Today’s Horoscope: സാമ്പത്തിക നേട്ടമുണ്ടാകും, അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കണം: ഓരോ രാശിക്കാർക്കും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Today’s Horoscope 12th June 2025 in Malayalam: ചില രാശിക്കാർക്ക് ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവയെക്കുറിച്ച് വിശദമായി അറിയാം

Todays Horoscope: സാമ്പത്തിക നേട്ടമുണ്ടാകും, അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കണം: ഓരോ രാശിക്കാർക്കും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

12 Jun 2025 06:07 AM

ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് ആരോ​ഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ വന്നുചേരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത് നിങ്ങളെ ശാരീരികമായും മാനസികമായും ബാധിക്കാൻ ഇടയുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ചില തടസങ്ങൾ സംഭവിക്കും. ഇത് തരണം ചെയ്ത് മുന്നോട്ട് പോകുക. ചില രാശിക്കാർക്ക് ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവയെക്കുറിച്ച് വിശദമായി അറിയാം

മേടം

മേടം രാശിക്കാർക്ക് ഇന്ന് ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് എന്ത് കാര്യം ചെയ്യുമ്പോഴും സൂക്ഷിച്ച് ചിലവഴിക്കാൻ ശ്രമിക്കുക. പുതിയ വാഹനം വാങ്ങിക്കാൻ ഇന്നത്തെ ദിവസം നല്ലതാണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുമായി അടുപ്പം കൂടാൻ സാധ്യതയുണ്ട്.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബത്തിൽ മം​ഗളകാര്യങ്ങൾ നടക്കും. വിദേശത്തേക്ക് പോകുന്നവർ മുതിർന്നവരുമായി ആശയവിനിമയം നടത്തി മുന്നോട്ട് പോകുന്നതാകും ഉചിതം. എല്ലാ കാര്യങ്ങളിലും നെ​ഗ്റ്റീവ് കാണുന്നത് ഒഴുവാക്കാൻ ശ്രമിക്കുക.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലി സ്ഥലത്ത് ഉത്തരവാദിത്വം കൂടാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. കുട്ടികൾക്ക് നല്ല കാര്യങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുക. പങ്കാളിയുമായി തുറന്ന് സംസാരിക്കാൻ ശ്രദ്ധിക്കുക.

കര്‍ക്കടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് കുടുംബ കാര്യങ്ങളിൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകാൻ ശ്രദ്ധിക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുകളിൽ നിന്ന് ചതിക്കപ്പെടാം. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ കുറച്ചധികം കഠിനാധ്വാനം ചെയ്യുക. വിദേശത്തേക്ക് പോകുന്നവർ എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തുക.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് നല്ലതും ചീത്തതുമായ അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ജോലി ചെയ്യുന്നവർ ഇന്ന് കൃത്യമായി എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുക. മറ്റുള്ളവരെ അമിതമായി വിശ്വസിക്കുന്നത് ദോഷകരമാകും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് അത്ര അനുകൂല ദിവസമായിരിക്കില്ല. മത്സരപരീക്ഷകളിൽ പരാജയം നേരിടാൻ സാധ്യതയുണ്ട്. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. പങ്കാളിയുമായി അനാവശ്യ വഴുക്കുകൾ ഉണ്ടാക്കരുത്. ബിസിനസിൽ ചതി സംഭവിക്കും.

വൃശ്ചികം

ഇന്ന് നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ബിസിനസ്സിൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. വരുമാനം വർധിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ ശ്രമിക്കുക. കുട്ടികളുടെ പ്രവൃത്തി സന്തോഷം നൽകും.

ഇന്നത്തെ ദിവസം നിങ്ങൾക്ക് മികച്ച വിജയം ലഭിക്കും. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യത്തിലും വിജയം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടും. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

ധനു

ഇന്നത്തെ ദിവസം ഇന്ന് സാമ്പത്തികപരമായി നല്ല ദിവസമായിരിക്കും. പണം വർധിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ വിവാഹകാര്യങ്ങൾ നടക്കും. സുഹൃത്തുക്കളുടെ ഇടപെടൽ മൂലം ജോലി കാര്യങ്ങൾ ശരിയാകും. പങ്കാളിയുമായി പുറത്ത് പോയി സമയം ചിലവഴിക്കുന്നത് മനസിന് സന്തോഷം നൽകും.

മകരം

ഇന്ന് നിങ്ങൾക്ക് സന്തോഷമുള്ള ​ദിവസമായിരിക്കും.പുതിയ ജോലി തുടങ്ങാൻ അവസരം ലഭിക്കും. പുതിയ വീടോ വാഹനങ്ങളോ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

കുംഭം

ഇന്ന് ബിസിനസ്സിൽ പുതിയ പദ്ധതികൾ തുടങ്ങാൻ സാധിക്കും. ജോലിസ്ഥലത്ത് മികച്ച അവസരങ്ങൾ ലഭിക്കും. ഇത് കൃത്യമായും ശ്രദ്ധിച്ചും ചെയ്യാൻ ശ്രമിക്കുക. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.

മീനം

മീനം രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും വിജയം നേടാൻ സാധിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ, കാര്യപരാജയം ഇവ കാണുന്നു. ബിസിനസ് ആരംഭിക്കാൻ ശ്രമിക്കുന്നവർക്ക് ഇന്നത്തെ ദിവസം നല്ലതാണ്.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Related Stories
Today’s Horoscope : പുഞ്ചിരിക്കുക, തീരുമാനങ്ങൾ ചിന്തിച്ച് എടുക്കുക! 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം
Saphala Ekadashi 2025 Date: സഫല ഏകാദശി എപ്പോഴാണ്? ശരിയായ തീയതി, ആരാധനാ രീതി, പ്രാധാന്യം എന്നിവ അറിയാം
Triprayar Ekadasi 2025: വർഷാവസാനമുള്ള ഈ ഏകാദശി മുടക്കരുത്! കൃത്യമായ തീയ്യതി, ആരാധനാ രീതി, പ്രാധാന്യം
Today’s Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്… ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന