Today’s Horoscope: പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ ഉണ്ടാകും, യാത്ര മാറ്റിവെക്കും; ഇന്നത്തെ രാശിഫലം ഇങ്ങനെ

Horoscope Malayalam Today July 2, 2025: ഇന്നത്തെ ദിവസം പന്ത്രണ്ട് രാശിക്കാർക്കും എങ്ങനെയായിരിക്കും എന്നറിയാൻ താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം നോക്കാം.

Todays Horoscope: പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ ഉണ്ടാകും, യാത്ര മാറ്റിവെക്കും; ഇന്നത്തെ രാശിഫലം ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

02 Jul 2025 06:19 AM

ഇന്ന് ജൂലൈ 2, ബുധനാഴ്ച്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും? അനുകൂലമാണോ പ്രതികൂലമാണോ? ഓരോരുത്തർക്കും അതാത് ദിവസം എങ്ങനെ ആയിരിക്കുമെന്നതിന്റെ സൂചനയാണ് രാശിഫലം നൽകുന്നത്. ഓരോ രാശിക്കും അനുസരിച്ച് അതാത് ദിവസഫലവും മാറുന്നു. അതിനാൽ, ഇന്നത്തെ ദിവസം പന്ത്രണ്ട് രാശിക്കാർക്കും എങ്ങനെയായിരിക്കും എന്നറിയാൻ താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് അനാവശ്യചിന്തകൾ വർധിക്കും. നേരത്തെ നിശ്ചയിച്ച യാത്ര മാറ്റിവെക്കും. ദാമ്പത്യ ഭിന്നതകൾ ശമിക്കും. പല കാര്യങ്ങൾക്കും പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ ഉണ്ടാകും. ആരോഗ്യ നില തൃപ്തികരമാണ്.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർ ഇന്ന് പൊതുവേ സന്തോഷകരമായ ദിവസമാണ്. ജോലിയിൽ ഉത്തരവാദിത്വം വർധിക്കും. സഹോദര സഹായം ലഭിക്കും. പുതിയ സുഹൃദ്ബന്ധം മൂലം ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനം രാശിക്കാർ ഇന്ന് സാമ്പത്തിക ക്ലേശങ്ങൾ അനുഭവിക്കാൻ ഇടയുണ്ട്. പഠനകാര്യങ്ങളിൽ താല്പര്യം കുറയും. ആരോഗ്യം ശ്രദ്ധിക്കുക. ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കണമെന്നില്ല. തൊഴിലിടത്ത് പ്രതിസന്ധികൾ നേരിടാം.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ സമാധാനം നില നിൽക്കും. യാത്രകൾക്ക് അനുകൂലമായ ദിവസമാണിന്ന്. ഗൃഹനിർമാണത്തിൽ പുരോഗതി ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. വരുമാനം വർധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർ ഇന്ന് പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾക്ക് സാധ്യത. ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. ജോലിയിൽ ഉത്തരവാദിത്വം വർധിക്കും. അനാവശ്യചിന്തകൾ ഉണ്ടാകും. വരുമാനം കുറയാം.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർ ഇന്ന് ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. വരുമാനം വർദ്ധിക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. പരീക്ഷയിൽ മികച്ച വിജയം നേടും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർക്ക് ഇന്ന് ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. കാർഷിക മേഖലയിൽ അദായം വർദ്ധിക്കും. കാര്യങ്ങളെല്ലാം ഉത്സാഹത്തോടെ ചെയ്തു തീർക്കും. സാമ്പത്തിക നില ഭദ്രം. ജോലിയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് അവിചാരിതമായ നേട്ടങ്ങൾ ഉണ്ടാവും. പുണ്യ സ്ഥലം സന്ദർശിക്കും. മേൽ ഉദ്യോഗസ്ഥരുടെ പ്രീതി നേടും. ആരോഗ്യം തൃപ്തികരം. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് ജോലിഭാരം കൂടും. ദീർഘയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തും. പഠനം പുരോഗമിക്കും. സാമ്പത്തിക നില മെച്ചപ്പെടും. അനാവശ്യ ചെലവുകൾ വർദ്ധിക്കും. പ്രാർത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക. ചെറിയ യാത്രകൾക്കും സാധ്യതയുണ്ട്.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർക്ക് ഇന്ന് പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാവും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർ ഇന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്ന കാര്യം ചെയ്തു തീർക്കാൻ കഴിയും. ഭാഗ്യം കൊണ്ട് നേട്ടങ്ങൾ ഉണ്ടാവും. എതിരാളികളെ വശത്താക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ഇന്ന് പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. ബന്ധു സഹായം ലഭിക്കും. പൊതുവേ ഭാഗ്യമുള്ള ദിവസമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കും. വരുമാനം വർധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ