Navratri 2025: ഇന്ന് മഹാനവമി; ദേവീപ്രാർത്ഥനയിൽ മുഴുകി നാട്

Navratri 2025 Maha Navami Today: ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമിയായി ആഘോഷിക്കുന്നത്. വിദ്യാരംഭവും വിജയദശമിയും വ്യാഴാഴ്ചയാണ് നടക്കുക.

Navratri 2025: ഇന്ന് മഹാനവമി;  ദേവീപ്രാർത്ഥനയിൽ മുഴുകി നാട്

പ്രതീകാത്മക ചിത്രം

Published: 

01 Oct 2025 06:08 AM

ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും നിറവിൽ ഇന്ന് മഹാനവമി. ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമിയായി ആഘോഷിക്കുന്നത്. വിദ്യാരംഭവും വിജയദശമിയും വ്യാഴാഴ്ചയാണ് നടക്കുക. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഈ ദിവസമാണ് കുട്ടികൾ വിദ്യാരംഭം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്.

ദുർ​ഗാഷ്മി ​ദിനമായ ഇന്നലെ വി​ദ്യാർത്ഥികൾ പഠനോപകരണങ്ങളും തൊഴിലാളികൾ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്ക്കു വേണ്ടി വയ്ക്കും. തുടർന്ന് ഇന്നേ ദിവസമാണ് ക്ഷേത്രങ്ങളിൽ പുസ്തകപൂജകളും ആയുധപൂജകളും മറ്റുവിശേഷാൽ പൂജകളും നടക്കുക.

Also Read:ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും നിറവിൽ ഇന്ന് ദുര്‍ഗാഷ്ടമി; വിദ്യാരംഭത്തിന് ഇനി രണ്ടുനാള്‍; പ്രാധാന്യം അറിയാം

വിജയദശമി ദിനത്തിൽ രാവിലെ നടക്കുന്ന പൂജയോടെ പുസ്തകങ്ങൾ തിരിച്ചെടുക്കും. കുരുന്നുകളെ എഴുത്തിനിരുത്തലും നാളെയാണ് നടക്കുക. ക്ഷേത്രങ്ങളിലെല്ലാം നവരാത്രി യോടനുബന്ധിച്ച് വലിയ ഭക്തജന തിരക്കാണ് ഇന്നലെ മുതൽ അനുഭവപ്പെടുന്നത്. മിക്ക ക്ഷേത്രങ്ങളിലും പത്ത് ദിവസത്തെ പൂജ പരിപാടികളാണ് നടക്കുന്നത്. നാളെ ക്ഷേത്രങ്ങൾക്കുപുറമെ സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ ആദ്യക്ഷരം എഴുതാൻ ഇരുത്തും.  ഒമ്പതു ദിനരാത്രങ്ങള്‍ നിറഞ്ഞു നിന്ന വ്രതം താണ്ടി അജ്ഞാനത്തെ നീക്കി ശുദ്ധീകരിക്കപ്പെട്ട് മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം തേടുന്ന ദിവസമാണ് വിജയദശമി. മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിനമാണിത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും