Yoga In Karkidakam: കർക്കിടക മാസത്തിൽ യോഗ ശീലമാക്കേണ്ടത് എന്തുകൊണ്ട്? അറിയണം ഇക്കാര്യങ്ങൾ
Karkidaka Masam Yoga Benefits: പണ്ടുകാലത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ച്, ശരീര സംരക്ഷണത്തിനും ആയുർവേദ സുഖചികിത്സകൾക്കുമായി മാറ്റിവെച്ചിരിക്കുന്ന മാസമായിരുന്നു കർക്കിടകം. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയാനും പേശികൾക്ക് കടുപ്പവും സന്ധിവേദനയും ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. എല്ലാവർക്കും ഒരുപോലെ കർക്കിടക മാസത്തിൽ ചികിത്സയ്ക്ക് പോകാൻ കഴിയണമെന്നില്ല.
മലയാളികൾക്ക് കർക്കിടകം എന്നാൽ പെയ്തൊഴിയാത്ത മഴയുടെയും തണുപ്പിന്റെയും കാലമാണ് ഓർമ്മകളിൽ നിറയുന്നത്. എന്നാൽ ഇന്ന് കാലാവസ്ഥ പാടെ മാറിയിരിക്കുന്നു. ഇടിവെട്ടി മഴ പെയ്യേണ്ട സമയത്ത് മിക്ക സ്ഥലങ്ങളിലും അതിഭീകര ചൂടാണ് അനുഭവപ്പെടുന്നത്. എന്നാൽ പണ്ടുകാലത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ച്, ശരീര സംരക്ഷണത്തിനും ആയുർവേദ സുഖചികിത്സകൾക്കുമായി മാറ്റിവെച്ചിരിക്കുന്ന മാസമായിരുന്നു കർക്കിടകം. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയാനും പേശികൾക്ക് കടുപ്പവും സന്ധിവേദനയും ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്.
എന്നാൽ എല്ലാവർക്കും ഒരുപോലെ കർക്കിടക മാസത്തിൽ ചികിത്സയ്ക്ക് പോകാൻ കഴിയണമെന്നില്ല. അത്തരക്കാർക്ക് വീട്ടിലിരുന്ന് തന്നെ ആരോഗ്യ കാക്കാൻ ചെയ്യാവുന്ന ഒന്നാണ് യോഗ. കർക്കിടക മാസത്തിലെ ശാരീരിക-മാനസിക അസ്വസ്ഥതകളെ മറികടക്കാൻ ഏറ്റവും മികച്ച പോംവഴിയാണ് യോഗ. ഈ പുണ്യമാസത്തിൽ യോഗ ശീലമാക്കേണ്ടത് എന്തുകൊണ്ടാണെന്നും അതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
ALSO READ: പഞ്ഞക്കർക്കിടകത്തെ പ്രതിരോധിക്കാം; ഈ മാസം നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ
യോഗാഭ്യാസം: പ്രധാന ഗുണങ്ങൾ
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: മഴക്കാലത്ത് വായുവിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗങ്ങൾ വളരെ കൂടുതലാണ്. ദിവസവും യോഗ ചെയ്യുന്നത് ശരീരത്തിലെ ലസികാ വ്യവസ്ഥയെ (Lymphatic System) ഉത്തേജിപ്പിക്കുകയും വിഷാംശങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു. ഇത് വഴി ശരീരത്തിന്റെ പ്രതിരോധശേഷി ഇരട്ടിയാകുന്നു. അതിനാൽ വളരെ എളുപ്പത്തിലുള്ള യോഗകൾ നിങ്ങൾക്ക് അഭ്യസിക്കാവുന്നതാണ്.
സന്ധിവേദനകൾക്കും പേശിവേദനകൾക്കും: തണുത്ത കാലാവസ്ഥ കാരണം ശരീരത്തിലെ രക്തയോട്ടം കുറയാനും വാതസംബന്ധമായ ബുദ്ധിമുട്ടുകൾ കൂടാനും സാധ്യതയുള്ള സമയമാണ് കർക്കിടകം. യോഗയിലെ ലളിതമായ ആസനങ്ങളും സ്ട്രെച്ചിംഗുകളും പേശികളുടെ കടുപ്പം കുറയ്ക്കുകയും സന്ധികളിലെ രക്തയോട്ടം വർദ്ധിപ്പിച്ച് വേദനകൾക്ക് ആശ്വാസം നൽകുകയും ചെയ്യും.
തളർച്ചയും മാറ്റും: തുടർച്ചയായ മഴയും സൂര്യപ്രകാശത്തിന്റെ കുറവും കാരണം പലരിലും ഈ സമയത്ത് മടിയും ഉറക്കക്കൂടുതലും അനുഭവപ്പെടാറുണ്ട്. യോഗയും സൂര്യനമസ്കാരവും ചെയ്യുന്നത് ശരീരത്തിലെ ഊർജ്ജനില ഉയർത്താനും ദിവസം മുഴുവൻ ഉന്മേഷം നിലനിർത്താനും സഹായിക്കും. അതുപോലെ അതിരാവിലെ യോഗ ചെയ്യുന്നതാണഅ ഏറ്റവും കൂടുതൽ ഗുണം നൽകുന്നത്.
ദഹനപ്രക്രിയ സുഗമമാക്കുന്നു: കർക്കിടകത്തിൽ ദഹനശേഷി കുറവായിരിക്കുമെന്നാണ് ആയുർവേദം പറയുന്നത്. അതുകൊണ്ടാണ് ഈ സമയത്ത് കഞ്ഞിയും ലഘുഭക്ഷണങ്ങളും കഴിക്കാൻ നിർദ്ദേശിക്കുന്നത്. യോഗയിലെ ട്വിസ്റ്റിംഗ് ആസനങ്ങൾ (Twisting Asanas) വയറ്റിലുള്ള അവയവങ്ങളെ ഉത്തേജിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. അതിനാൽ ആഹാരത്തിലെ മാറ്റത്തോടൊപ്പം യോഗയിലും കൂടുതൽ സമയം ചെലവിഴിക്കാം.
ശ്വാസകോശ ആരോഗ്യം: മഴക്കാലത്ത് ആസ്ത്മ, വിട്ടുമാറാത്ത ചുമ, കഫക്കെട്ട് എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. യോഗയോടൊപ്പം പ്രാണായാമം കൂടി ശീലമാക്കുന്നത് ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കാനും ശ്വസനസംബന്ധമായ അലർജികളെ പ്രതിരോധിക്കാനും സഹായിക്കും.
കർക്കിടകത്തിൽ ചെയ്യാവുന്ന പ്രധാന യോഗാസനങ്ങൾ:
സൂര്യനമസ്കാരം: ശരീരത്തിന് ചൂടും ഊർജ്ജവും നൽകാൻ ഏറ്റവും മികച്ചത്.
മാർജര്യാസനം: നടുവേദന മാറ്റാനും നട്ടെല്ലിന്റെ വഴക്കത്തിനും സഹായിക്കുന്നു.
ഭുജംഗാസനം: ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പവനമുക്താസനം: ഗ്യാസ് ട്രബിൾ അകറ്റി ദഹനം എളുപ്പമാക്കുന്നു.
പാലഭാതി, അനുലോം വിലോം: മനസ്സിന് ശാന്തത നൽകാനും വായുസഞ്ചാരം സുഗമമാക്കാനും.
English Summary:
Explore our comprehensive Karkidaka Masam Health and Yoga Guide. Discover the immense physical and mental benefits of practicing yoga during this traditional rejuvenation month.