Pilleronam 2025: പൂവിളി ഉണർത്തി ഇന്ന് പിള്ളേരോണം; കർക്കിടകത്തിലെ തിരവോണ നാളിലെ ചടങ്ങുകൾ ഇങ്ങനെ

Pilleronam Celebration At 2025: പണ്ടുകാലത്ത് ചിങ്ങ മാസത്തിലെ തിരുവോണ നാളിലേക്കുള്ള ഒരുക്കങ്ങൾ പിള്ളേരോണം മുതലാണ് തുടങ്ങുന്നത്. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ ഓണമായ കർക്കടകത്തിലെ പിള്ളേരോണം ആവണിയവിട്ടം എന്ന പേരിലും അറിയപ്പെടുന്നു.

Pilleronam 2025: പൂവിളി ഉണർത്തി ഇന്ന് പിള്ളേരോണം; കർക്കിടകത്തിലെ തിരവോണ നാളിലെ ചടങ്ങുകൾ ഇങ്ങനെ

Pilleronam (പ്രതീകാത്മക ചിത്രം)

Updated On: 

09 Aug 2025 06:43 AM

ചിങ്ങമാസത്തിലെ തിരുവോണം നാൾ മലയാളികളെ സംബന്ധിച്ച് ആഘോഷത്തിൻ്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ദിവസമാണ്. എന്നാൽ അതിന് മുമ്പൊരു കുഞ്ഞോണം ഉണ്ട്. കർക്കിടകത്തിലെ തിരുവോണം. കേരളത്തിൽ പിള്ളേരോണം എന്നറിയപ്പെടുന്ന ഈ ദിവസം കുട്ടികളുടെ തിരുവോണമാണ്. ചിങ്ങ മാസത്തിലെ തിരുവോണ നാൾ പോലെ തന്നെ കുട്ടികൾക്കായൊരു ഓണം. പുത്തൻ കോടിയുടുത്ത് പൂക്കളമിട്ട് സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണവും ആഘോഷിക്കുന്നത്.

ഇത്തവണത്തെ പിള്ളേരോണം വന്നിരിക്കുന്നത് ഓ​ഗസ്റ്റ് ഒമ്പത് ശനിയാഴ്ച്ചയാണ്. നമ്മുടെ നാട്ടിലെ പോയ കാലത്തിന്റെ നിറപ്പകിട്ടാർന്ന ഓർമ്മയാണ് ഇന്ന് ഇതെല്ലാം. കാരണം പലരും ഇത്തരം ആഘോഷങ്ങളും ആചാരങ്ങളും ഇന്ന് മറന്നിരിക്കുന്നു. എങ്കിലും എല്ലാ വർഷവും പഴമയുടെ രുചിയെ വീണ്ടെടുക്കാൻ ശ്രമിക്കുന്നവരും ചിലയിടങ്ങളിലുണ്ട്. പഴയ പ്രതാപത്തോടെയല്ലെങ്കിലും കേരളത്തിലെ ചില പ്രദേശങ്ങളിലൊക്കെ ഇന്നും പിള്ളേരോണം ആഘോഷിക്കുന്നുണ്ട്.

പണ്ടുകാലത്ത് ചിങ്ങ മാസത്തിലെ തിരുവോണ നാളിലേക്കുള്ള ഒരുക്കങ്ങൾ പിള്ളേരോണം മുതലാണ് തുടങ്ങുന്നത്. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ ഓണമായ കർക്കടകത്തിലെ പിള്ളേരോണം ആവണിയവിട്ടം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഈ ദിവസമാണ് ആചാര പ്രകാരം ബ്രാഹ്മണ സമുദായത്തിൽ പൂണൂൽ മാറ്റുന്ന ചടങ്ങ് നടത്തുന്നത്.

തിരുവോണ ദിവസത്തേതു പോലെ വല്യ ആഘോഷങ്ങൾ ഒന്നുമില്ലെങ്കിലും മുറ്റത്ത് ചെറിയൊരു പൂക്കളം ഒരുക്കുന്ന പതിവ് പണ്ട്കാലത്തുണ്ടായിരുന്നു. പണ്ട് ഈ ദിവസം കുട്ടികൾക്കായി അമ്മമാർ ഉണ്ണിയപ്പം തയാറാക്കി നൽകുമായിരുന്നു. ഓരോ നാട്ടിലും ഓരോ രീതിയാണ്. ചിലയിടങ്ങളിലാകട്ടെ കുട്ടികളെല്ലാം ഒത്തു ചേർന്ന് കൈകളിൽ മൈലാഞ്ചി അണിയുന്ന രസകരമായ ആചാരവുമുണ്ട്. കൂടാതെ തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം പിള്ളേരോണത്തിൽ തുടങ്ങി 28 ദിവസം നീണ്ട് നിൽക്കുന്നതാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ