Onam 2025 Pooradam Day: എട്ട് വളയങ്ങളില്‍ പൂക്കളമിട്ട് ഓണത്തപ്പനെ വരവേറ്റ് മലയാളികള്‍; ഇന്ന് പൂരാടം

Onam Pooradam Significance: ഏറെ പ്രതീക്ഷകളോടെയാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. പണ്ടുകാലത്ത് നല്ലതുപോലെ ഭക്ഷണം ലഭിച്ചിരുന്നത് പോലും ഓണക്കാലത്താണെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടില്ലേ?

Onam 2025 Pooradam Day: എട്ട് വളയങ്ങളില്‍ പൂക്കളമിട്ട് ഓണത്തപ്പനെ വരവേറ്റ് മലയാളികള്‍; ഇന്ന് പൂരാടം

ഓണം

Published: 

03 Sep 2025 06:06 AM

സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ പരിസമാപ്തിയിലേക്ക്. ഇന്ന് ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഒന്‍പതാം നാള്‍, പൂരാടം. ഇനി രണ്ട് ദിനങ്ങള്‍ മാത്രമാണ് 2025ലെ ഓണക്കാലത്ത് ബാക്കിയുള്ളത്. സെപ്റ്റംബര്‍ 5നെത്തുന്ന തിരുവോണത്തോടെ ഓണാഘോഷങ്ങള്‍ അവസാനിക്കും. എന്നാല്‍ അവിടെയും ആഘോഷങ്ങള്‍ അവസാനിപ്പിക്കാത്ത മലയാളികളുണ്ട്. അവിട്ടവും ചതയവുമെല്ലാം അവര്‍ക്ക് ആഘോഷദിനങ്ങള്‍ തന്നെ.

ഏറെ പ്രതീക്ഷകളോടെയാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. പണ്ടുകാലത്ത് നല്ലതുപോലെ ഭക്ഷണം ലഭിച്ചിരുന്നത് പോലും ഓണക്കാലത്താണെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടില്ലേ? ഓണാഘോഷങ്ങള്‍ ആകെ മാറി, പൂതേടി ഇന്നാരും പാടത്തും പറമ്പിലും പോകുന്നില്ല, ഓണപ്പാട്ടുകള്‍ പാടുന്നില്ല. എന്നിരുന്നാലും ഓണത്തിന്റെ പൊലിമയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.

പൂരാടം നാളില്‍ ഓണം ആഘോഷിക്കുന്നതിനും കുറച്ച് ചിട്ടവട്ടങ്ങളുണ്ട്. വീടും പരിസരവുമെല്ലാം വൃത്തിയാക്കി മാവേലിയ്ക്കായി ഈ ദിനം മലയാളികളൊരുങ്ങും. പണ്ടുകാലത്ത് പാടത്തും പറമ്പിലും വിളവെടുപ്പ് നടക്കുന്ന ദിവസം കൂടിയാണ് പൂരാടം. ഇന്നത്തെ ദിവസം കുട്ടികളെ പൂരാടം ഉണ്ണികള്‍ എന്നാണ് വിളിക്കാറ്.

മണ്‍ചിരാതുകള്‍ തെളിയിക്കുന്നത് പൂരാടത്തിലാണ്. ഈ ദിനത്തില്‍ പൂക്കളത്തിന് എട്ട് വളയങ്ങളുണ്ടാകും. കാക്കപ്പൂവ്, ചെമ്പരത്തി, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് എന്നിവയാകും പൂക്കളത്തിലെ പ്രധാന പുഷ്പങ്ങള്‍. വലിയ പൂക്കളം വേണം ഒരുക്കാന്‍.

Also Read: Onam 2025 Pooradam Day Wishes: പൂരാടമാണ് പൂക്കളമോളം വേണം ആശംസകള്‍; ദാ ഇങ്ങനെ പറയാം

പൂക്കളത്തിന് നടുവിലായി തൃക്കാക്കരയപ്പന്റെയും മക്കളുടെയും രൂപങ്ങള്‍ ഉണ്ടാക്കി വെക്കുന്നതും ഇന്നാണ്. ഓണത്തപ്പന്‍ എന്നാണ് ഈ രൂപങ്ങളെ പറയുന്ന പേര്. മുറ്റത്ത് ചാണകം കൊണ്ട് മെഴുകി അരിമാവില്‍ കോലം വരച്ചാണ് അപ്പനെ പ്രതിഷ്ഠിക്കുക. മഹാവിഷ്ണുവിന്റെ അവതാരമായ വാമനനാണ് തൃക്കാക്കരയപ്പന്‍.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ