Onam 2025 Thrikketta Day: കാലുള്ള പൂക്കളം വേണം തൃക്കേട്ടയില്‍; കാലിനോ ആറിനം പൂക്കളും വേണം
Onam Thriketta Day Pookalam Design: പണ്ടത്തെ പോലല്ല ഇന്നത്തെ ഓണക്കാലം. പണ്ട് പാടത്തും പറമ്പിലുമെല്ലാം പോയി പൂക്കള്‍ ശേഖരിച്ച് പൂക്കളം തീര്‍ത്തപ്പോള്‍, ഇന്ന് റെഡിമെയ്ഡ് പൂക്കളം പോലും നമ്മുടെ വീട്ടിലേക്കെത്തും

ഓണം
ഈ വര്‍ഷത്തെ ഓണം ദാ അവസാനിക്കാറായി. ഇന്ന് തൃക്കേട്ട, തിരുവോണം വന്നെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. നക്ഷത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആറാം ദിനത്തിലേക്കാണ് കടന്നതെങ്കിലും ഓണം ആരംഭിച്ചിട്ട് ഏഴ് ദിവസങ്ങളായി. ഒരു നക്ഷത്രം രണ്ട് ദിവസം വന്നതാണ് ഇതിന് കാരണം.
ഒരുപാട് ഓര്‍മകളുടെ സംഗമമാണ് ഓരോ ഓണക്കാലവും. കളിയും ചിരിയുമായി എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. എന്നാല്‍ പണ്ടത്തെ പോലല്ല ഇന്നത്തെ ഓണക്കാലം. പണ്ട് പാടത്തും പറമ്പിലുമെല്ലാം പോയി പൂക്കള്‍ ശേഖരിച്ച് പൂക്കളം തീര്‍ത്തപ്പോള്‍, ഇന്ന് റെഡിമെയ്ഡ് പൂക്കളം പോലും നമ്മുടെ വീട്ടിലേക്കെത്തും.
ഓണത്തിന് ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള പൂക്കളാണ് മലയാളികള്‍ തങ്ങളുടെ വീട്ടുമുറ്റത്തൊരുക്കുന്നത്. അവയ്ക്ക് ഓരോന്നിനും അതിന്റേതായ പ്രത്യേകതകളുമുണ്ട്. ഇന്നത്തെ ദിവസം എങ്ങനെയാണ് പൂക്കളമൊരുക്കേണ്ടതെന്ന് നിങ്ങള്‍ക്കറിയാമോ?
തൃക്കേട്ടയിലെ പൂക്കളം
തൃക്കേട്ടയില്‍ പൂക്കളം തീര്‍ക്കുന്നതിന് ആറിനം പൂക്കളാണ് ഉപയോഗിക്കുന്നത്. ആറിനം പൂക്കള്‍ മാത്രമല്ല പൂക്കളത്തിന്റെ നാല് ദിക്കിലേക്കും കാലുകളും വേണം. അഞ്ചോ ആറോ വട്ടത്തില്‍ ഇന്ന് നിങ്ങള്‍ക്ക് പൂക്കളം തീര്‍ക്കാം.
ഇന്ന് മുതലാണ് കേരളത്തില്‍ വിരുന്നുകള്‍ ആരംഭിക്കുന്നത്. കുടുംബവീടുകളിലേക്ക് അതിഥികളെത്തും. ബന്ധുക്കളെ സന്ദര്‍ശിക്കാനും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും ആരും മറക്കില്ല. സൗഹൃദങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ കൂടി ദിനമായി തൃക്കേട്ടയെ പറയുന്നു.