാഴ്‌ചെലവിന് സാധ്യത; രാശിഫലം അറിയാം

പ്രതീകാത്മക ചിത്രം

Published: 

13 Sep 2025 06:09 AM

ചില നാളുകാര്‍ക്ക് ഏറെ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്ന പ്രവചനങ്ങളാണ് ഇന്നത്തെ രാശിഫലത്തിലുള്ളത്. ധനയോഗവും, ഭക്ഷണസമൃദ്ധി തുടങ്ങിയ വിവിധ പ്രവചനങ്ങള്‍ ഈ നാളുകാര്‍ക്ക് ഇന്ന് ഉന്മേഷം പകരുമെന്ന് തീര്‍ച്ച. എന്നാല്‍, മറ്റ് ചില നാളുകാര്‍ക്കാകട്ടെ, ഇന്ന് അത്ര പ്രതീക്ഷ പകരുന്ന പ്രവചനങ്ങളല്ല കാണുന്നത്. എങ്കിലും, ആത്മവിശ്വാസം കൈവിടാതെ മുന്നേറണം. ഇന്നത്തെ രാശിഫലം നോക്കാം.

മേടം

ഇന്ന് ഈ നാളുകാര്‍ക്ക് നിരാശപ്പെടുത്തുന്ന പ്രവചനങ്ങളാണ്. ആഗ്രഹതടസം, മാനസിക സമ്മര്‍ദ്ദം, കാര്യപരാജയം, അപകടഭീതി തുടങ്ങിയവ കാണുന്നു.

ഇടവം

ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കാം. കാര്യവിജയം, മനസമാധാനം, നേട്ടം, ധനയോഗം, യാത്രാവിജയം ഇവയ്ക്ക് സാധ്യത.

മിഥുനം

പണം കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ വേണം. പാഴ്‌ചെലവുകള്‍ക്ക് സാധ്യത. സാമ്പത്തിക വെല്ലുവിളികള്‍, യാത്രാപരാജയം, കാര്യതടസം ഇവയും കാണുന്നു.

കര്‍ക്കടകം

ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, കാര്യവിജയം, പ്രവര്‍ത്തനലാഭം, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ സഫലമായേക്കാം.

ചിങ്ങം

ഉപയോഗസാധന ലാഭം, അംഗീകാരം, സന്തോഷം ഇവ കാണുന്നു. തൊഴില്‍ അന്വേഷണം വിജയിച്ചേക്കാം. തടസങ്ങള്‍ മാറിയേക്കാം.

കന്നി

വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക. ശത്രുശല്യം, അപകടഭീതി, അമിത ചെലവ്, കലഹം, അസ്വസ്ഥത ഇവ കാണുന്നു.

തുലാം

പ്രവര്‍ത്തനമാന്ദ്യം, അലസത, ക്ഷീണം, കാര്യതടസം ഇവയ്ക്ക് സാധ്യത. തടസങ്ങള്‍ നേരിട്ടേക്കാം.

വൃശ്ചികം

ആഗ്രഹ സഫലീകരണം, തൊഴിലിടങ്ങളില്‍ സ്ഥാനക്കയറ്റം അല്ലെങ്കില്‍ അനുകൂല സ്ഥലംമാറ്റം, മത്സരവിജയം, പ്രവര്‍ത്തനനേട്ടം, സുഹൃദ് സമാഗമം ഇവ കാണുന്നു.

ധനു

അംഗീകാരം, ധനയോഗം, നേട്ടം, ആരോഗ്യം, സമാധാനം ഇവ കാണുന്നു.

Also Read: Lucky Numbers: അലച്ചില്‍ നിര്‍ത്തൂ! നിങ്ങളുടെ ഭാഗ്യസംഖ്യ ഇതാണ്‌

മകരം

മനഃപ്രയാസം, ആരോഗ്യപ്രശ്‌നങ്ങള്‍, അലച്ചില്‍, ഉത്സാഹക്കുറവ് ഇവയ്ക്ക് സാധ്യത.

കുംഭം

ആരോഗ്യപ്രശ്‌നങ്ങള്‍, അസ്വസ്ഥത, അമിത ചെലവ്, ധനതടസം, കാര്യതടസം ഇവയ്ക്ക് സാധ്യത.

മീനം

ആരോഗ്യം, ധനയോഗം, കാര്യവിജയം, പ്രവര്‍ത്തനനേട്ടം, ആഗ്രഹസഫലീകരണം ഇവ കാണുന്നു.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌ . ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും