Ketu Transit 2026: ഈ 3 രാശിക്കാർക്ക് പണം വന്നു നിറയും! കേതുവിന്റെ സംക്രമണം ഭാഗ്യം കൊണ്ടുവരും
Ketu Transit 2026: ജനുവരി 25ന് കേതു പുണർതം നക്ഷത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നും ഒന്നാം ഭാഗത്തിലേക്ക് നീങ്ങും മാർച്ച് 29 വരെ കേതു പുണർതം നക്ഷത്രത്തിൽ തുടരും. ഇത്...

Ketu Transit 2026
ജ്യോതിഷപ്രകാരം ഒമ്പത് ഗ്രഹങ്ങളിൽ ഏറ്റവും നിഗൂഢമായ ഒരു ഗ്രഹമായാണ് കേതുവിനെ കണക്കാക്കുന്നത്. കേതുവിനെ ത്യാഗം ആന്തരികമായ നമ്മുടെ ചിന്തകൾ എന്നിവയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ തന്നെ കേതുവിന്റെ സംക്രമണവും രാശി മാറ്റങ്ങളും 12 രാശിചനങ്ങളിലും വലിയ സ്വാധീനമാണ് ചെലുത്തുക. സാധാരണയായി കേതു 18 മാസത്തിലൊരിക്കൽ അതിന്റെ രാശി മാറ്റുന്നു. അത്തരത്തിൽ 2026ൽ കേതു കൂടുതൽ സമയം നിലകൊള്ളുക ചിങ്ങം രാശിയിൽ ആയിരിക്കും.
എന്നാൽ വർഷാവസാനത്തോടെ അത് രാശി മാറ്റും. കൃത്യം പറഞ്ഞാൽ ഡിസംബർ അഞ്ചിന് അത് ചിങ്ങം രാശി വിട്ടു കർക്കിടക രാശിയിലേക്ക് പ്രവേശിക്കും. ഇതിനു മുന്നോടിയായി ജനുവരി 25ന് കേതു പുണർതം നക്ഷത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നും ഒന്നാം ഭാഗത്തിലേക്ക് നീങ്ങും മാർച്ച് 29 വരെ കേതു പുണർതം നക്ഷത്രത്തിൽ തുടരും. ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുക. പുണർതം നക്ഷത്രത്തിലേക്കുള്ള കേതുവിന്റെ ഈ സംക്രമണം പ്രധാനമായും മൂന്ന് രാശികളിൽ വലിയ സ്വാധീനമാണ് ചെലുത്തുക. അത്തരത്തിൽ ആ മൂന്ന് ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.
ഇടവം: ഇടവം രാശിക്കാർക്ക് കേതുവിന്റെ സംക്രമണം നല്ല ഫലങ്ങൾ നൽകും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ ഇപ്പോൾ പൂർത്തിയാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും പരസ്പര ധാരണയും വർദ്ധിക്കും. കരിയറിലും നല്ല പുരോഗതി ഉണ്ടാകും. സാമ്പത്തിക സ്ഥിതി ക്രമേണ ശക്തിപ്പെടും.
ചിങ്ങം: കേതു ചിങ്ങത്തിൽ സഞ്ചരിക്കുന്ന വേളയിൽ, ഈ രാശിക്കാർക്ക് മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കും. സഹോദരങ്ങളിൽ നിന്നുള്ള പിന്തുണ വർദ്ധിക്കും. അധിക വരുമാന സ്രോതസ്സുകൾ ഉയർന്നുവരാൻ സാധ്യതയുണ്ട്. നിക്ഷേപങ്ങൾ ലാഭകരമായ ഫലങ്ങൾ നൽകും.
വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് കേതുവിന്റെ സംക്രമണം ജീവിതത്തിൽ സുവർണ്ണാവസരങ്ങൾ കൊണ്ടുവരും. വിദ്യാഭ്യാസം, ജോലി, വ്യക്തിജീവിതം എന്നിവയിൽ നിങ്ങൾ വിജയിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ മികച്ച വിജയം നേടും. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എടുക്കുന്ന ധീരമായ തീരുമാനങ്ങൾ ഭാവിയിൽ നേട്ടങ്ങൾ കൊണ്ടുവരും.