Lakshmi Narayan Rajyog 2026: 2 ഇരട്ടി അല്ല… 4 ഇരട്ടി ഭാഗ്യം! 46 മാസങ്ങൾക്ക് ശേഷം, മകരത്തിൽ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നു
Lakshmi Narayan Rajyog 2026:ഇടവം, കർക്കിടകം എന്നിവയുൾപ്പെടെ നാല് രാശിക്കാർക്ക് വലിയ നേട്ടമുണ്ടാകും....

Lakshmi Narayana Raja Yoga
ഗ്രഹങ്ങളുടെ സംയോജനവും ചലനങ്ങളും വിവിധതരത്തിലുള്ള യോഗങ്ങളുടെ രൂപീകരണത്തിന് കാരണമാകും. അത്തരത്തിൽ 46 മാസങ്ങൾക്ക് ശേഷം ശുക്രനും ബുധനും മകര രാശിയിൽ സംയോജിക്കുന്നു. ഈ സംയോജനം ജ്യോതിഷ പ്രവചന പ്രകാരം ശുഭകരമായ ലക്ഷ്മി നാരായണ രാജയോഗത്തിന് കാരണമാകും.ജനുവരി 13 ന് ശുക്രൻ ശനിയുടെ രാശിയായ മകരത്തിലേക്ക് പ്രവേശിക്കും. ശേഷം ജനുവരി 17 ന് ബുധൻ മകരരാശിയിൽ പ്രവേശിക്കുമ്പോൾ ഈ സംയോജനം രൂപപ്പെടുന്നതിന് കാരണമാകും.
ലക്ഷ്മി നാരായൺ രാജയോഗത്തിന്റെ സ്വാധീനത്താൽ ഇടവം, കർക്കിടകം എന്നിവയുൾപ്പെടെ നാല് രാശിക്കാർക്ക് വലിയ നേട്ടമുണ്ടാകും എന്നാണ് ജ്യോതിഷഫലത്തിൽ പറയുന്നച്. ഈ രാജയോഗം ജീവിതത്തിൽ സമ്പത്തും സന്തോഷവും സമൃദ്ധിയും നൽകുന്നു. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, കരിയർ അപ്രതീക്ഷിത വിജയെ കൈവരിക്കാൻ സാധിക്കും. മകരരാശിയിൽ രൂപപ്പെടുന്ന ലക്ഷ്മി നാരായൺ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് പ്രയോജനം ചെയ്യുന്നുവെന്ന് നമുക്ക് നോക്കാം.
ഇടവം: ഇടവം രാശിക്കാർക്ക് വലിയ നേട്ടമാണ് ഈ ലക്ഷ്മി നാരായണ യോഗം കൊണ്ടുവരിക. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. പുതിയ സംരംഭം ആരംഭിക്കുന്നതിനും പുതിയ നിക്ഷേപങ്ങൾക്കും ശുഭകരമായ സമയമാണിത്. വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദേശ ജോലി അന്വേഷിക്കുന്നവർക്കും ഇത് നല്ല കാലം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സഹപ്രവർത്തകരിൽ നിന്നും നിങ്ങൾക്ക് പൂർണ പിന്തുണ ലഭിക്കും.
ALSO READ: പണത്തിനു മേലെ പറക്കും രാശികൾ! ബുധാദിത്യ യോഗത്തിന്റെ ശുഭകരസംയോജനം ഇവർക്ക് ഭാഗ്യം തുണയ്ക്കും
കർക്കിടകം: കർക്കിടക രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നത്. ഇത് വളരെ ശുഭകരവും ഗുണകരവും ആയിരിക്കും. ബുദ്ധന്റെയും ശുക്രനെയും ഈ സംയോജനം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും കുടുംബജീവിതത്തിലും സന്തോഷവും സമാധാനവും കൊണ്ടുവരും. അവിവാഹിതരായവർക്ക് നല്ല കല്യാണാലോചനകൾ വരാനും സാധ്യത.വീട്ടിൽ ഒരു ശുഭകരമായ സംഭവം നടക്കാൻ സാധ്യതയുണ്ട്. തൊഴിലിലുള്ളവർക്ക് സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങൾ ലഭിക്കും. പങ്കാളിത്ത സംരംഭങ്ങളിലും ഈ യോഗം വിജയം കൊണ്ടുവരും.
തുലാം: തുലാം രാശിയുടെ നാലാം ഭാവത്തിലാണ് ലക്ഷ്മി നാരായണ രാജയോഗം രൂപം കൊള്ളുന്നത്. നാലാം ഭാവം എന്നാൽ ഇത് സന്തോഷം വീട് മാതൃ സന്തോഷം എന്നിവയാണ് പ്രതിനിധീകരിക്കുന്നത്. തൽഫലമായി നിങ്ങൾക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീടോ കാറോ സ്വന്തമാക്കാനുള്ള നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടേക്കാം. സ്വത്ത് വാങ്ങാൻ ശുഭകരമായ സമയമാണ്. ഈ സമയത്ത് ബിസിനസുമായി ബന്ധപ്പെട്ട യാത്രകളും ഗുണകരമായിരിക്കും. കരിയറിൽ പുരോഗതിയും. ഉണ്ടാകും.
മകരം:ലഗ്ന ഭാവത്തിൽ ലക്ഷ്മി നാരായണ രാജയോഗം രൂപം കൊള്ളുന്നു. ജ്യോതിഷത്തിൽ ഇത് വളരെ ശുഭകരവും ഫലപ്രദവുമായി കണക്കാക്കപ്പെടുന്നു. ബുധനും ശുക്രനും മകരത്തിൽ ഒരുമിച്ച് നിൽക്കുമ്പോൾ, ഭാഗ്യം അവർക്ക് വളരെയധികം അനുകൂലമായിരിക്കും. ഈ യോഗം അവരുടെ കരിയറിൽ വലിയ വിജയവും സാമ്പത്തിക നേട്ടവും കൊണ്ടുവരുന്നു. സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും ഈ യോഗം അവസരമൊരുക്കുന്നു. പൂർവ്വിക സ്വത്തിൽ നിന്ന് പ്രയോജനം നേടാനുള്ള സാധ്യതയുമുണ്ട്.
( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി 9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല )