Horoscope Today: ഭാഗ്യം കടാക്ഷിക്കുന്ന രാശിക്കാർ ഇവർ, സ്ഥാനക്കയറ്റവും കാര്യവിജയവും; ഇന്നത്തെ നക്ഷത്രഫലം

Horoscope Today for November 22, 2025: രാശിഫലം അനുസരിച്ച് ചില നക്ഷത്രക്കാർ‌ക്ക് അപ്രതീക്ഷിത ധനയോ​ഗവും വിജയങ്ങളും ഉണ്ടാകുമ്പോൾ മറ്റ് ചിലരെ കാത്തിരിക്കുന്നത് വെല്ലുവിളികളും നഷ്ടങ്ങളുമാണ്. ഇന്നത്തെ നക്ഷത്രഫലം പരിശോധിക്കാം.

Horoscope Today: ഭാഗ്യം കടാക്ഷിക്കുന്ന രാശിക്കാർ ഇവർ, സ്ഥാനക്കയറ്റവും കാര്യവിജയവും; ഇന്നത്തെ നക്ഷത്രഫലം

Horoscope Today

Published: 

22 Nov 2025 06:25 AM

ഇന്ന് നവംബർ 22, ശനിയാഴ്ച. ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താകും? തൊഴിലിടങ്ങളിൽ ശോഭിക്കാൻ കഴിയുമോ, വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയം ലഭിക്കുമോ, അപകടങ്ങൾ ഉണ്ടാകുമോ…തുടങ്ങി നിങ്ങൾക്ക് നിരവധി ആകുലതകൾ ഉണ്ടായിരിക്കും. രാശിഫലം അനുസരിച്ച് ചില നക്ഷത്രക്കാർ‌ക്ക് അപ്രതീക്ഷിത ധനയോ​ഗവും വിജയങ്ങളും ഉണ്ടാകുമ്പോൾ മറ്റ് ചിലരെ കാത്തിരിക്കുന്നത് വെല്ലുവിളികളും നഷ്ടങ്ങളുമാണ്. ഇന്നത്തെ നക്ഷത്രഫലം പരിശോധിക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും. കാര്യതടസം, യാത്രാതടസം, ധനനഷ്ടം എന്നിവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ അതീവ ജാ​ഗ്രത പാലിക്കുക.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, അം​ഗീകാരം, പ്രവർത്തന വിജയം ഉണ്ടാകും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യത. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം എന്നിവ കാണുന്നു. സ്ഥാനക്കയറ്റം ഉണ്ടായേക്കാം. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

കർക്കടകം

കർക്കട രാശിക്കാർക്ക് ഇന്ന് ചില തടസങ്ങൾ നേരിടേണ്ടി വന്നേക്കും. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യതടസം, കുടുംബത്തിൽ കലഹം, യാത്രാപരാജയം, മാനസിക സംഘർഷങ്ങൾ എന്നിവ കാണുന്നു.

ALSO READ: മോക്ഷദ ഏകാദശിയും ഗീതാ ജയന്തിയും ഒരുമിച്ച് ആഘോഷിക്കുന്നത് എന്തുകൊണ്ട്?

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് കാര്യതടസം, ധനനഷ്ടം എന്നിവ ഉണ്ടായേക്കാം. ചർച്ചകൾ പരാജയപ്പെടും. ശത്രുശല്യം, മാനസിക സംഘർഷങ്ങൾ എന്നിവയ്ക്ക്, സാധ്യത. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കന്നി

കന്നി രാശിക്കാർക്ക് സാമ്പത്തികമായി ഇന്ന് നല്ല നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. വിവാ​ഹയോ​ഗവും ഉണ്ടാകും. കാര്യവിജയം, മത്സരവിജയം, അം​ഗീകാരം, ശത്രുക്ഷയം എന്നിവ കാണുന്നു.

തുലാം

തുലാം രാശിക്കാ‍ർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികൾ നേരിട്ടതായിരിക്കും. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, അഭിമാനക്ഷതം എന്നിവ കാണുന്നു. കോപം നിയന്ത്രിക്കുക. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

വൃശ്ചികം

വൃശ്ചികം രാശിക്കാർ ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അം​ഗീകാരം, മെച്ചപ്പെട്ട ആരോ​ഗ്യസ്ഥിതി എന്നിവ കാണുന്നു. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും.

ധനു

ധനുരാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത നഷ്ടങ്ങൾ ഉണ്ടാകും. കാര്യപരാജയം, അഭിപ്രായ വ്യത്യാസം, മാനസിക സംഘർഷങ്ങൾ എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മകരം

മകരം രാശിക്കാർക്ക് നേട്ടങ്ങളും വിജയങ്ങളും ഉണ്ടാകും. കാര്യവിജയം, മത്സരവിജയം, അം​ഗീകാരം എന്നിവ കാണുന്നു. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങിയേക്കും.

കുഭം

കുംഭം രാശിക്കാർക്ക് ബിസിനസ് സംബന്ധമായ ചർച്ചകളിൽ വിജയം ലഭിക്കും. യാത്രക്കൾ‌ക്ക് സാധ്യത. കാര്യവിജയം, മത്സരവിജയം, അം​ഗീകാരം എന്നിവ കാണുന്നു. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. ധനയോ​ഗം ഉണ്ടാകും.

മീനം

മീനം രാശിക്കാർക്ക് അപ്രതീക്ഷിത നഷ്ടങ്ങൾ ഉണ്ടായേക്കും. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, ശത്രുശല്യം, ധനനഷ്ടം എന്നിവ കാണുന്നു. യാത്രകൾ സൂക്ഷിക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും