Kartik Month 2025: കാർത്തിക മാസം 4 ദിവസം കൂടി! ആചാരാനുഷ്ടാങ്ങൾ, പ്രാർത്ഥനരീതി ആത്മീയ നേട്ടങ്ങൾ
Kartik Month 2025: ഒരു വ്യക്തിക്ക് ആത്മീയതലത്തിലേക്ക് നീങ്ങുവാനും ഭക്തി വർധിപ്പിക്കുവാനും സ്വയം ശുദ്ധീകരിക്കാനും ആന്തരികമായി മനസ്സമാധാനം നേടുന്നതിനുള്ള ഒരു മാസമായാണ് കാർത്തിക മാസത്തെ കണക്കാക്കുന്നത്.
ഹിന്ദുമത വിശ്വാസികൾ ഏറ്റവും കൂടുതൽ ശ്രേഷ്ഠമായി ആചരിക്കുന്ന ഒരു മാസമാണ് കാർത്തിക മാസം. ഈ വർഷത്തെ കാർത്തിക മാസം ഒക്ടോബർ എട്ടിനാണ് ആരംഭിച്ചത്. ഇനി നാല് ദിവസം കൂടി കഴിഞ്ഞാൽ ശുഭകരമായ ദിനങ്ങൾ അവസാനിക്കും. നവംബർ അഞ്ചിനാണ് കാർത്തിക മാസം അവസാനിക്കുന്നത്. ഒരു വ്യക്തിക്ക് ആത്മീയതലത്തിലേക്ക് നീങ്ങുവാനും ഭക്തി വർധിപ്പിക്കുവാനും സ്വയം ശുദ്ധീകരിക്കാനും ആന്തരികമായി മനസ്സമാധാനം നേടുന്നതിനുള്ള ഒരു മാസമായാണ് കാർത്തിക മാസത്തെ കണക്കാക്കുന്നത്.
കാർത്തിക മാസത്തിൽ പ്രധാനമായും ആചരിക്കുന്നത് വിഷ്ണു ഭഗവാനെയാണ്. യോഗനിദ്രയിൽ വിശ്രമിച്ച ശേഷം വിഷ്ണു ഭഗവാൻ ഉണർന്ന് ഭക്തർക്ക് അനുഗ്രഹം നൽകുന്ന ദിനമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ ഈ ദിനങ്ങളിൽ പുണ്യസ്നാനം നടത്താൻ വിളക്ക് കൊളുത്തൽ, ജപം, ദരിദ്രർക്ക് ദാനം ചെയ്യൽ തുടങ്ങിയ കർമ്മങ്ങൾ എന്നിവ ആളുകൾ കൂടുതലായി ആത്മാർത്ഥതയോടെ ചെയ്യുന്നു. കാർത്തിക മാസത്തിൽ പുലർച്ചെ പുണ്യനദികളിലോ ജലാശയങ്ങളിലോ കുളിക്കുന്നത് ശാരീരികമായും ആത്മീയമായും ശുദ്ധീകരണത്തിനുള്ള ദിനങ്ങളായി കണക്കാക്കപ്പെടുന്നു. കാർത്തിക സ്നാനം എന്നാണ് ഇത് അറിയപ്പെടുന്നത്.
ALSO READ: ഐശ്വര്യം ഒഴുകിയെത്തും! കാർത്തിക മാസത്തിൽ ഈ കാര്യങ്ങൾ ചെയ്യൂ… ഫലം അത്ഭുതകരം
എല്ലാദിവസവും സൂര്യോദയത്തിന് മുമ്പ് കുളിക്കുന്നതാണ് കാർത്തിക മാസത്തിലെ പുണ്യ സ്നാനം. ശേഷം തുളസി ചെടികൾക്ക് സമീപമോ വീട്ടിലോ വിളക്കുകൾ തെളിയിക്കുന്നത് നല്ലതായി കണക്കാക്കുന്നു. പ്രബോധിനി ഏകാദശിക്കും കാർത്തിക പൂർണിമയ്ക്കും ഇടയിൽ തുളസിയുടെയും വിഷ്ണുവിന്റെയും പ്രതീകാത്മക വിവാഹം നടത്തുന്നത് കാർത്തിക മാസത്തിലെ പ്രധാന ചടങ്ങാണ്. ഉപവാസങ്ങൾ അനുഷ്ഠിക്കൽ, മന്ത്രജപം എന്നിവയും ശുഭകരമായി കണക്കാക്കുന്നു. കാർത്തിക മാസം അവസാനിക്കുന്ന നവംബർ അഞ്ചാം തീയതിയാണ് കാർത്തിക പൂർണിമ ആചരിക്കുന്നത്. ഈ മാസം ആത്മീയതയോടെയും പ്രാർത്ഥനയോടെയും ഈ ആചാരങ്ങൾ ചെയ്താൽ വർഷം മുഴുവൻ നമുക്ക് അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. Tv9 ഇത് സ്ഥിരീകരിക്കുന്നില്ല)