Ramayana Masam 2026: എവിടെ നിന്ന് തുടങ്ങണം? കർക്കടകത്തിലെ നാലമ്പല ദർശനത്തിന്റെ പ്രാധാന്യം
Nalambala Darshan in Ramayana Masam 2026: നാലമ്പല തീർത്ഥാടനത്തിന് പ്രാരംഭം കുറിക്കുന്നത് തൃപ്രയാർ ക്ഷേത്രത്തിൽ നിന്നാണ്. തൃശ്ശൂർ ജില്ലയിലുള്ള ഈ ക്ഷേത്രത്തിൽ നിന്നാണ് ആദ്യം ദർശനം ആരംഭിക്കേണ്ടത്. ഇവിടെ പ്രതിഷ്ഠ ഭഗവാൻ ശ്രീരാമൻ ആണ്. ശേഷം ഭരതൻ പ്രധാന പ്രതിഷ്ഠയായിട്ടുള്ള തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തണം. ശേഷം മൂന്നാമതായി തിരുമൂഴിക്കുളം............
കർക്കടകമാസത്തിൽ ഏറ്റവും പ്രശസ്തവും പുണ്യദായകവുമായ അനുഷ്ഠാനങ്ങളിൽ ഒന്നാണ് നാലമ്പല ദർശനം എന്നത്. ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുക്കൻ എന്നീ നാല് സഹോദരന്മാരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ഉച്ചപൂജയ്ക്ക് മുൻപായി ദർശനം നടത്തുന്ന വിശ്വാസത്തെയാണ് നാലമ്പല ദർശനം എന്നതുകൊണ്ട് വിശേഷിപ്പിക്കുന്നത്.
എവിടെ നിന്ന് നാലമ്പല യാത്ര ആരംഭിക്കണം?
തൃശ്ശൂർ, എറണാകുളം ജില്ലകളിലെ നാലമ്പലങ്ങളും, കോട്ടയം, മൂവാറ്റുപുഴ ഭാഗത്തുള്ള നാലമ്പലങ്ങളും ആണ് ഇവയിൽ ഏറ്റവും പ്രശസ്തം. ഇവയിൽ തൃശ്ശൂർ, എറണാകുളം മേഖലയിലെ പ്രധാന നാലമ്പലങ്ങൾ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘന സ്വാമി ക്ഷേത്രം എന്നിവയാണ്.
ALSO READ:രാമായണത്തിലെ ഉത്തരകാണ്ഡം വീട്ടിൽ വായിക്കാൻ പാടില്ലേ? ഇക്കാര്യം അറിയണം
നാലമ്പല തീർത്ഥാടനത്തിന് പ്രാരംഭം കുറിക്കുന്നത് തൃപ്രയാർ ക്ഷേത്രത്തിൽ നിന്നാണ്. തൃശ്ശൂർ ജില്ലയിലുള്ള ഈ ക്ഷേത്രത്തിൽ നിന്നാണ് ആദ്യം ദർശനം ആരംഭിക്കേണ്ടത്. ഇവിടെ പ്രതിഷ്ഠ ഭഗവാൻ ശ്രീരാമൻ ആണ്. ശേഷം ഭരതൻ പ്രധാന പ്രതിഷ്ഠയായിട്ടുള്ള തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തണം. ശേഷം മൂന്നാമതായി തിരുമൂഴിക്കുളം ശ്രീലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിൽ ദർശനം നടത്തുക.
ഇവിടെ ലക്ഷ്മണനാണ് പ്രധാന പ്രതിഷ്ഠ. എറണാകുളം ജില്ലയിലുള്ള ആലുവയിൽക്കടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തുടർന്ന് നാലാമതായിട്ടുള്ള പായമ്മൽ ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുക. ഇത് തൃശ്ശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ദർശനം നടത്തിയ ശേഷം അവസാനമായി വീണ്ടും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്നത് യാത്ര സമ്പൂർണ്ണമാകുമെന്നാണ് വിശ്വാസം.ഇതുകൂടാതെ കോട്ടയം ജില്ലയിലെ രാമപുരം നാലമ്പലങ്ങൾ. ഇവയിൽ രാമപുരം ശ്രീരാമ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര മേതിരി ശത്രുഘ്ന ക്ഷേത്രം ഇതിന് സമാനമായ മറ്റൊരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്.
നാലമ്പല ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
നിർമാല്യ ദർശനത്തോടെ രാമക്ഷേത്രത്തിൽ തുടങ്ങി ഉച്ചപൂജയ്ക്ക് മുൻപായി ശത്രുഘ്ന ക്ഷേത്രത്തിൽ ദർശനം പൂർത്തിയാക്കി യാത്ര അവസാനിപ്പിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. വ്രതശുദ്ധിയോടെയും ഭക്തിയോടെയും വേണം തീർത്ഥാടനം നടത്തേണ്ടത്.
ENGLISH SUMMARY
One of the most famous and auspicious rituals of the month of Karkkadaka is the Nalambala Darshan. Nalambala Darshan refers to the belief of visiting the temples of the four brothers, Sri Rama, Lakshmana, Bharata, and Shatruka, on the same day before the midday puja.