Monday Astro Remedies: രോഗശാന്തിയ്ക്കായി തിങ്കളാഴ്ച്ചകളിൽ ഭഗവാൻ ശിവന് അർപ്പിക്കേണ്ട പ്രധാന വഴിപാടുകൾ
Lord Shiva Please Remedies: രോഗത്താൽ ബുദ്ധിമുട്ടുന്നവർ എല്ലാ തിങ്കളാഴ്ചയും ഇനി പറയുന്ന വഴിപാടുകൾ ഭഗവാൻ ശിവന് സമർപ്പിക്കുകയാണെങ്കിൽ രോഗത്തിൽ നിന്നും മുക്തി ലഭിക്കുകയും ദീർഘായുസ്സും ലഭിക്കും

Lord Shiva Astro Remedies
ഇന്ന് നവംബർ 17 വെള്ളിയാഴ്ച. ഇന്നത്തെ ദിവസത്തിന്റെ ആരാധനാ ദേവൻ ഭഗവാൻ ശിവൻ ആണ്. ശിവനെ ശക്തിയോടെയും ഭക്തിയോടെയും ആരാധിക്കുന്നത് നമ്മുടെ രോഗങ്ങൾ നീങ്ങി ആരോഗ്യവും ദീർഘായുസ്സും നൽകുമെന്നാണ് വിശ്വാസം. അതിനാൽ എന്തെങ്കിലും രോഗത്താൽ ബുദ്ധിമുട്ടുന്നവർ എല്ലാ തിങ്കളാഴ്ചയും ഇനി പറയുന്ന വഴിപാടുകൾ ഭഗവാൻ ശിവന് സമർപ്പിക്കുകയാണെങ്കിൽ രോഗത്തിൽ നിന്നും മുക്തി ലഭിക്കുകയും ദീർഘായുസ്സും ലഭിക്കും. അതിനാൽ ശിവനെ ഭജിച്ചു കൊണ്ട് രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ചെയ്യേണ്ട പ്രധാന വഴിപാടുകൾ എന്തൊക്കെയെന്ന് നോക്കാം.
രുദ്രാഭിഷേകം: ഭഗവാൻ ശിവനെ ഏറ്റവും പ്രിയങ്കരമായി കണക്കാക്കുന്ന വഴിപാടാണിത്. ശുദ്ധജലം, പാൽ, തൈര്, തേൻ നെയ്യ് തുടങ്ങിയ ദ്രവ്യങ്ങൾ ഉപയോഗിച്ച് ശിവലംഗത്തിൽ അഭിഷേകം നടത്തുന്നത് രോഗ ദുരിതങ്ങളിൽ നിന്നും മാറാൻ സഹായിക്കും എന്നാണ് വിശ്വാസം.
ALSO READ: തുലാം, ധനു… 5 രാശിക്കാർക്ക് ഇന്ന് ഇരട്ടി ഭാഗ്യം! ദ്വിഗ്രഹ യോഗത്തിന്റെ ശുഭസംയോജനം
ജലധാര: ഭഗവാൻ ശിവനെ പ്രീതിപ്പെടുത്താൻ സഹായിക്കുന്ന ഏറ്റവും വലിയ ഒരു വഴിപാടാണ് ജലധാര. ശിവലിംഗത്തിൽ നിരന്തരം വെള്ളം ധാരയായി ഒഴിക്കുന്ന ഒരു വഴിപാടാണിത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തിലെ ദുരിതങ്ങളും ശരീരത്തിലെ രോഗങ്ങളും നീങ്ങി ശാന്തത ലഭിക്കുമെന്നാണ് വിശ്വാസം.
കൂവളത്തില സമർപ്പിക്കുക: ശിവന് ഏറ്റവും പ്രിയപ്പെട്ട അർച്ചനയാണ് കൂവളത്തില. കാഴ്ചയിൽ മൂന്ന് ഇതൾകുള്ള ഈ ഇല സമർപ്പിക്കുന്നത് രോഗങ്ങളെ അകറ്റി ദീർഘായുസ്സ് നൽകും.
ഔഷധ എണ്ണയും പച്ചമരുന്നുകളും: ചില ശിവക്ഷേത്രങ്ങളിൽ പ്രത്യേകിച്ചും വൈദ്യനാഥേശ്വരം ക്ഷേത്രത്തിൽ രോഗശമനത്തിനായി ഔഷധ എണ്ണകളും പ്രത്യേക പച്ചമരുന്നുകളും പൂജയ്ക്ക് ഉപയോഗിക്കാറുണ്ട്.
ഇവയ്ക്കൊപ്പം ഭഗവാൻ ശിവനെ ദിവസവും ആരാധിക്കുക. സമീപത്തുള്ള ശിവക്ഷേത്രങ്ങളിൽ പതിവായി ദർശനം നടത്തുക. മഹാമൃത്യുഞ്ജയ ഹോമം നടക്കുക. ഈ ഹോമം നടത്തുന്നത് രോഗപീഡകൾ കുറയ്ക്കുവാനും അകാലമൃത്യുവിൽ നിന്നും രക്ഷിക്കാനും ദീർഘായുസ്സ് ലഭിക്കാനും സഹായിക്കും. കൂടാതെ ദിവസവും 108 തവണയോ അതിൽ കൂടുതലോ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.