AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mokshada Ekadashi 2025: മോക്ഷദ ഏകാദശിയും ഗീതാ ജയന്തിയും ഒരുമിച്ച് ആഘോഷിക്കുന്നത് എന്തുകൊണ്ട്?

Mokshada Ekadashi 2025: അതിനാൽ തന്നെ ഗീതാ ജയന്തി ദിനത്തിൽ വരുന്ന മോക്ഷത ഏകാദശിക്ക് വളരെ പ്രാധാന്യമുണ്ട്. ഭക്തിയോടെയും ആചാരാനുഷ്ട്ടങ്ങളോടെയും ഒരു വ്യക്തി ഇത് അനുഷ്ഠിക്കുകയാണെങ്കിൽ...

Mokshada Ekadashi 2025: മോക്ഷദ ഏകാദശിയും ഗീതാ ജയന്തിയും ഒരുമിച്ച് ആഘോഷിക്കുന്നത് എന്തുകൊണ്ട്?
Lord Vishnu Image Credit source: Tv9 Network
ashli
Ashli C | Published: 21 Nov 2025 13:27 PM

ഭഗവാൻ കൃഷ്ണൻ അർജുനന് ഭഗവഗീത പകർന്നു നൽകിയ ദിനമാണ് ഗീതാ ജയന്തിയായി ആഘോഷിക്കുന്നത്. ഇതിനെ അറിവിന്റെ കലവറ എന്നാണ് അർത്ഥമാക്കുന്നത്. ഗീത എന്നാൽ ഒരു മതഗ്രന്ഥം എന്നതിൽ ഉപരി ജീവിതത്തിലേക്കുള്ള വഴികാട്ടിയും മാർഗ്ഗദർശിയുമാണ്. ഇതിലൂടെ മനുഷ്യന്റെ ജനന മരണ ചക്രത്തിൽ നിന്നുള്ള ജ്ഞാനം ഭക്തി മോചനം എന്നിവയിലേക്കുള്ള പാതയാണ് ഭഗവാൻ കൃഷ്ണൻ വിവരിക്കുന്നത്. ഈ ദിനത്തിൽ തന്നെയാണ് മോക്ഷദ ഏകാദശിയും ആചരിക്കുന്നത്. ഈ ഏകാദശി ഉപവസിക്കുന്നത് മക്കൾക്ക് ആത്മീയ അനുഗ്രഹം നേടുന്നതിനും ആഗ്രഹപൂർത്തീകരണത്തിനും സഹായിക്കും എന്നാണ് വിശ്വാസം.

ഈ വർഷത്തെ മോക്ഷദ ഏകാദശിയും ഗീതാ ജയന്തിയും വരുന്നത് ഡിസംബർ ഒന്നിനാണ്. ഈ ശുഭദിനത്തിൽ ഭക്തർ ഉപവാസം അനുഷ്ഠിക്കുന്നതിലൂടെ ഭഗവാൻ ലക്ഷ്മി നാരായണന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. മോക്ഷദ എന്നാൽ മോക്ഷം നൽകുന്നവൻ എന്നാണ് അർത്ഥം. ഈ വ്രതം അനുഷ്ഠിച്ച വിഷ്ണു ഭഗവാനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ പാപങ്ങളിൽ നിന്നും മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

ALSO READ: മോക്ഷ​ദ ഏകാദശി ഡിസംബർ 1നോ 2 നോ? ഐതീഹ്യം, കൃത്യമായ തീയ്യതി, ശുഭസമയം എന്നിവ അറിയാം

ഒരു വർഷത്തിലെ അവസാന ഏകാദശികളിൽ ഒന്നാണിത്. മോക്ഷത ഏകാദശിയും ഗീതാ ജയന്തിയും ഒരുമിച്ച് ആഘോഷിക്കുന്ന വളരെ പ്രാധാന്യമുണ്ട്. രണ്ടിനെയും പ്രധാന ലക്ഷ്യം ജീവിതത്തിലെ പാപങ്ങളിൽ നിന്നുള്ള മോക്ഷമാണ്. ഈ ദിവസം ഗീത പാരായണം ചെയ്യുന്നത് നമ്മെ മോക്ഷത്തിലേക്ക് നയിക്കും എന്നും വിശ്വാസം. കൂടാതെ ഏകാദശിവൃതം എല്ലാ പാപങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കും എന്നും വിശ്വസിക്കപ്പെടുന്നു. അതിനാൽ തന്നെ ഗീതാ ജയന്തി ദിനത്തിൽ വരുന്ന മോക്ഷത ഏകാദശിക്ക് വളരെ പ്രാധാന്യമുണ്ട്. ഭക്തിയോടെയും ആചാരാനുഷ്ട്ടങ്ങളോടെയും ഒരു വ്യക്തി ഇത് അനുഷ്ഠിക്കുകയാണെങ്കിൽ ആന്തരികമായി ശുദ്ധീകരിക്കപ്പെടുമെന്നും വിശ്വാസം.