Horoscope Today: പ്രതിസന്ധികള്‍ അകലും, ഈ നാളുകാര്‍ക്ക് പ്രയോജനങ്ങളേറെ; ഇന്നത്തെ നക്ഷത്രഫലം

Horoscope Today 21-11-2025: ഇന്നത്തെ നക്ഷത്രഫലം വിശദമായി നോക്കാം. 2025 നവംബര്‍ 21ലെ ഓരോ നാളുകാരുടെയും നക്ഷത്രഫലം വിശദമായി നല്‍കിയിരിക്കുന്നു

Horoscope Today: പ്രതിസന്ധികള്‍ അകലും, ഈ നാളുകാര്‍ക്ക് പ്രയോജനങ്ങളേറെ; ഇന്നത്തെ നക്ഷത്രഫലം

Image for representation purpose only

Updated On: 

21 Nov 2025 | 06:06 AM

നക്ഷത്രഫലം വായിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഓരോ ദിവസവും പലരും ആരംഭിക്കുന്നതു തന്നെ രാശിഫലം വായിച്ചുകൊണ്ടാവും. കാരണം, നക്ഷത്രഫലം അത്രത്തോളമാണ് ഓരോരുത്തരുടെ ജീവിതവുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നത്. ഇന്നത്തെ നക്ഷത്രഫലം (നവംബര്‍ 21) വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

വാഹനയാത്രികര്‍ സൂക്ഷിക്കണം. വാക്പ്രയോഗങ്ങള്‍ സൂക്ഷിക്കണം. അനാവശ്യ തര്‍ക്കങ്ങള്‍ക്കും അമിത ചെലവിനും സാധ്യത.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)

കൂടിക്കാഴ്ചകള്‍ വിജയിച്ചേക്കാം. ബിസിനസില്‍ നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യത. ആരോഗ്യം, അംഗീകാരം ഇവ കാണുന്നു.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യമുക്കാല്‍ഭാഗം)

ഈ നാളുകാര്‍ക്ക് ഇന്ന് പ്രയോജനങ്ങള്‍ ഏറെ. പ്രതിസന്ധികള്‍ മാറിയേക്കാം. സല്‍ക്കാരയോഗം, ഉല്ലാസയാത്രായോഗം ഇവ കാണുന്നു.

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം. ക്ഷീണം, അലസത ഇവ കാണുന്നു. കഠിനാധ്വാനം ചെയ്യേണ്ടി വരും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് സാധ്യത. ആരോഗ്യപ്രശ്‌നങ്ങളും കാണുന്നു. കാര്യതടസം, പ്രവര്‍ത്തനപരാജയം തുടങ്ങിയവയ്ക്ക് സാധ്യത.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)

ഉല്ലാസയാത്രകള്‍ക്ക് സാധ്യത. സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്-ബന്ധു സമാഗമം തുടങ്ങിയവ കാണുന്നു.

Also Read: Mars Transit: ജോലി തേടുന്നവർക്കും ബിസിനസ്സുകാർക്കും ഇനി നല്ല കാലം! ധനു രാശിയിൽ ചൊവ്വ സംക്രമണം 3 രാശിക്കാരെ സൂര്യനെപ്പോലെ പ്രകാശിപ്പിക്കും

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)

ധനതടസം, അസ്വസ്ഥത, അലച്ചില്‍ ഇവ കാണുന്നു. ശത്രുശല്യം, വാഗ്വാദം ഇവയ്ക്കും സാധ്യത.

വൃശ്ചികം (വിശാകം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

തൊഴില്‍ തേടുന്നവര്‍ക്ക് അത് ലഭിക്കാന്‍ സാധ്യത. തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ അനുകൂല സ്ഥലംമാറ്റത്തിനോ, സ്ഥാനക്കയറ്റത്തിനോ സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)

പ്രതിസന്ധികള്‍ നേരിട്ടേക്കാം. വേദനാജകനകമായ അനുഭവങ്ങള്‍ക്ക് സാധ്യത. അമിത ചെലവ്, ശത്രുശല്യം, മനഃപ്രയാസം, കാര്യതടസം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം)

പ്രതിസന്ധികള്‍ മാറിയേക്കാം. ആഗ്രഹസഫലീകരണം, നിയമപ്രശ്‌നങ്ങളിലെ വിജയം, ദ്രവ്യലാഭം, സാമ്പത്തികനേട്ടം ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

ശത്രുക്ഷയം, ധനയോഗം, കാര്യവിജയം ഇവ കാണുന്നു. മനസമാധാനം, ബിസിനസില്‍ നേട്ടം ഇവയ്ക്ക് സാധ്യത.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

യാത്രകള്‍ പരാജയപ്പെട്ടേക്കാം, കാര്യതടസം, സാമ്പത്തിക വെല്ലുവിളി തുടങ്ങിയവയ്ക്കും സാധ്യത.

Related Stories
Hindu Purana: നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങളാണോ ഈ ജന്മത്തിലെ കഷ്ടതകൾക്ക് കാരണം?
Shani Transit 2026: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.! ഈ 3 രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്
Aditya Mangal Raviyog: ജോലിയിൽ സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണം, സമാധാനം! ആദിത്യ മംഗൾ-രവി യോഗയുടെ ശുഭസംയോജനം ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ
Today’s Horoscope: സന്തോഷവും സങ്കടങ്ങളും കാത്തിരിക്കുന്നു! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Malayalam Astrology: മാർച്ച് മുതൽ മൂന്ന് രാശികളുടെ തലവര മാറാൻ പോകുന്നു, വ്യാഴത്തിൻ്റെ ചലനം ഇങ്ങനെ
Kumbh Mela in Kerala: കേരള കുംഭമേള: മാഘ മാസത്തിൽ നദീസ്നാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം; ആത്മീയ നേട്ടങ്ങളും പരിശീലന രീതിയും
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്