ആമ മോതിരം ധരിക്കുന്നത് നല്ലതാണോ? ഏത് വിരലിൽ ധരിക്കണം? ഈ തെറ്റുകൾ അരുത്
Tortoise Ring Benefits: വെള്ളി കൊണ്ട് നിർമ്മിച്ച ആമ മോതിരം ധരിക്കുന്നത് കൂടുതൽ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ധരിക്കുമ്പോൾ ആമയുടെ മുഖം നിങ്ങളുടെ നേരെയായിരിക്കണം.

Tortoise Ring
ജീവിതത്തിൽ വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കാൻ ആമയുടെ ആകൃതിയിലുള്ള മോതിരം ധരിക്കുന്നത് നല്ലതാണെന്ന വിശ്വാസം മിക്കവരിലും ഉണ്ട്. ജീവിതത്തിൽ സാമ്പത്തിക സ്ഥിരത നിലനിർത്താൻ ആമമോതിരം ധരിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. ഇന്ന് മിക്കവരിലും ഇത്തരം മോതിരം കാണാം. ചിലർ ഫാഷനായാണ് ആമ മോതിരം കാണുന്നതെങ്കിൽ മറ്റ് ചിലർ അഭിവൃദ്ധിയുണ്ടാകാൻ വേണ്ടിയാണ് ഇത് ധരിക്കുന്നത്.
എന്നാൽ ചില രാശിക്കാർ ആമ മോതിരം ധരിക്കരുത് നല്ലതാണെന്നും മറ്റ് ചിലർ ധരിക്കുന്നത് അശുഭകരമാണെന്നും പറയപ്പെടുന്നു. ജ്യോതിഷ വിശ്വാസങ്ങൾ അനുസരിച്ച് , കർക്കടകം, വൃശ്ചികം, കന്നി, മീനം എന്നീ രാശിക്കാർക്ക് ആമമോതിരം ധരിക്കുന്നത് കൂടുതൽ ശുഭകരമാണ്. ഇവർ ധരിക്കുന്നത് പണവും വിജയവും ലഭിക്കാനുള്ള സാധ്യതയും, നെഗറ്റീവ് എനർജിയിൽ നിന്ന് സംരക്ഷിക്കുകയും മാനസിക സ്ഥിരത നൽകുകയും ചെയ്യുന്നു.
Also Read:രാമായണം വായിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? ഉത്തരകാണ്ഡം പാരായണം ചെയ്യാമോ?
വെള്ളി കൊണ്ട് നിർമ്മിച്ച ആമ മോതിരം ധരിക്കുന്നത് കൂടുതൽ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ധരിക്കുമ്പോൾ ആമയുടെ മുഖം നിങ്ങളുടെ നേരെയായിരിക്കണം.വലതു കൈയുടെ നടുവിരലിലോ ചൂണ്ടുവിരലിലോ മോതിരം ധരിക്കുന്നതോ ആണ് കൂടുതൽ ഗുണം ഉത്തമമെന്നാണ് വിശ്വാസം.
വെള്ളിയാഴ്ചയോ വ്യാഴാഴ്ചയോ ആമമോതിരം ധരിക്കുന്നതാണ് ഉത്തമം, കാരണം വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെയും വ്യാഴാഴ്ച ഭഗവാൻ വിഷ്ണുവിന്റെയും ദിവസമാണ്. നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)